twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫെഫ്ക്കയിലും പൊട്ടലും ചീറ്റലും

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/29-aifec-affiliated-fefka-1-aid0166.html">« Previous</a>

    AIFEC
    പിന്നിട്ട മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ വിനയന്‍ ഗ്രൂപ്പ് ദുര്‍ബലപ്പെടുകയും കൂടെ നിന്നവരെല്ലാം സൌകര്യം പോലെ ഫെഫ്കയിലേക്ക് ചേക്കേറുകയും ചെയ്തു. പ്രശ്‌നത്തിനുകാരണക്കാരനായ തുളസീദാസ് പോലും വിനയനെ തള്ളിപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. ശത്രുനിരായുധനായതുകൊണ്ട് ഫെഫ്ക നേടിയ വിജയം അവരെ കൂടുതല്‍ ആഹ്‌ളാദഭരിതമാക്കുന്നില്ല. ഫെഫ്ക അനുഭവിക്കുന്ന പുതിയ സംഘര്‍ഷം സംഘടനക്കുള്ളിലെ തന്നെ അമര്‍ന്നുകിടക്കുന്ന പൊട്ടലുകളും ചീറ്റലുകളുമാണ്.

    കൂടെ നിന്നുകൊണ്ടുതന്നെ ഫെഫ്കയെ തകര്‍ക്കാന്‍ ചിലരൊക്കെ ഗൂഢശ്രമം തുടങ്ങിക്കഴിഞ്ഞു.പെട്ടെന്ന് നേതാവായ് ഉയര്‍ന്നുവന്ന ബി. ഉണ്ണികൃഷ്ണനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരാണ് ഏറെയും. വാക്‌സാമര്‍ത്ഥ്യവും കൗശലവുമുള്ള ബി. ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയായ് വന്നത് സംഘടനയ്ക്ക് ഗുണമാണെങ്കിലും ആ കസേര ആഗ്രഹിച്ചുനടക്കുന്നവര്‍ക്ക് ബി. ഉണ്ണികൃഷ്ണനെ പുകച്ചു പുറത്തുചാടിക്കാനുള്ള വ്യഗ്രത കൂടുതലാണ്.

    സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി. ഉണ്ണികൃഷ്ണനും സിബിമലയിലും രാജിവെക്കുന്ന പ്രഖ്യാപനംനടത്തുന്നത്. പുതിയ ഭാരവാഹികള്‍ എത്തുന്നവരെ ഉത്തരവാദിത്വങ്ങളില്‍തുടരാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണിവര്‍ രാജി പ്രഖ്യാപിച്ചത്.

    ഫെഫ്ക തൊഴിലാളി സംഗമത്തില്‍ സിനിമയിലെ സമാന്തര സംഘടന പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റും എക്‌സിബിറ്റേഴ്‌സ് പ്രതിനിധി എം.സി ഗോപിയും മാത്രമേ എത്തിയിരുന്നുള്ളു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ പ്രഖ്യാപിച്ച സിനിമ നിര്‍ത്തിവെക്കല്‍ സമരപരിപാടികള്‍ക്കുള്ള ബദല്‍ ആലോചനയ്ക്കുള്ള യോഗമാണ് ഫെഫ്ക നടത്തുന്നതെന്ന തെറ്റിദ്ധാരണയാണ് അവരെ പിന്‍തിരിപ്പിച്ചതെന്ന് സംശയിക്കുന്നു.

    മാസങ്ങളായി രാത്രി ബാറ്റയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്ന നിര്‍മ്മാതാക്കളുടെ നേതൃത്വം, കുറ്റകരമായ അനാസ്ഥയാണ് തൊഴിലാളികളോട് കാണിക്കുന്നത്. സംഘടന നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് രാത്രിബത്ത നല്‍കുവാന്‍ തയ്യാറാകുന്നവര്‍ക്കായ് അധികം സമയം ജോലിചെയ്യാന്‍ സിനിമ തൊഴിലാളികള്‍ തയ്യാറാവുകയാണ് ഇപ്പോള്‍, അല്ലെങ്കില്‍ ഇതിനുമുന്‍പേ നിര്‍മ്മാണം നിര്‍ത്തിവെക്കുമായിരുന്നു. സിനിമനിര്‍മ്മാണം നിര്‍ത്തിവെക്കുന്ന പ്രവര്‍ത്തനവുമായ് മുന്നോട്ട് പോയാല്‍ ഏതുവിധേനയും നേരിടുമെന്ന പ്രഖ്യാപനവുമായാണ് ഫെഫ്ക തൊഴിലാളി സംഗമം സമാപിച്ചത്.

    മുന്‍പേജില്‍
    ഫെഫ്ക്ക പുതുയുഗത്തിലേക്ക്

    <ul id="pagination-digg"><li class="previous"><a href="/news/29-aifec-affiliated-fefka-1-aid0166.html">« Previous</a>

    English summary
    The Film Employees Federation of Kerala. A new sunrise in the Malayalam film Industry. The only AIFEC (All India Film Employees Confederation) affiliated federation with a strenght of 16 various affiliated film employees unions.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X