For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്പലപ്പറമ്പിൽ മിമിക്രി കാണിച്ച് നടന്ന ​ഗോപാലകൃഷ്ണൻ ദിലീപായതെങ്ങനെ', ആരാധകന്റെ കുറിപ്പ് വൈറൽ

  |

  അഭിനയമാണ് ഒരു നടന്റെ മേന്മ. ബോക്സ്‌ ഓഫീസിൽ തന്റെ സിനിമകൾ ഹിറ്റാക്കാനുള്ള കഴിവുണ്ടായിരിക്കുകയാണ് ഒരു സ്റ്റാറിന്റെ മേന്മ... ഇത് രണ്ടും ഉള്ള മലയാളനടന്മാരിൽ ഒരാൾ ദിലീപാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഒരു കാലത്ത് മലയാളിയെ ചിരിപ്പിച്ചതിന് കൈയ്യും കണക്കും ഇല്ല. ഒരു സുപ്രഭാതത്തിൽ മലയാള സിനിമയിൽ പൊട്ടിമുളച്ച് ഉണ്ടായതല്ല ദിലീപ്. അയാൾ തന്റെ യൗവനം ആരംഭിച്ചപ്പോൾ മുതൽ സിനിമയ്ക്കൊപ്പമാണ് ജീവിക്കുന്നത്. ഇന്ന് കാണുന്ന മലയാള സിനിമയിലെ താരപദവി ഒരു കാലത്ത് അമ്പലപ്പറമ്പിൽ തൊണ്ടകീറി മിമിക്രി ചെയ്തതിന്റേയും കാശിനേക്കാൾ ഉപരി സിനിമയെ പഠിക്കുക എന്ന ലക്ഷ്യം മനസിൽ വെച്ച് അസിസ്റ്റന്റ് ഡയറക്ടറായി കഠിനാധ്വാനം ചെയ്തതിന്റേയും പരിണിത ഫലമാണ്.

  Dileep life story, actor dileep birthday, dileep fans, dileep films, നടൻ ദിലീപ്, ദിലീപ് പിറന്നാൾ, ദിലീപ് സിനിമകൾ, വോയിസ് ഓഫ് സത്യനാഥൻ, ദിലീപ് മീനാക്ഷി

  ആലുവാക്കാരൻ ഗോപാലകൃഷ്ണൻ എന്ന പയ്യൻ സാധാരണക്കാരനിൽ നിന്നും മലയാളികളുടെ മനസിലേക്ക ചേക്കേറിയതും പിന്നീട് ജനപ്രിയനായകനായി മാറിയതും അവിശ്വസനീയമായിരുന്നെങ്കിലും അതിവേഗത്തിലായിരുന്നില്ല. ഡി​ഗ്രി വിദ്യാഭ്യാസത്തിന് ശേഷം നാദിർഷായുടെ കൂടെ പാരഡി ക്യാമ്പിലും സ്റ്റേജ് ഷോകളിലും ചാനലുകളിൽ പരിപാടികൾ ചെയ്തുമാണ് ദിലീപ് കരിയർ ആരംഭിച്ചത്. നല്ലൊരു നടൻ എന്ന പദവിയിലേക്ക് എത്താൻ വർഷങ്ങളോളം സിനിമയിൽ അദ്ദേഹം ചെലവഴിച്ചു. കഴിഞ്ഞ ദിവസം ദിലീപിന്റെ 54 ആം പിറന്നാൾ ആയിരുന്നു. കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ആരാധകർ സോഷ്യൽമീഡിയ വഴിയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നടത്തി.

  Also Read: രവീണയ്ക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സൽമാൻ ഖാൻ

  സിനിമാ താരങ്ങളും ആരാധകരും ഉൾപ്പെടെ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഒരു നടന് വേണ്ട ആകാര സൗന്ദര്യം ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത ആലുവക്കാരൻ ​ഗോപാലകൃഷ്ണനെന്ന ദിലീപിന് പിറന്നാൾ ആശംസിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. താരത്തിന്റെ ഫാൻസ് ​ഗ്രൂപ്പുകളിലും സോഷ്യൽമീഡിയകളിലും വൈറലായ കുറിപ്പിൽ ദിലീപ് എന്ന നടന്റെ സിനിമാ ജീവിതം മുഴുവൻ വിവരിച്ചിട്ടുണ്ട്. അദ്ദേഹം കടന്നു പോകുന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞവയാണ് ആ കഷ്ടപ്പാടിൽ നിന്നും ദിലീപിന് ഒരു മോചനമില്ലെന്ന് വിധിയെഴുതുന്നവർ അമ്പലപ്പറമ്പിൽ താരാനുനുകരണം നടത്തി ജീവിതം മുമ്പോട്ട് കൊണ്ടുപോയിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരൻ മലയാള സിനിമയിലെ ജനപ്രിയ നായകൻ പദവിയിലേക്ക് എത്തിപ്പെട്ടതിന്റെ കഥ മനസിലാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

