twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടി

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/26-super-stars-face-big-trouble-2-aid0032.html">Next »</a></li></ul>

    Mammootty
    മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായവര്‍. ചേരി തിരിഞ്ഞ് മമ്മൂട്ടിയോ ലാലോ മികച്ചതെന്ന് വാദിയ്ക്കുമ്പോള്‍ പോലും മലയാളികള്‍ സ്വകാര്യഅഹങ്കാരമായി ഈ താരങ്ങളെ കൊണ്ടുനടന്നിരുന്നു.

    സിനിമയിലെ സൂപ്പര്‍താരങ്ങളെന്നതിനപ്പുറം വ്യക്തിജീവിതത്തില്‍ നിലനിര്‍ത്തിയ സ്ഫടികസമാനമായ പ്രതിബിംബമാണ് ഈ നടന്‍മാരെ മലായളിയ്ക്ക് പ്രിയങ്കരമാക്കിയത്.

    എന്നാല്‍ അടുത്തിടെ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനകളും അതേ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും നടന്‍മാരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്. വെള്ളിത്തിരയിലെ ഈ വിഗ്രഹങ്ങള്‍ വെറും കളിമണ്‍ വിഗ്രഹങ്ങളാണോയെന്നാണ് ജനം സംശയിക്കുന്നത്. ഈ നടന്‍മാരുടെ കരിയര്‍ മാത്രമല്ല, വ്യക്തി ജീവിതത്തിനും കനത്ത തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍.

    ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി രാഷ്ട്രീയപ്രവേശനം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് കണക്കുക്കൂട്ടിയവര്‍ ഏറെ. സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുകയും കോണ്‍ഗ്രസ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുന്ന മമ്മൂട്ടി രാജ്യസഭയിലേക്ക് അധികം വൈകാതെ എത്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീഷകര്‍ പോലും കരുതിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ മമ്മൂട്ടിയുടെ രാഷ്ട്രീയ ഭാവി ശോഭനമല്ലെന്നാണ് വിലയിരുത്തല്‍.

    റെയ്ഡ് വിവാദം കത്തിപ്പടര്‍ന്നാല്‍ മമ്മൂട്ടിയുടെ കൈരളി ചെയര്‍മാന്‍ പദവിയ്ക്ക് പോലും അത് ഭീഷണിയാവുമെന്ന് കരുതുന്നവരും കുറവല്ല.

    അടുത്ത പേജില്‍
    കേണല്‍ പദവി ലാലിന് ബാധ്യതയാവും

    <ul id="pagination-digg"><li class="next"><a href="/news/26-super-stars-face-big-trouble-2-aid0032.html">Next »</a></li></ul>

    English summary
    Mammootty and Mohanlal seem to have lost their shine, after the recent IT raids.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X