twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കക്കൊപ്പം ലക്ഷ്‌മി ഹാട്രിക്കിന്‌

    By Staff
    |

    Lakshmi Rai
    ഗോപികയ്‌ക്ക്‌ ശേഷം മമ്മൂട്ടിയുടെ ഭാഗ്യതാരമായി ലക്ഷ്‌മി റായി മാറുകയാണോ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ ധോണിയുടെ വരെ ഉറക്കം കെടുത്തിയ താരം ഒരിയ്‌ക്കല്‍ കൂടി സൂപ്പര്‍ സ്റ്റാറിന്റെ നായികയാവാന്‍ ഒരുങ്ങുകയാണ്‌.

    ടു ഹരിഹര്‍ നഗറിന്റെ വമ്പന്‍ വിജയത്തോടെ മോളിവുഡില്‍ താരമൂല്യം ഏറിയ ലക്ഷ്‌മിയെ തേടി സംവിധായകന്‍മാര്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണ്‌. മമ്മൂട്ടി-ഷാഫി ടീമിന്റെ ചട്ടമ്പിനാട്ടിലാണ്‌ ലക്ഷ്‌മി ഇപ്പോള്‍ പുതുതായി കരാര്‍ ചെയ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

    ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

    മമ്മൂട്ടിയുടെ ഭാഗ്യനായികയായി അറിയപ്പെട്ടിരുന്ന ഗോപിക സിനിമയുടെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുന്നതാണ്‌ ലക്ഷ്‌മിയ്‌ക്ക്‌ ഗുണമായത്‌. ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായ അണ്ണന്‍ തമ്പിയും പരാജയമായ പരുന്തിലുമാണ്‌ ഇതിന്‌ മുമ്പ്‌ ലക്ഷ്‌മി റായി മമ്മൂട്ടിയക്കൊപ്പം റായി അഭിനയിച്ചത്‌.

    സെപ്‌റ്റംബര്‍ ഒമ്പതിന്‌ (09/09/09) ന്‌ ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചട്ടമ്പിനാട്‌ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ചിത്രമായിരിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X