twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ മാറ്റത്തിന്റെ പാതയില്‍

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/20-super-stars-era-end-2-aid0032.html">Next »</a></li></ul>

    2012 മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ ദിശാസൂചികയാണോ? ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസിലെ ട്രെന്റ് സസൂക്ഷ്മം നിരീക്ഷിയ്ക്കുന്ന ആരിലുമുയരും ഇങ്ങനെയൊരു സംശയം.

    King-Casanova

    പതിറ്റാണ്ടുകള്‍ മലയാളത്തെ അടക്കിഭരിച്ച സൂപ്പര്‍താരങ്ങളുടെ പ്രഭാവം മലയാള സിനിമയില്‍ അവസാനിയ്ക്കുന്നുവെന്നതിന്റെ സൂചനകളാണ് 2012ന്റെ ആദ്യപാദം തരുന്നത്. സൂപ്പറുകളും ബിഗ് ബജറ്റ് സിനിമകളുമല്ല തങ്ങള്‍ക്ക് വേണ്ടതെന്ന പാഠമാണ് പ്രേക്ഷകര്‍ മലയാള സിനിമാക്കാര്‍ക്ക് പകര്‍ന്നു ല്‍കുന്നത്.

    മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരെ രോഷം കൊള്ളിയ്ക്കുന്ന കാര്യമാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സിനിമകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഈ കാര്യം ബോധ്യമാവും.

    സെക്കന്റ് ഷോ, ഈ അടുത്ത കാലത്ത്, നിദ്ര, ഓര്‍ഡിനറി, മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഓളം സൃഷ്ടിച്ച സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചത് ഇവയെല്ലാമാണ്.

    ഈ സിനിമകളെല്ലാം പണംവാരിപ്പടങ്ങളാണെന്ന് അവകാശപ്പെടാനാവില്ലെന്നത് സത്യം. എന്നാല്‍ പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഈ സിനിമകള്‍ക്കെല്ലാം കഴിഞ്ഞുവെന്നതാണ് കാര്യം. ഇതില്‍ ദിലീപിന്റെ മായാമോഹിനി ഒഴിച്ചുള്ള മറ്റെല്ലാ സിനിമകളും പ്രേക്ഷകന് പുതിയൊരനുഭവമാണ് സമ്മാനിച്ചത്. കാമ്പുള്ള കഥയോ, വ്യത്യസ്തമായ കഥ പറച്ചില്‍ രീതിയോ കൊണ്ടൊക്കെ ഈ സിനിമകള്‍ സമ്പന്നമായിരുന്നു.
    അടുത്ത പേജില്‍

    മോളിവുഡില്‍ യുവതയുടെ ഉയിര്‍പ്പ്മോളിവുഡില്‍ യുവതയുടെ ഉയിര്‍പ്പ്

    <ul id="pagination-digg"><li class="next"><a href="/news/20-super-stars-era-end-2-aid0032.html">Next »</a></li></ul>

    English summary
    If the trends in Malayalam cinema are an indication, big heroes are no longer needed to make films tick. Or take a look at the films in Malayalam that made news, this year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X