twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിഷുവിനും മോഹിപ്പിയ്ക്കുന്ന ഓര്‍ഡിനറി

By Ajith Babu

Next »

« Previous

മാര്‍ച്ചിലെ പരീക്ഷാച്ചൂടിനിടെയെത്തിയ ഓര്‍ഡിനറി എക്‌സ്ട്രാ ഓര്‍ഡിനറിയായി മാറിയപ്പോള്‍ മൂക്കത്ത് വിരല്‍വച്ചത് മോളിവുഡിലെ തമ്പുരാക്കാന്മാരാണ്. കമല്‍ ശിഷ്യനായ സുഗീതിന്റെ ആദ്യ ചിത്രമായ ഓര്‍ഡിനറി വിഷുവിന് മുമ്പുള്ള ഗ്യാപ്പില്‍ ഓടിത്തീരുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഓര്‍ഡിനറി വിഷുവിനും എക്‌സ്പ്രസിന്റെ കുതിപ്പോടെ തിയറ്ററുകളിലുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Orinary-Mayamohini

സ്ത്രീകളും കുട്ടികളും തിയറ്റിലേക്ക് ഒഴുകിയെത്തുന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ പഴയ കാഴ്ചയാണ് ഓര്‍ഡിനറി കാണിച്ചുതരുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, ആസിഫ് അലി, ശ്രിത, ആന്‍ അഗസ്റ്റിന്‍ എന്നിവരാണു പ്രധാന വേഷങ്ങളില്‍. സംവിധായകന്റെ കഥയ്ക്ക് നവാഗതരായ നിഷാദ് കെ. കോയയും മനുപ്രസാദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഗവിയുടെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ഫൈസല്‍ അലിയുടെ ക്യാമറയ്ക്കും ഈ സിനി മയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണുള്ളത്.

മോഹക്കാഴ്ചകളുമായെത്തിയ ദിലീപിന്റെ മായാമോഹിനിയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നതെങ്കിലും ചിത്രം വമ്പന്‍ ഇനീഷ്യല്‍ പുള്ളാണ് സിനിമ നേടുന്നത്.

ഒരിടവേളയ്ക്കു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിലെ വിലപിടിച്ച തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസും ഉദയകൃഷ്ണനും ചേര്‍ന്ന് എഴുതുന്ന സിനിമയാണിത്. ദിലീപിന്റെ പെണ്‍ വേഷം തന്നെയാണ് പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കുന്നത്.

ഒരു പ്രത്യേക ാഹചര്യത്തില്‍ ദിലീപിന്റെ നായക കഥാപാത്രത്തിന് സുന്ദരിയായ ഒരു യുവതിയായി അവതാരമെടുക്കേണ്ടി വരുന്നു. അതുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ഈ സിനിമയുടെ പശ്ചാത്തലം. ബിജുമേനോന്‍, മൈഥിലി, ലക്ഷ്മി റായ്, ബാബുരാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അടുത്ത പേജില്‍

കിങും കമ്മീഷണറും കിതയ്ക്കുന്നു; ഒപ്പം മാസ്റ്റേഴ്‌സുംകിങും കമ്മീഷണറും കിതയ്ക്കുന്നു; ഒപ്പം മാസ്റ്റേഴ്‌സും

Next »

« Previous

English summary
Four films in Malayalam lined up for this year's Vishu season. Though schedules get changed quite frequently, here is a look at the four, aimed at family audiences during the summer Vishu vacation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X