twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാദേഴ്‌സ് ഡേ വിഎസ് കാണണം

    By Nisha Bose
    |

    Revathi
    സിനിമയിലേയ്ക്ക് യുവനടിമാരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം പ്രതിഫലം തന്നെയാണ്. മലയാളത്തിലൂടെ സിനിമാരംഗത്തേയ്ക്ക് ചുവടു വയ്ക്കുന്ന പല നടിമാരും അന്യഭാഷാ ചിത്രങ്ങള്‍ തേടിപ്പോകുന്നതും കൂടുതല്‍ പ്രതിഫലം മോഹിച്ചു തന്നെ.

    എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കൊണ്ടു മാത്രം ഈ രംഗത്ത് നില്‍ക്കുന്നവര്‍ അപൂര്‍വ്വം. അത്തരത്തിലൊരാളാണ് നടി രേവതി. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അവര്‍ക്ക് സിനിമ കേവലം പണമുണ്ടാക്കാനുള്ള ഒരുപാധി മാത്രമല്ല.

    അഭിനയത്തെ അത്രയധികം സ്‌നേഹിക്കുന്നത് കൊണ്ടാണ് താന്‍ ഇന്നും ഈ രംഗത്ത് നില്‍ക്കുന്നതെന്ന് രേവതി പറയുന്നു. തനിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക എന്നതാണ് രേവതിയുടെ നയം.

    ഫാദേഴ്‌സ് ഡേയിലെ സീതാലക്ഷ്മി അത്തരമൊരു കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് താന്‍ അതേറ്റെടുത്തതെന്ന് രേവതി പറയുന്നു. ഒരു നല്ല ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി.

    കലവൂര്‍ രവികുമാര്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. കേരളീയ ജീവിതത്തില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന സംഭവങ്ങളോടുള്ള പ്രതികരണമാണ് ഈ സിനിമയെന്ന് രവികുമാര്‍ പറയുന്നു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഈ സിനിമകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ പറയുന്നു.

    English summary
    Paresh C Palicha says in spite of some flaws Father's Day is a meaningful film. It is said that good things come in small packages. This could be true of Father's Day, which released without much fanfare but has the substance to make you sit up and take notice.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X