twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണ്ടഹാര്‍ ജൂണില്‍ തുടങ്ങും

    By Ajith Babu
    |

    Mohanlal
    ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ വമ്പന്‍ താരങ്ങളെ അണിനിരത്തി മേജര്‍ രവി ഒരുക്കുന്ന കാണ്ടഹാറിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിയ്ക്കും. മോഹന്‍ലാല്‍-സുനില്‍ ഷെട്ടി എന്നിവര്‍ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ബച്ചന്‍ അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

    പത്മകുമാര്‍ ഒരുക്കുന്ന ശിക്കാറിന്റെ ഷൂട്ടിങ് തീര്‍ത്തതിന് ശേഷം ജൂണില്‍ കാണ്ടഹാറിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനാണ് ലാല്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വാങ്ങാന്‍ തയാറല്ലെന്ന് കഴിഞ്ഞ ദിവസം ബച്ചന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി-തമിഴ്-മലയാളം എന്നീ ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X