For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂണില്‍ റിലീസ് ചെയ്യുന്നത് 3 അഡാറ് ചിത്രങ്ങള്‍! ടൊവിനോ തോമസ് മിന്നിക്കാന്‍ പോവുകയാണ്!

  |
  ജൂണിൽ 3 സിനിമകളുമായി ടോവിനോ | filmibeat Malayalam

  അവധിക്കാലം ലക്ഷ്യമാക്കിയെത്തിയ സിനിമകളെല്ലാം ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ലൂസിഫറിന് പിന്നാലെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മമ്മൂട്ടിയുടെ മധുരരാജ അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. ഇനി പെരുന്നാള്‍ ലക്ഷ്യമാക്കിയാണ് സിനിമകള്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ഈദിന് മുന്നോടിയായി മമ്മൂട്ടിയുടെ അടക്കമുള്ള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

  താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പം നടന്‍ ചൊനിനോ തോമസിന്റെ സിനിമകളും ഉണ്ടാവും. ഉത്സവ സീസണ്‍ മുന്‍നിര്‍ത്തിയും അല്ലാതെയുമായി മൂന്നോളം സിനിമകളാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയും ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ്.

  ടൊവിനോയുടെ സിനിമകള്‍

  ടൊവിനോയുടെ സിനിമകള്‍

  കഴിഞ്ഞ വര്‍ഷം തമിഴ് ചിത്രത്തില്‍ അഭിനയിച്ച ടൊവിനോ നായകനായിട്ടഭിനയിച്ച സിനിമകളൊന്നും ഈ വര്‍ഷം റിലീസ് ചെയ്തിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകാണ് ടൊവിനോ. തൊട്ട് പിന്നാലെ പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ഉയരെയിലായിരുന്നു ടൊവിനോ അഭിനയിച്ചത്. സഹതാരത്തിന്റെ റോളിലാണ് എത്തിയതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷക പ്രശംസ വാങ്ങിയതുമായ രണ്ട് കഥാപാത്രങ്ങളായിരുന്നു ഇക്കൊല്ലം ടൊവിനോയ്ക്ക് കിട്ടിയത്.

   വൈറസ് ഒരുങ്ങുന്നു

  വൈറസ് ഒരുങ്ങുന്നു

  ലൂസിഫറിനും ഉയരെയ്ക്കും പിന്നാലെ വൈറസ് എന്ന ചിത്രമാണ് ടൊവിനോയുടേതായി വരുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായി എത്തുന്ന സിനിമയാണ് വൈറസ്. ആഷിക് അബു സംവിധാനം ചിത്രം ഈദിന് മുന്നോടിയായി ജൂണ്‍ 7 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. വൈറസില്‍ കോഴിക്കോട് ജില്ല കളക്ടറായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. ഒരു റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയ വൈറസിന് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്റെ ഭാഗമാവുന്നുണ്ട്.

   ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു

  ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു

  സലീം അഹമ്മദ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. സിനിമയ്ക്കുള്ളി സിനിമയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഈ ചിത്രവും ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. വൈറസിന് പിന്നാലെ ജൂണ്‍ 21 ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് മറ്റ് അഭിനേതാക്കാള്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിഘാനം നിര്‍വഹിക്കുമ്പോള്‍ ബിജിപാലാണ് സംഗീതമൊരുക്കുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കും. അലന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ലൂക്ക

  ലൂക്ക

  ടൊവിനോ തോമസ് നായകനായി അഭിനയിച്ച് ജൂണില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമയാണ് ലൂക്ക. നിലവില്‍ ജുണ്‍ 28നാണ് ലൂക്കയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായിക. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ തരംഗമായിരുന്നു. ഒരു റോമാന്റിക് എന്റര്‍ടെയിനറായിട്ടാണ് ലൂക്ക ഒരുക്കുന്നതെന്നാണ് സൂചന. മൃദുല്‍ ജോര്‍ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ വേറിട്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  3 Movies of Tovino Thomas set for release in June
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X