For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സദ സഖാവിനെ തേടുന്നു

    By Ajith Babu
    |

    Sada
    ശുഭപ്രതീക്ഷകളോടെയാണ് അന്യന്‍ ഫെയിം സദ 2011നെ നോക്കിക്കാണുന്നത്. നടിയുടെ രണ്ട് തമിഴ് ചിത്രങ്ങള്‍ 2011 തുടക്കത്തില്‍ ത്‌നനെ തിയറ്ററുകളിലെത്തും. കന്നഡയില്‍ രവിചന്ദ്രന്‍ നായകനാവുന്ന മല്ലികാര്‍ജ്ജുന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയുമാണ് നടി. ഷൂട്ടിങ് പൂര്‍ത്തിയായ സദയുടെ രണ്ട് ബോളിവുഡ് സിനിമകളും വൈകാതെ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

    എന്നാലിതൊന്നുമല്ല തന്റെ ജീവിതത്തിലേക്കൊരു സഖാവിനെ 2011ല്‍ കണ്ടെത്താമെന്നാണ് സദയുടെപ്രതീക്ഷ. ഒറ്റയ്ക്ക് ജീവിച്ചുമടുത്തുവെന്നും ഇനിയൊരു വിവാഹമൊക്കെയാകാമെന്നുമാണ് നടിയുടെ നിലപാട്.

    എന്നാല്‍ ഭാവിവരനെപ്പറ്റി സദയോട് ചോദിച്ചാലോ ഉത്തരം ലേശം കണ്‍ഫ്യൂഷനുണ്ടാക്കും. ഋത്വിക് റോഷന്റെ വ്യക്തിത്വം, ഷാരൂഖ് ഖാന്റെ കൃസൃതിത്തരം, ടോം ക്രൂസിന്റെ പൗരുഷം എന്നിങ്ങനെയൊക്കെയാണ് വരന് വേണ്ട ഗുണങ്ങളായി സദ കണ്ടെത്തിയിരിക്കുന്നത്.

    ശങ്കറിന്റെ അന്യനിലൂടെ ഗ്ലാമര്‍താരമായി മാറിയ സദ മൊഹമ്മദ് സെയ്ദ് എന്ന മഹാരാഷ്ട്രക്കാരി നോവല്‍ എന്ന മലയാളത്തിലും ഭാഗ്യം പരീക്ഷിച്ചിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X