twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നില്‍ നിന്ന് നയിക്കാൻ മമ്മൂട്ടി, കട്ടയ്ക്ക് നില്‍ക്കാൻ പൃഥ്വിരാജ്! ഇക്കുറി ക്രിസ്തുമസ് പൊളിക്കും

    By Jince K Benny
    |

    Recommended Video

    ഈ ക്രിസ്മസ് ആരുടേത്? മമ്മൂട്ടിയുടെയോ?

    തിയറ്ററുകളില്‍ ആവേശമുയര്‍ത്തിയ ഓണക്കാലത്തിനും പൂജ അവധിക്കും ശേഷം കേരളത്തിലെ തിയറ്ററുകള്‍ ക്രിസ്തുമസ് റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. മലയാള ചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷ ചിത്രങ്ങളും കേരളത്തില്‍ റിലീസിന് എത്തുന്നുണ്ട്. മോഹന്‍ലാലും ദിലീപും ഇക്കുറി ക്രിസ്തുമസിനില്ല.

    'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്' 'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

    രാമലീല തരംഗത്തിലും കുലുങ്ങിയില്ല, പതുങ്ങി തുടങ്ങി കുതിച്ച് കയറി 'സുജാത'! കളക്ഷിനിലും നേട്ടം! രാമലീല തരംഗത്തിലും കുലുങ്ങിയില്ല, പതുങ്ങി തുടങ്ങി കുതിച്ച് കയറി 'സുജാത'! കളക്ഷിനിലും നേട്ടം!

    ക്രിസ്തുമസ് റിലീസുമായി ആദ്യം തിയറ്ററിലേക്ക് എത്തുന്നത് മമ്മൂട്ടിയാണ്. തൊട്ടുപിന്നാലെ പൃഥ്വിരാജും മറ്റ് യുവ താരങ്ങളും എത്തും. അഞ്ച് മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴ് ചിത്രം വേലൈക്കാരനും ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്‍ ചിത്രവും തിയറ്ററിലെത്തും.

    മാസ്റ്റര്‍പീസ്

    മാസ്റ്റര്‍പീസ്

    ക്രിസ്തുമസ് റിലീസായി ആദ്യം എത്തുന്നത് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ആണ്. ഡിസംബര്‍ 21ന് ചിത്രം തിയറ്ററിലെത്തും. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്യാംപസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാണ് മാസ്റ്റര്‍പീസ്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

    വിമാനം

    വിമാനം

    സെല്ലുലോയ്ഡ്, എന്ന് നിന്റെ മെയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ ജീവിത കഥയുമായി എത്തുകയാണ് പൃഥ്വിരാജ്. പ്രദീപ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വിമാനം തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിത കഥയാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും. ബധിരനും മൂകനുമായ വ്യക്തി വിമാനം ഉണ്ടാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ആട് 2

    ആട് 2

    തിയറ്ററില്‍ പരാജയമായി മാറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. ഷാജി പാപ്പന്‍ എന്ന ജയസൂര്യ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് പ്രചോദനമായത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22ന് തിയറ്ററിലെത്തും. പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

    മായാനദി

    മായാനദി

    ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും അദ്ദേഹമാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും.

    ആന അലറലോടലറല്‍

    ആന അലറലോടലറല്‍

    വിനീത് ശ്രീനിവാസനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പേരിലെ വ്യത്യസ്ത കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലനാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രമാണിത്.

    വേലൈക്കരന്‍

    വേലൈക്കരന്‍

    ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയുമായാണ് വേലൈക്കാരന്‍ കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്നത്. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ശക്തനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രം ഡിസംബര്‍ 22ന് തിയറ്ററിലെത്തും.

    ടൈഗര്‍ സിന്ദാ ഹേ

    ടൈഗര്‍ സിന്ദാ ഹേ

    കേരളത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തുന്ന സല്‍മാന്‍ ചിത്രമാണ്ടൈഗര്‍ സിന്ദാ ഹേ. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹം തന്നെ ഒരുക്കിയ ഏക് താ ടൈഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും നായിക നായകന്മാരായി എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും.

    പൂമരം ഇല്ല

    പൂമരം ഇല്ല

    കാളിദാസ് ജയറാം നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമായ പൂമരം ക്രിസ്തുമസ് റിലീസായി തിറ്ററില്‍ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടുത്ത് വര്‍ഷം ആദ്യമേ ചിത്രം റിലീസിനെത്തു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് പൂമരം.

    English summary
    Seven movies will hit Kerala theaters on this Christmas including five Malayalam movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X