twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തില്‍

    By Ajith Babu
    |

    Jackie Shrof
    ബോളിവുഡ് താരം ജാക്കിഷ്‌റോഫ് വീണ്ടും മലയാളത്തിലേക്ക്. കലിയുഗവരദ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ജാക്കി വീണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

    വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനയന്‍ സംവിധാനം ചെയ്ത അതിശയനിലൂടെയാണ് ജാക്കി ആദ്യമായി മലയാളത്തില്‍ അരങ്ങേറിയത്.

    കെഎന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍ഐഎ ഓഫീസറുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന കലിയുഗവരദ നിര്‍മ്മിയ്ക്കുന്നത് നവഗ്രഹ സിനി ആര്‍ട്‌സാണ്. കുറ്റാലം, തെങ്കാശി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X