For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂവിട്ടത് 4 വര്‍ഷത്തെ പ്രണയം

By Ajith Babu
|

Prithviraj and Supriya Menon
ആരുമറിയാതൊരു പ്രണയം അതുപോലെ തന്നെ ആരെയും ക്ഷണിക്കാതെയൊരു മംഗല്യം. യങ്് സ്റ്റാര്‍ പൃഥ്വിരാജും ബിബിസി ലേഖിക സുപ്രിയാ മേനോനും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനും ഒരു സിനിമാക്കഥയുടെ പരിവേഷം. ഇന്നും ഇന്നലെയുമല്ല രാജുവും സുപ്രിയയും തമ്മില്‍ കണ്ടുമുട്ടിയത്.

നാല് വര്‍ഷം മുമ്പെ ഇവര്‍ പരിചയക്കാരായിരുന്നുവെന്ന് പറയുന്നത് അമ്മ മല്ലിക സുകുമാരന്‍ തന്നെ. സൗഹൃദം പയ്യെപയ്യെ പ്രണയമായി മാറി. പ്രണയം തുടങ്ങിയപ്പോള്‍ വീട്ടുകാരെ അറിയിക്കാനും ഇരുവരും തയാറായി. എന്നാല്‍ കരിയറില്‍ അത്യാവശ്യം മുന്നേറിയതിന് ശേഷം മാത്രം വിവാഹം മതിയെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം.

പാലക്കാട് എലപ്പുള്ളിസ്വദേശിയായ വിജയ് കെ. മേനോന്റെയും പത്മാമേനോന്റെയും മകളാണ് സുപ്രിയ. ബി.ബി.സി.യില്‍ മുംബൈയിലെ ബിസിനസ്‌റിപ്പോര്‍ട്ടറാണ്. പാലക്കാട് ചന്ദ്രനഗര്‍ കാരയ്ക്കാട് 'നന്ദനം' ആണ് വീട്. പൃഥ്വിരാജിന്റെ ആദ്യസിനിമയുടെ പേരും സുപ്രിയയുടെ വീട്ടുപേരും 'നന്ദനം' എന്നായത് യാദൃശ്ചികമെന്ന് ആരും കരുതില്ല.

സെലിബ്രറ്റികളുടെ പ്രണയം മാധ്യമങ്ങള്‍ ആഘോഷമാക്കുന്ന കാലത്ത് തങ്ങളുടെ ബന്ധം പുറലോകമറിയതിരിയ്ക്കാന്‍ പൃഥ്വിയും സുപ്രിയയും ശ്രദ്ധിച്ചിരുന്നു. ഇതില്‍ അവര്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു. വിവാഹത്തിന് ഏതാണ്ട് ഒരുമാസം മുമ്പാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്.

ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പൃഥ്വി എല്ലാം തുറന്നടിച്ച് നിഷേധിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തനം നീചമെന്ന് ഡയലോഗടിയ്ക്കാനും താരം മറന്നില്ല. മലയാളത്തിലെ ഒരുപ്രമുഖ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പ്രണയവാര്‍ത്ത നിഷേധിയ്ക്കുക മാത്രമല്ല മാധ്യമങ്ങളെ നിശിതമായി വിമര്‍ശിയ്ക്കാനും തയ്യാറായിരുന്നു. ഇതെല്ലാം വിശ്വസിച്ച കുറെ നാട്ടുകാരെയും ആരാധകരെയും മാധ്യമങ്ങളെയും മണ്ടന്‍മാരാക്കാനും പൃഥ്വിയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പൃഥ്വിയുമായി ബന്ധപ്പെട്ട് പാലക്കാട്ട് എന്തൊക്കെയോ നീക്കങ്ങള്‍ നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. അ്‌പ്പോഴും ഇതേക്കുറിച്ച് പ്രതികരിയ്ക്കാന്‍ പൃഥ്വിയും കുടുംബവും തയാറായില്ല. എന്നാല്‍ ഈസ്റ്ററിന് പിറ്റേന്ന് വിവാഹനിശ്ചയമോ അല്ലെങ്കില്‍ വിവാഹമോ നടക്കുമെന്ന് ഏതാണ്ട് വ്യക്തമായ സൂചനകള്‍ ലഭിച്ചു. എന്നാല്‍ മാധ്യമങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്താനായിരുന്നു പൃഥ്വിയുടെ തീരുമാനം.

അങ്ങനെ ചാനലുകളില്‍ ഫ്ളാഷുകള്‍ മിന്നിയ്ക്കാതെ ക്യാമറക്കണ്ണുകളുടെ അതിപ്രസരമില്ലാതെ പാലക്കാട്ടെ കണ്ടാത്ത് തറവാട് റിസോര്‍ട്ടില്‍ വെച്ച് സുപ്രിയയെ പൃഥ്വി മിന്നുകെട്ടി. തിങ്കളാഴ്ച 11നും 11.50നും ഇടയിലായിരുന്നു മുഹൂര്‍ത്തം. വരന്റെയും വധുവിന്റെയും അടുത്തബന്ധുക്കളായ 45ഓളം പേര്‍ സാക്ഷിയായി. നീണ്ടചടങ്ങുകളൊന്നുമുണ്ടായില്ല. ലളിതമായ വിവാഹചടങ്ങുകളില്‍ മുണ്ടും കുര്‍ത്തയും ആയിരുന്നു വരന്റെ വേഷം. ഓഫ്‌വൈറ്റ് ഗോള്‍ഡ് നിറത്തിലുള്ള ഉത്തരേന്ത്യന്‍ സ്‌റ്റൈലിലുള്ള സാരിയിലായിരുന്നു വധു. എല്ലാവര്‍ക്കുമായുള്ള ചടങ്ങ് കൊച്ചിയില്‍ ലേ മെറീഡിയന്‍ ഹോട്ടലില്‍ മേയ് ഒന്നിനു നടത്തുമെന്ന് മല്ലിക സുകുമാരന്‍ അറിയിച്ചിട്ടുണ്ട്.

English summary
Popular Malayalam actor Prithviraj marriage with Supriya Menon – Prithvi who is also well known in Telugu and Tamil film industries married his longtime girlfriend Supriya today. The wedding was done in a hush hush manner without much hype and hoopla.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more