twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയൊരു വിജയം തേടി ദീപന്‍-പൃഥ്വി വീണ്ടും

    By Staff
    |

    Puthiya Mugham
    പുതിയ മുഖം നേടിത്തന്ന വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പൃഥ്വിരാജ്‌ വീണ്ടും ദീപന്‌ ഡേറ്റ്‌ നല്‍കിയിരിക്കുന്നു. വലിയ പുതുമകളൊന്നും ഇല്ലെങ്കിലും തനിയ്‌ക്കൊരു ആക്ഷന്‍ ഹീറോ പരിവേഷം സമ്മാനിച്ച പുതിയ മുഖത്തിന്റെ സംവിധായകന്‌ മറ്റു തിരക്കുകള്‍ മാറ്റിവെച്ചാണ്‌ പൃഥ്വി ഡേറ്റ്‌ നല്‍ികയിരിക്കുന്നത്‌.

    ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

    ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ ബാബു ജനാര്‍ദ്ദനനാണ്‌. പുതിയ മുഖത്തിന്റെ അതേ സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിന്റെയും പിന്നിലുണ്ടാവുക. സെവന്‍ ആര്‍ട്‌സ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്ത്രിന്റെ താരനിര്‍ണയം പുരോഗമിച്ചുവരികയാണ്‌.

    ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ നവാഗതനായ ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌ സംവിധാനം ചെയ്യുന്ന താന്തോന്നിയുടെ സെറ്റിലേക്കാണ്‌ പൃഥ്വി ഇനി പോകുന്നത്‌. വൈശാഖ ഫിലിംസ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌ ഫെയിം അശ്വതിയാണ്‌. ഇതിന്‌ ശേഷം ജനുവരിയോടെ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി അഭിനയിക്കുന്ന പോക്കിരിരാജയുടെ സെറ്റിലേക്ക്‌ താരം ജോയിന്‍ ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X