twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും ലാലും മാറണം:പൃഥ്വി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/22-mammootty-lal-should-change-prithviraj-1-aid0166.html">« Previous</a>

    Mammootty and Mohanalal
    സൂപ്പര്‍ സ്‌റാര്‍,മെഗാസ്‌റാര്‍ പദവികളൊന്നുംപൃഥ്വിവിനെ അഭിരമിപ്പിക്കുന്നില്ല..,ഹോളിവുഡ്ഡില്‍ ആരാണ് സൂപ്പര്‍ സ്‌റാര്‍....അവിടെ കാസ്റ്റിങ് ഏജന്‍സി വിശദമായ് ചര്‍ച്ച ചെ യ്താണ്. മെല്‍ഗിബ്‌സണ്‍ വേണോ,ബ്രൂസ് വില്ലിസ് വേണോഎന്ന തീരുമാനത്തിലെത്തുന്നത്..ഇവിടെ മമ്മൂട്ടിയോ,മോഹന്‍ലാലോ,എന്ന് ആരെങ്കിലും
    ചര്‍ച്ച ചെയ്യാറുണ്ടോ... ആദ്യം താരത്തിന്റെ ഡേറ്റ്..പിന്നെ ബാക്കിയൊക്കെ ഇതല്ലേ ഇവിടുത്തെ രീതി.

    എന്റെ സിനിമകള്‍ കണ്ട് മമ്മൂട്ടിയും രജനിയുമൊക്കെ അഭിപ്രായമറിയിച്ചിട്ടുണ്ട്. രജനി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മമ്മൂട്ടി നേരില്‍ കാണുമ്പോള്‍ അഭിനന്ദനമറിയ്ക്കാറുണ്ട്. എന്നാല്‍ ലാലേട്ടന്‍ മാത്രം അഭിനന്ദിച്ചിട്ടില്ലെന്നും പൃഥ്വി ചെറിയൊരു പരിഭവത്തോടെ പറയുന്നു. മോഹന്‍ലാലിന്റെ അഭിനന്ദന വാക്കുകളെ അത്രമാത്രം പൃഥ്വി വിലമതിയ്ക്കുന്നുണ്ട്.

    പ്രാഞ്ചിയേട്ടന്‍ കണ്ട് എക്‌സൈറ്റഡായിപോയ് വലിയ ഒരു മാറ്റം ഫീല്‍ ചെയതസിനിമ ഇത് പോലുള്ള ക്യാരക്റ്ററുകള്‍ മാത്രമേ മമ്മൂട്ടിയും,മോഹന്‍ലാലുമൊക്കെ ചെയ്യൂ എന്നൊരു സ്‌റാന്‍ഡ് എടുത്താല്‍മലയാളസിനിമയുടെ മുഖഛായത്തന്നെ മാറും. അവരെ ആ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സംവിധായകരും ശ്രദ്ധിക്കണം. അപ്പോള്‍ ഇവിടേയും വസന്തകാലം വരും, തര്‍ക്കമില്ലാത്ത കാര്യമാണത്.

    വമ്പന്‍ റേറ്റു വാങ്ങി മൂന്നാറില്‍ എസ്‌റ്റേറ്റ് വാങ്ങുന്നതിന് പകരം ഉറുമി പോലൊരു സിനിമചെയ്യുകയായിരുന്നു പൃഥ്വി. അത്തരമൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലുള്ള അഭിമാനംപൃഥ്വി മറച്ചുവെക്കുന്നില്ല. ..നല്ല സിനിമകള്‍ ഇനിയും നിര്‍മ്മിക്കും, അതൊക്കെയാണ് എന്റെ ആഗ്രഹങ്ങള്‍ ,ചിന്തകള്‍, ആരോഗ്യകരമായ സൗഹൃദം വളര്‍ത്തിയെടുക്കുന്ന കൂട്ടായ്മ മലയാളസിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഗുണമേ ചെയ്യൂ...അത്തരം കൂട്ടായ്മകളുടെ ഭാഗമാണ് താനും.

    ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് കേള്‍ക്കേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. എന്നെ കുറിച്ച് സുപ്രിയയ്ക്കും അവളെകുറിച്ച് എനിക്കും ഗോസിപ്പ് കലര്‍ന്ന എസ്.എം.എസ്വന്നിട്ടുണ്ട്. ബാഹ്യമായ ഒരാകര്‍ഷണത്തിനപ്പുറം പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ഒന്നിക്കാന്‍ തീരുമാനിച്ചവരാണ് . അതിനാല്‍ ഇതൊന്നും ഞങ്ങളെ സ്പര്‍ശിക്കുകപോലുമില്ല...

    ഇങ്ങനെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന പൃഥ്വിരാജ് എന്ന നടനോട് പ്രേക്ഷകര്‍ക്ക് തോന്നേണ്ട വികാരം തികച്ചും നയപരമായിരിക്കണം. ഏതായാലും മാധ്യമങ്ങളും ഗോസിപ്പുകാരും ചാര്‍ത്തികൊടുത്ത പരിവേഷങ്ങള്‍ക്കപ്പുറം വേറിട്ട കാഴ്ചപ്പാടുകളോടെ പൃഥ്വിരാജ് ഇവിടെ ശക്തമായ് നിലനില്‍ക്കും.
    മുപ്പതു വര്‍ഷം മലയാളസിനിമയില്‍ നിറഞ്ഞു നിന്നിട്ടും നല്ലവേഷങ്ങള്‍ മാത്രം തെരെഞ്ഞെടുക്കാന്‍ മിനക്കെടാതെ ഒഴുക്കില്‍ കിടക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും എടുക്കാത്ത തീരുമാനങ്ങള്‍. ഈ ചെറിയ കാലയളവിനുള്ളില്‍ പൃഥ്വിരാജ് സ്വീകരിക്കുകയാണെങ്കില്‍ അത് ഒരു വിപ്‌ളവമായിരിക്കും..ചില കടുത്ത നിലപാടുകള്‍ ഗുണത്തേക്കാളേറെ ദോഷവും ചെയ്യും ഓര്‍മ്മിക്കുക....
    മുന്‍പേജില്‍
    ധിക്കാരികളെ നിങ്ങള്‍ കണ്ടിട്ടില്ല-പൃഥ്വി

    <ul id="pagination-digg"><li class="previous"><a href="/news/22-mammootty-lal-should-change-prithviraj-1-aid0166.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X