  Dileep life story, actor dileep birthday, dileep fans, dileep films, നടൻ ദിലീപ്, ദിലീപ് പിറന്നാൾ, ദിലീപ് സിനിമകൾ, വോയിസ് ഓഫ് സത്യനാഥൻ, ദിലീപ് മീനാക്ഷി

  ദിലീപിന്റെ തുടക്കകാലത്തെ കുറിച്ചും നായക വേഷത്തിലേക്ക് എത്തിയതിനെ കുറിച്ചും ജയിൽവാസം അനുഭവിച്ചതിനെ കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. 'ഈർക്കിൽ രൂപത്തിലുള്ള ആ പയ്യന്റെ നടനാകണം എന്നുള്ള ആഗ്രഹത്തെ അന്ന് പലരും പുച്ഛിച്ചു തള്ളിയപ്പോൾ അയാൾ നടന്ന് കയറിയത് മലയാള സിനിമയുടെ തലപ്പത്തേക്ക് ആയിരുന്നു. ഇഷ്ട താരങ്ങൾക്ക് സൂപ്പർ, മെഗാ സ്റ്റാർ പട്ടങ്ങൾ മാത്രം ചാർത്തി കൊടുത്തിരുന്ന മലയാളി അയാൾക്ക് പുതിയൊരു പട്ടം ചാർത്തി നൽകി ജനപ്രിയനായകൻ. അതെ അയാൾ ജനപ്രിയൻ തന്നെയാണ് പ്രായഭേദമന്യേ ഒരു ജനത അയാളെ ആഘോഷമാക്കിക്കൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. വിഷമ ഘട്ടത്തിലും അയാളുടെ സിനിമകൾ കണ്ടാൽ അവയൊക്കെ ഞൊടിയിടയിൽ അകലുന്നൊരു കാലമുണ്ടായിരുന്നു. മലയാള സിനിമ തുടർ പരാജയങ്ങളിലേക്ക് കൂപ്പു കുത്തിയ പല സന്ദർഭങ്ങളിലും തിയ്യേറ്ററിൽ നിന്നും അകന്ന് നിന്ന കുടുംബ പ്രേക്ഷകരെ അയാളായിരുന്നു തിരികെ കൊണ്ട് വന്ന് സിനിമാ മേഖലയ്ക്ക് ഉണർവ് നൽകിയിരുന്നത്. ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങൾ അയാളുടേതായി തുടർച്ചയായി പുറത്ത് വന്നുകൊണ്ടിരിന്നു. ഉത്സവ സീസണുകളിൽ അയാളുടെ സിനിമകൾ ഇല്ലെങ്കിൽ കുടുംബ പ്രേക്ഷകർ അകന്ന് നിന്ന സമയം പോലും ഉണ്ടായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഇതിലും വലിയ കല്ലും മുള്ളുമൊക്കെ ചവിട്ടി അതൊക്കെ പൂമെത്തകളാക്കി മാറ്റി തന്നെയാണ് അയാൾ അയാളുടെ സിംഹാസനം അലങ്കരിച്ചിരുന്നത്. ഇപ്പൊ അയാൾ മറ്റൊരു മോശം സമയത്തിലൂടെ കടന്നുപോകുകയാണ് ഇതും കടന്ന് പോകും. ആരാണ് ശരിയും തെറ്റുമെന്നുമൊക്കെ നിയമവും കാലവും തെളിയിക്കട്ടെ. അയാളുടെ സിനിമയിലെ ഡയലോഗ് തന്നെ കടമെടുത്താൽ മുറിച്ചാൽ മുറി കൂടെ വരുന്ന ജന്മമാണ് അയാൾ. പഴയ പ്രതാപത്തോടെ തന്നെ തിരിച്ചുവരുമെന്നാണ് വിശ്വാസവും പ്രതീക്ഷയും' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

  Also Read: 'റോഡ് റോളർ' നിർത്താൻ ശ്രമിക്കുന്ന രം​ഗങ്ങൾ യഥാർഥത്തിൽ സംഭവിച്ചതെന്ന് കലാസംവിധായകൻ

  ഇത്തവണ വോയ്സ് ഓഫ് സത്യനാഥൻ എന്ന ഏറ്റവും പുതിയ സിനിമയുടെ സെറ്റിലായിരുന്നു ദിലീപിന്റെ പിറന്നാൾ ആഘോഷം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

  Dileep shares pictures of daughter Mahalakshmi's writing ceremony

  Also Read: 'തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും'; രമേഷ് പിഷാരടി

  Read more about: dileep
  English summary
  A fan's touching note about actor Dileep life story goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X