twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോള്‍ വധമന്വേഷിക്കാന്‍ പൃഥ്വിയും സുരേഷ് ഗോപിയും

    By Ajith Babu
    |

    Paul Muthoot
    ഒരു കേസിന് പിന്നാലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍. മലയാള സിനിമാപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അതത്ര പുതുമയുള്ള പ്രമേയമൊന്നുമല്ല. കേസന്വേഷണത്തിനിടെ ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള വീറും വാശിയും മത്സരവുമെല്ലാം പലവട്ടം ആവര്‍ത്തിച്ച പ്രമേയമാണ്.

    എന്നാല്‍ ഒരു കേസന്വേഷിയ്ക്കാന്‍ രണ്ടു സിനിമകളിലായി രണ്ട് നായകന്‍മാര്‍ ഒരേ വേഷത്തില്‍ മത്സരിയ്ക്കുന്നത് ഒരുപക്ഷേ മോളിവുഡില്‍ ആദ്യത്തെ സംഭവമായിരിക്കും.

    അതേ കോളിളക്കം സൃഷ്ടിച്ച പോള്‍ വധക്കേസന്വേഷണം പ്രമേയമാക്ക് രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദ ത്രില്ലറിലൂടെ പൃഥ്വിയെ നായകനാക്കി ബി ഉണ്ണികൃഷ്ണ്‍ തിരയുന്നത് പോള്‍ വധത്തിന് പിന്നിലുള്ള ദുരൂഹതകളാണ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന പൊലീസ് കമ്മീഷണറുടെ ദൗത്യവും ഇത് തന്നെ.

    ദ ത്രില്ലറില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നിരഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. അതേ സമയം ഷാജി കൈലാസ് ചിത്രത്തില്‍ ഭഗത് സിങ് എന്ന പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് സുരേഷ് ഗോപി കേസന്വേഷിയ്ക്കാനിറങ്ങുന്നത്.

    മലയാളത്തില്‍ ഒട്ടേറെ തീപ്പൊരി പൊലീസ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സുരേഷ് ഗോപിയും തകര്‍പ്പന്‍ പൊലീസ് വേഷങ്ങള്‍ക്ക് കാത്തിരിയ്ക്കുന്ന പൃഥ്വിയും തമ്മിലുള്ള പോരാട്ടം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറുമെന്ന കാര്യമുറപ്പാണ്.

    കേരളത്തെ നടുക്കിയ ഒരു കൊലപാതകത്തിന് പിന്നിലുള്ളവരെ തേടി രണ്ട് സംവിധായകരും താരങ്ങളും ഒരേ സമയം രംഗത്തിറങ്ങുമ്പോള്‍ ഏത് കമ്മീഷണറായിരിക്കും പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുക? കാത്തിരുന്ന് കാണാം?

    ഇനിയൊരു സ്വകാര്യം
    യഥാര്‍ത്ഥത്തില്‍ പോള്‍ വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐയ്ക്ക് കൈമാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേസന്വേഷിയ്ക്കാന്‍ നമ്മുടെ സേതുരാമയ്യര്‍ എങ്ങാനും വരുമോ? തമാശയല്ല, മമ്മൂട്ടിയുടെ സേതുരാമയ്യരെ ഒരിയ്ക്കല്‍ കൂടി കൊണ്ടുവരാന്‍ കെ മധുവും എസ്എന്‍ സ്വാമിയും ആലോചിയ്ക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. കമ്മീഷണര്‍മാര്‍ ജാഗ്രതൈ!!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X