twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അധോലകത്തുനിന്നും അസുരവിത്ത്

    By Ravi Nath
    |

    Asif Ali
    കൊച്ചിയിലെ അധോലോകം വീണ്ടുമൊരു ചിത്രത്തിന് വിഷയമാകുന്നു. വയലന്‍സിന് ശേഷം കൊച്ചിയുടെ അധോലോകം സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നതിന്റെ ഭീഷണമായ അവസ്ഥ ചിത്രീകരിക്കുന്ന ചിത്രമാണ് എകെ സാജന്റെ അസുരവിത്ത്.

    സാജന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്. ഡോണ്‍ ബോസ്‌കോയെ നല്ല കുട്ടിയായി വളര്‍ത്താന്‍ ചെറുപ്രായത്തില്‍ സെമിനാരിയിലെ പിതാവിനെ ഏല്‍പ്പിച്ചതാണ് അവന്റെ അമ്മ. കുഞ്ഞുനാളിലേതന്നെ അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കേണ്ടിവന്നതിന്റെ സങ്കടം അവനെ വേട്ടയാടുന്നുണ്ടയാിരുന്നു.

    എങ്കിലും പിതാവിന്റെ അനുസരണയുള്ള കുട്ടിയായി ബോസ്‌കോ സെമിനാരിയില്‍ വളര്‍ന്നു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ നഷ്ടപ്പെട്ടപ്പോള്‍ അവന്‍ വൈദികപഠനത്തിലേയ്ക്ക് തിരിഞ്ഞു. വൈദികപഠനവേളയില്‍ ബിഷപ്പ് ഹൗസിലേയ്ക്കുള്ള യാത്രക്കിടയിലുണ്ടായ ഒരു സംഭവത്തില്‍ അവന്‍ ആക്രമിക്കപ്പെടുന്നു.

    തന്റെ സാത്വിക ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഈ സംഭവം അവന്റെ മനസ്സിനെ കീഴ്‌മേല്‍ മറയ്ക്കുന്നു. അവന്റെയുള്ളിലെ സങ്കടങ്ങളും വേദനകളും തടയാനാവാത്തവിധം ആക്രമണസ്വഭാവമായി പുറത്തുചാടുന്നു. പിന്നീട് കൊച്ചിയുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് കുതിയ്ക്കുന്ന ഡോണ്‍ ബോസ്‌കോയുടെ വേറിട്ട ഒരു ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുക.

    സ്വന്തം ബോട്ടില്‍ കണ്ടക്ടറായി ജീവിതം നയിക്കുന്ന മാര്‍ട്ടിനയെ ബോസ്‌കോ ഇഷ്ടപ്പെട്ടിരുന്നു. ഒരു കലാകാരികൂടിയായ ഇവര്‍ അടയാളങ്ങള്‍ക്കനുസരിച്ച് ആളുകളുടെ സ്‌കെച്ച് വരച്ച് കൊടുക്കും. പൊലീസ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് മാര്‍ട്ടിനയുടെ സഹായം തേടിയിരുന്നു. സംവൃതയാണ് മാര്‍ട്ടിനയായി അഭിനയിക്കുന്നത്.

    വിജയരാഘവന്‍ അവതരിപ്പിക്കുന്ന അബ്ബമോറയാണ് പ്രതിനായകനായെത്തുന്നത്. അയാളുടെ നാലുമക്കളായി അരുണ്‍, വിദ്യാലക്ഷ്മി, ജിയാദ്, ബെക്കി എന്നിവര്‍ അഭിനയിക്കുന്നു. ഇവര്‍ക്കൊപ്പം സിദ്ദിഖ് ജഗതി ശ്രീകുമാര്‍, ലെന, ബിന്ദു വരാപ്പുഴ, നവമി, ഗണപതി, വിഷ്ണു തുടങ്ങിയവരും അഭിനയിക്കുന്നു.

    ക്യാമറാമാന്‍ വേണുവിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു നാരായണന്‍ സ്വതന്ത്ര ക്യാമറാമാന്‍ ആകുന്ന ചിത്രം കൂടിയാണ് അസുരവിത്ത്. ലീലക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി ചാനപമ്പില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചാലക്കുടി, ആലുവ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ്. കൈതപ്രമാണ് ചിത്രത്തിനായി ഗാനങ്ങള്‍ രചിക്കുന്നത്. അല്‍ഫോന്‍സും രാജേഷ് മോഹനും ചേര്‍ന്ന് സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.

    English summary
    Director AK Sajan's new movie Asuravithu is based on Kochi underworld's story. Asif Ali is acting in lead role, and Samvritha to act as the heroine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X