twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് പുരസ്‌കാരം നല്‍കുന്നത് നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ട ആ ഗാനഗന്ധര്‍വ്വന്‍!!

    By Aswini
    |

    അതെ ലോകം കേട്ട സ്വരം.. ഗന്ധര്‍വ്വനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ യേശുദാസിനെ അറിയുന്നവര്‍ എല്ലാം പറയും, അതെ ഞാന്‍ ഗാനഗന്ധര്‍വ്വനെ കണ്ടിട്ടുണ്ടെന്ന്... ആ ഗാനഗന്ധര്‍വ്വന് ഇന്ന് (ജനുവരി 10) എഴുപത്തിയേഴ് വയസ്സ് തികയുന്നു.

    മലയാളികള്‍ കേട്ട് ശീലിച്ച ശബ്ദം. ദുഖത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലും മലയാളികള്‍ക്ക് ആശ്വാസമായ ശബ്ദം.. കെ ജെ യേശുദാസിന്റെ ശബ്ദം. പേരില്‍ തന്നെ ദൈവത്തെ കുടിയിരുത്തിയ ദൈവസന്തതി തന്നെയാണ് ശേശുദാസ് എന്ന് സ്രോതാക്കള്‍ പറയുന്നു.

    ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത് 16 സിനിമകള്‍!! ഏത് കാണുമെന്ന് കണ്‍ഫ്യൂഷനുണ്ടോ? ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത് 16 സിനിമകള്‍!! ഏത് കാണുമെന്ന് കണ്‍ഫ്യൂഷനുണ്ടോ?

    kj-yesudas

    1970 ല്‍ തനിക്ക് വീണ്ടും കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് യേശുദാസ് അത് പറഞ്ഞത്, എനിക്ക് പുരസ്‌കാരം നല്‍കുന്നത് നിര്‍ത്തൂ എന്ന്. പതുതായി വരുന്ന പുതിയ തലമുറക്കാരെ പ്രോത്സാഹിപ്പിക്കൂ.. അവര്‍ക്ക് പുരസ്‌കാരം നല്‍കൂ എന്ന് യേശുദാസ് പറയുകയുണ്ടായി.

    1940 ജനുവരി 10 നാണ് യേശുദാസിന്റെ ജനനം. കട്ടശ്ശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസ് പാടി തുറപ്പിച്ച ക്ഷേത്രനടകള്‍ അനവധിനിരവധിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാഭാഷകളിലുമായി അറുപതിനായിരത്തിലധികം പിന്നിണി ഗാനങ്ങള്‍ ഇതിനോടകം യേശുദാസ് പാടിതീര്‍ത്തു.

    എനിക്ക് പുരസ്‌കാരം ഇനി വേണ്ട എന്ന് പറയുന്നത് വരെ 23 തവണ യേശുദാസ് മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഏഴ് തവണ ദേശീയ പുരസ്‌കാരവും നേടിയ യേശുദാസിനെ രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചു

    English summary
    77th birthday of KJ Yesudas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X