twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെ തേടുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്

    By Super
    |

    Alexander The Great
    സ്തംഭനാവസ്ഥയിലായ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നു. അനുഗ്രഹ സിനി ആര്‍ട്‌സിന്റെ ബാനറില്‍ വിബികെ മേനോന്‍ നിര്‍മ്മിയ്ക്കുന്ന അലക്‌സാണ്ടറിന്റെ ഷൂട്ടിങിന് പ്രതിബന്ധമായി നില്‍ക്കുന്നത് മോഹന്‍ലാലിന്റെ തിരക്കുകളാണ്.

    മുരളി നാഗവള്ളി സംവിധായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ തന്നെ ഏറെ വൈകിക്കഴിഞ്ഞു. ചെറിയൊരു ഷെഡ്യൂള്‍ മാത്രം ബാക്കിയുള്ള ബിഗ് ബജറ്റ് മൂവിയുടെ ഇനിയുള്ള ഭാഗങ്ങള്‍ ചിത്രീകരിയ്ക്കുന്നത് ദുബായില്‍ വെച്ചാണ്.

    കൃത്യസമയത്ത് ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായാല്‍ ഈ വിഷുവിന് മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജയോട് എതിരിട്ട് അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് തിയറ്ററുകളിലുണ്ടാവും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X