»   » 2015 ല്‍ താരങ്ങള്‍ക്ക് തിരക്കുള്ള വര്‍ഷം, സിനിമകള്‍ ഏതൊക്കെ

    2015 ല്‍ താരങ്ങള്‍ക്ക് തിരക്കുള്ള വര്‍ഷം, സിനിമകള്‍ ഏതൊക്കെ

    By Soorya Chandran

    മലയാള സിനിമയെ സംബന്ധിച്ച് 2014 അത്ര ലാഭകരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുകൊണ്ടൊന്നും സിനിമ പിറകോട്ട് പോകില്ല. സൂപ്പര്‍ താരങ്ങളടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് 2015 ല്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.

     

    മമ്മൂട്ടി 2015 ല്‍ എട്ട് സിനിമകളില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആറ് സിനിമകളിലും. പൃഥ്വിരാജും ദിലീപും ജയറാമും ഒക്കെ 2015 ല്‍ സിനിമകള്‍ കൊണ്ട് തിരക്കിലാകുമെന്ന് ഉറപ്പ്.

    താരങ്ങള്‍ ഏതൈാക്കെ സിനിമകളില്‍ അഭിനയിക്കുന്നു എന്ന്‌റിയേണ്ടേ...

    മമ്മൂട്ടി

    എട്ട് മമ്മൂട്ടി സിനിമകള്‍ 2015 ല്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. സിദ്ദിഖിന്റെ ഭാസ്‌കര്‍ ദ റാസ്‌കലില്‍ ആണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ഫയര്‍മാന്‍ ആയിരിക്കും മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ ചിത്രം. കമല്‍, ലാല്‍ ജൂനിയര്‍, ബോബന്‍ സാമുല്‍, ജോഷി, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരുടെ സിനിമകളാിലായിരിക്കും 2015 ല്‍ മമ്മൂട്ടി അഭിനയിക്കുക

    മോഹന്‍ലാല്‍

    മഞ്ജൂ വാര്യര്‍ക്കൊപ്പമുള്ള സത്യന്‍ അന്തിക്കാട് ചിത്രമായിരിക്കും മോഹന്‍ലാലിന് ഈ വര്‍ഷം ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം. ജോഷിയുടെ ലൈല ഒ ലൈലയും ഈ വര്‍ഷം റിലീസ് ചെയ്യും. വൈശാഖിന്റെ പുലി മുരുകന്‍ ഓണത്തിനെത്തും. പ്രിയദര്‍ശന്‍, ശ്രീകുമാര്‍ എന്നിവരുടെ സിനിമകളിലും ലാല്‍ അഭിനയിക്കുന്നുണ്ട്.

    ജയറാം

    ഗ്രാമീണകഥയുമായി രഞ്ജിത്ത് വീണ്ടുമെത്തുമ്പോള്‍ ജയറാം ആയിരിക്കും അതിലെ നായകന്‍. ഇതല്ലാതെ വേറേയും ചില സിനിമകളില്‍ ജറാം അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

    സുരേഷ് ഗോപി

    കോടീശ്വരന്‍ പരിപാടിയുമായി വീണ്ടും എത്തിയിട്ടുണ്ടെങ്കിലും സുരേഷ് ഗോപിക്കും ഉണ്ട് 2015 ല്‍ സിനിമകള്‍. എം മോഹന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് ആയിരിക്കും സുരേഷ് ഗോപിയുടെ ആദ്യ ചിത്രം. രുദ്രസിംഹാസനം എന്ന ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്.

    ദിലീപ്

    മര്യാദ രാമന്‍ ആയിരിക്കും ദിലീപിന്റെ പുതുവര്‍ഷത്തെ ആദ്യ ചിത്രം. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയാണ് മറ്റൊരു ചിത്രം. ശ്രീബാല കെ മേനോന്‍, അജയ് വാസുദേവ്, ഷാഫി, രതീഷ് അമ്പാട്ട് എന്നിവരുടെ ചിത്രങ്ങളിലും ദിലീപ് 2015 ല്‍ അഭിനയിക്കും.

    പൃഥ്വിരാജ്

    മേജര്‍ രവിയുടെ പിക്കറ്റ് 43 ആയിരിക്കും പൃഥ്വിയുടെ ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍, നാദിര്‍ഷായുടെ അമര്‍ അക്ബര്‍ ആന്റണി എന്നിവയിലും പൃഥ്വിരാജ് ആണ് നായകന്‍. സച്ചി, രഞ്ജന്‍ പ്രമോദ്, പ്രിയദര്‍ശന്‍ ചിത്രങ്ങളിലും പൃഥ്വിരാജ് അഭിനയിക്കും.

    ജയസൂര്യ

    കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച ഇമേജ് സ്വന്തമാക്കിയ നടനാണ് ജയസൂര്യ. വികെ പ്രകാശിന്റെ ഷേക് ഹാന്‍ഡ് ആണ് ജയസൂര്യയുടെ പുതുവര്‍ഷത്തെ ആദ്യ ചിത്രം.

    ഫഹദ് ഫാസില്‍

    വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ അയാള്‍ ഞാനല്ല എന്ന ചിത്രമായിരിക്കും ഫഹദിന്റെ പുതുവര്‍ഷ സിനിമ. വിനോദ് സുകുമാരന്റെ ഹരം, ജെയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അനില്‍ രാധാകൃഷണ മേനോന്റെ പുതിയ ചിത്രത്തിലും ഫഹദ് ആയിരിക്കും നായകന്‍.

    നിവന്‍ പോളി

    2014 ലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു നിവിന്‍ പോളിയുടെ 1983യും ഓം ശാന്തി ഓശാനയും. ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയുടെ മിലി ആയിരിക്കും നിവിന്റെ ന്യൂ ഇയര്‍ ചിത്രം. അല്‍ഫോന്‍സ് പുത്രന്റെ പ്രേമമായിക്കും രണ്ടാമത്തെ സിനിമ. ഒരു വടക്കന്‍ സെല്‍ഫിയിലും എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ തന്നെ ആണ് നായകന്‍

    ദുല്‍ഖര്‍ സല്‍മാന്‍

    ദുല്‍ഖര്‍ സല്‍മാനും 2015 ല്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. 100 ഡേയ്‌സ് ഓഫ് ലവ് ആയിരിക്കും ആദ്യ ചിത്രം. മണിരത്സനം സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍, മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട്, രാജീവ് രവി എന്നിവരുടെ ചിത്രങ്ങളിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X