twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കൊപ്പം പത്മപ്രിയ വീണ്ടും

    By Staff
    |

    Padhmapriya
    ബോളിവുഡെന്ന പുത്തന്‍ മേച്ചില്‍ പുറത്തെത്തിയെങ്കിലും പത്മപ്രിയ മലയാളത്തെ മറക്കുന്നില്ല. തെന്നിന്ത്യയിലെ ഏറ്റവും കഴിവുള്ള താരങ്ങളിലൊരാളായ പത്മപ്രിയയുടെ ഏറ്റവും പുതിയ മലയാള ചിത്രം മമ്മൂട്ടി നായകനാകുന്ന ഡാഡി കൂളാണ്‌.

    റിച്ചാ പല്ലോഡ്‌ നായികയാകുന്ന ഡാഡി കൂളില്‍ ഒരു അതിഥി വേഷത്തിലാണ്‌ പത്മപ്രിയ എത്തുന്നത്‌. മലയാളത്തില്‍ ഏറെ സെലക്ടീവായ താരം അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വീകരിയ്‌ക്കുന്നത്‌.

    മമ്മൂട്ടിയുടെ തന്നെ പഴശ്ശിരാജ, കുട്ടിസ്രാങ്ക്‌, സംഗീത സംവിധാനം ചെയ്യുന്ന ചാരുലതയുടെ ബാക്കി എന്നിവയാണ്‌ മലയാളത്തില്‍ പത്മപ്രിയ അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രങ്ങള്‍.

    ബോയ്‌സ്‌ ഫെയിം സിദാര്‍ത്ഥ്‌ നായകനാകുന്ന സ്‌ട്രൈക്കര്‍ എന്ന ചിത്രത്തിലൂടെയാണ്‌ പത്മപ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്‌. ഒരു ബാര്‍ മാനേജരായാണ്‌ പത്മപ്രിയ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X