twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    By Lakshmi
    |

    മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കരീടമെന്ന ചിത്രത്തിലെ സേതുമാധവന്‍. മലയാളസിനിമാ ചരിത്രമെടുക്കുമ്പോഴും കരീടത്തിന് മാറ്റിനിര്‍ത്താന്‍ കഴിയാത്തൊരു സ്ഥാനമുണ്ട്. ലോഹിതദാസ് എന്ന അനശ്വരകലാകാരന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ കിരീടമെന്ന ചിത്രം റിലീസ് ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് തികയുകയാണ്. 1989 ജൂലൈ ഏഴിനായിരുന്നു കിരീടം റിലീസ് ചെയ്തത്.

    മലയാളികളുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്ന അച്ഛനും മകനുമാണ് സേതുമാധവനും അച്യുതന്‍ നായരും. മകനെ പൊലീസ് ഇന്‍സ്‌പെക്ടറാക്കാന്‍ കൊതിച്ച അച്ഛന് അവന്‍ ഗുണ്ടയായി മാറുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവരുകയും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട ്അച്ഛനും മകനും പിന്നീട് ജീവിക്കേണ്ടിവരുകയുമാണ്. ഏതൊരു മലയാളികള്‍ക്കും മനസിലാക്കുന്ന മനസായിരുന്നു സേതുമാധവന്റേതും അച്യുതന്‍ നായരുടേതും. ഒരിക്കലും മറക്കാനാവാത്ത വില്ലത്തരങ്ങളുമായി കീരിക്കാടന്‍ ജോസുംകൂടിയായപ്പോള്‍ കിരീടം മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

    സേതുമാധവന്‍

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് സേതുമാധവന്‍. ചിത്രത്തില്‍ പല ധര്‍മ്മസങ്കടങ്ങളിലൂടെയും കടന്നുപോകുന്ന സേതുമാധവന്റെ സ്ഥാനത്ത് ഇന്നും നമുക്ക് മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

    അച്യുതന്‍ നായര്‍

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    ഇന്ന് നമുക്കൊപ്പമില്ലാത്ത അതുല്യ നടന്‍ തിലകന്‍ അച്യുതന്‍ നായര്‍ എന്ന കഥാപാത്രമായി അഭിനയിക്കുകയായിരുന്നില്ല ശരിയ്ക്കും ജീവിയ്ക്കുകയായിരുന്നു. അച്ഛനും പൊലീസുകാരനുമായി തിലകന്‍ അടിമുടി ആ കഥാപാത്രമായി മാറുകയായിരുന്നു.

    മത്സരിച്ചുള്ള അഭിനയം

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    രണ്ട് അഭിനയപ്രതിഭകളുടെ മത്സരിച്ചുള്ള അഭിനയത്തിന്റെ വേദികൂടിയായിരുന്നു ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ കിരീടം. ഓരോ രംഗങ്ങളിലും തിലകനും ലാലും മത്സരിച്ചഭിനയിക്കുകയായിരുന്നു. ചിത്രത്തിലെ ആദ്യ സംഘട്ടന രംഗത്ത് സേതുമാധവന്റെയും അച്യുതന്‍നായരുടെയും ഡയലോഗുകള്‍ മലയാളികള്‍ക്ക് മനപ്പാഠമായിരുന്നു.

    ദേശീയ തലത്തില്‍ അംഗീകാരം

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    സേതുമാധവനായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തിന് 1989ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.

    മുരളി

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    യശശ്ശരീരനായ കലാകാരന്‍ മുരളിയും മികച്ചൊരു വേഷം ചെയ്ത ചിത്രമായിരുന്നു കിരീടം. മുരളിയുടെ കഥാപാത്രത്തെയും മറക്കുക പ്രയാസം.

    ജഗതി, കൊച്ചിന്‍ ഹനീഫ

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മികച്ച കോമഡിയുമായി എത്തിയ ചിത്രമായിരുന്നു ഇത്. രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

    കീരിക്കാടന്‍ ജോസ്

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    കീരിക്കാടന്‍ ജോസ് എന്ന വില്ലനായി കിരീടത്തിലഭിനയിച്ച നടന്റെ പേര് പല പ്രേക്ഷകര്‍ക്കും അറിയാനിടയില്ല. കാരണം കീരിക്കാടന്‍ ജോസ് എന്നുതന്നെയാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. മോഹന്‍രാജ് എന്ന നടനാണ് കീരിക്കാടന്‍ ജോസായി വില്ലന്മാരെ വെല്ലുന്ന വില്ലനായി മാറിയത്.

    കവിയൂര്‍ പൊന്നമ്മ

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    കരീടത്തിലെ എന്നും കണ്ണീരുമായി കഴിയുന്ന അമ്മയെയും പ്രക്ഷകര്‍ മറന്നുകാണില്ല, കവിയൂര്‍ പൊന്നമ്മ- മോഹന്‍ലാല്‍ കോംപിനേഷനില്‍ വന്ന ചിത്രങ്ങളില്‍ പ്രേക്ഷകരെ കണ്ണീരണിയിച്ച ചിത്രങ്ങളിലൊന്നായിരുന്നു കരിടീം.

    പാര്‍വ്വതി

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    സേതുമാധവന്റെ മുറപ്പെണ്ണായ ദേവിയെ അവതരിപ്പിച്ചത് പാര്‍വ്വതിയായിരുന്നു. പ്രശ്‌നങ്ങളില്‍ അകപ്പെടുകയും പൊലീസ് ജോലി കിട്ടില്ലെന്ന് ഉറപ്പാവുകയും ചെയ്തതോടെ സേതുമാധവന് ദേവിയെയും നഷ്ടപ്പെടുകയാണ്.

    സംഗീതം

    കിരീടത്തിനും സേതുമാധവനും 25 വയസ്സ്!

    ജോണ്‍സണായിരുന്നു ചിത്രത്തിന് സംഗീതം പകര്‍ന്നത്. കണ്ണീര്‍ പൂവിന്റെ കവിളില്‍ എന്ന ഗാനം ഇന്നും മലയാളികളുടെ എവര്‍ഗ്രീന്‍ ലിസ്റ്റിലുള്ള പാട്ടാണ്. എംജി ശ്രീകുമാറിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു ഈ ഗാനം.

    English summary
    25th year of malayalam movie kireedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X