twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മോളിവുഡില്‍ യുവതയുടെ ഉയിര്‍പ്പ്

By Ajith Babu

Next »

« Previous

മമ്മൂട്ടി പുത്രന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയ്ക്ക് ഈ വര്‍ഷത്തെ ആദ്യഹിറ്റെന്ന ബഹുമതി നേടാന്‍ തന്നെ സാധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ തിയറ്ററുകളിലെത്തിയ ഏഴോളം സിനിമകള്‍ തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് സെക്കന്റ് ഷോ വെന്നിക്കൊടി പാറിച്ചത്.

Path breaking movies

ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ലാഭം നേടാന്‍ കഴിഞ്ഞത് നേട്ടമായി. താരപുത്രന്റെ അരങ്ങേറ്റ സിനിമയെന്നത് മാത്രമല്ല, സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍, നടന്‍ സണ്ണി വെയ്ന്‍ എന്നീ യുവപ്രതിഭകളുടെ വരവറിയിക്കുന്നതിനും സെക്കന്റ് ഷോ നിമിത്തമായി.

കോക്ക്‌ടെയില്‍ ഫെയിം അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രം മലയാളത്തിലെ പാത്ത്‌ബ്രേക്കിങ് മൂവിയെന്നാണ് നിരൂപകര്‍ വിലയിരുത്തിയത്. വലിയ തോതില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു ബ്രില്യന്റ് മൂവിയെന്ന വിശേഷണം നേടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിരുന്നു. മാര്‍ക്കറ്റിങിലെ പാളിച്ചയായിരുന്നു സിനിമയ്ക്ക് വിനയായത്. ഇന്ദ്രജിത്ത്, മൈഥിലി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് സിനിമയുടെ പ്ലസ് പോയിന്റായത്.

ഭരതപുത്രന്‍ സിദാര്‍ഥും റീമയും ഒന്നിച്ച നിദ്രയും മികച്ച സിനിമയെന്ന പേരുനേടിയ ശേഷമാണ് തിയറ്ററുകള്‍ വിട്ടത്. എണ്‍പതുകളില്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കായാണ് സിദാര്‍ഥ് പുതിയ നിദ്ര ഒരുക്കിയത്.

കുഞ്ചാക്കോ ബോബനും ആസിഫ് അലിയെയും നായകനാക്കി നവാഗതനായ സുഗീത് ഒരുക്കിയ ഓര്‍ഡിനറി 2012ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി മാറി. ബിജു മേനോന്‍, ബാബുരാജ് എന്നീ താരങ്ങളുടെ റേഞ്ച് വെൡപ്പെടുത്തിയ ഓര്‍ഡിനറി മാര്‍ച്ചിലെ പരീക്ഷാച്ചൂടിനിടെയാണ് തിയറ്ററുകളിലെത്തിയത്. എന്നിട്ടം ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം കൈവരിയ്ക്കാന്‍ കഴിഞ്ഞത് സിനിമാപണ്ഡിറ്റുകളെ അമ്പരിപ്പിച്ചിരുന്നു.
അടുത്ത പേജില്‍

ബിഗ് എമ്മുകള്‍ ഇനി അനിവാര്യമല്ല?ബിഗ് എമ്മുകള്‍ ഇനി അനിവാര്യമല്ല?

Next »

« Previous

English summary
If the trends in Malayalam cinema are an indication, big heroes are no longer needed to make films tick. Or take a look at the films in Malayalam that made news, this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X