twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണം ശൃംഗാരവേലനും ഫഹദും സ്വന്തമാക്കി

    By Lakshmi
    |

    പുതുമയേറിയ ചിത്രങ്ങള്‍ ഓണത്തിന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇവയില്‍ ദിലീപിന്റെ ശൃംഗാരവേലനും ഫഹദ് ഫാസിലിന്റെ നോര്‍ത്ത് 24 കാതവും വിജയം നേടുന്നു.

    വന്‍ജനത് തിരക്ക് ദിലീപിന്റെ ശൃംഗാരവേലനെ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ജനപ്രിയ നായകന്‍ എന്ന വിശേഷണം ഈ ചിത്രത്തിലൂടെ ഒന്നുകൂടി ഉറപ്പിക്കാനും കൂടുതല്‍ കുടുംബപ്രേക്ഷകരെ സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ ദിലീപിന് കഴിഞ്ഞു.

    ജനപ്രീതി നേടിയ മറ്റൊരു ചിത്രമാണ് ഫഹദ് ഫാസിലിന്റെ നോര്‍ത്ത ്24 കാതം. ആദ്യദിനത്തില്‍ അത്ര ജനത്തിരക്കുണ്ടായില്ലെങ്കിലും പിന്നീട് ചിത്രം ഗംഭീരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അടുത്തകാലത്ത് ഇറങ്ങിയ ഫഹദ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന പേര് നോര്‍ത്ത് 24 കാതം സ്വന്തമാക്കിക്കഴിഞ്ഞു.

    കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ ദയനീയ പരാജയത്തില്‍ നിന്നും രക്ഷനേടാന്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ചിത്രത്തിന് വന്‍വിജയം അവകാശപ്പെടാന്‍ കഴിയില്ല. തിയേറ്ററുകളില്‍ സാമാന്യം തിരക്കനുഭവപ്പെടുന്നുണ്ടെങ്കിലും പതിവായി ഓണത്തിനിറങ്ങുന്ന സൂപ്പര്‍താരചിത്രത്തിനു ലഭിയ്ക്കുന്ന പ്രാധാന്യം ക്ലീറ്റസിന് ലഭിച്ചിട്ടില്ല.

    ശൃംഗാരവേലന്‍ കോമഡി രാജാവ്

    ഓണം ശൃംഗാരവേലന് സ്വന്തം

    ആദ്യം മുതല്‍ അവസാനം വരെയുള്ള മടുപ്പിക്കാത്ത നര്‍മ്മം തന്നെയാണ് ശൃംഗാരവേലന്റെ വിജയരഹസ്യം. ദിലീപ്-ഷാജോണ്‍ കൂട്ടുകെട്ട് നര്‍മ്മത്തിന്റെ പുതിയ പര്യായമായി മാറുകയാണ് തിയേറ്ററുകളില്‍. ഇവര്‍ക്കൊപ്പം ലാല്‍, ജോയ് മാത്യു, ബാബുരാജ്, ഷമ്മി തിലകന്‍ എന്നിവരും കൂടി ചേരുന്നതോടെ ചിത്രം ശരിയ്ക്കുമൊരു ഓണവിരുന്നാവുകയാണ്.

    ഊക്കന്‍ ടിന്റു സ്‌കോര്‍ ചെയ്യുന്നു.

    ഓണം ശൃംഗാരവേലന് സ്വന്തം

    ഷമ്മി തിലകന്റെ ഊക്കന്‍ ടിന്റു ഓരോ രംഗങ്ങളിലും കയ്യടി നേടുകയാണ്. നേരമെന്ന ചിത്രത്തിലെ ഈ കഥാപാത്രത്തെ ജോസ് തോമസ് ശൃംഗാരവേലനിലേയ്ക്ക് പറിച്ചുനടുകയായിരുന്നു. ഈ തീരുമാനം ശരിവെയ്ക്കുന്നതാണ് ടിന്റുവിന് ലഭിയ്ക്കുന്ന കയ്യടികള്‍.

    ഹിറ്റ് മേക്കര്‍ ജോസ് തോമസ്

    ഓണം ശൃംഗാരവേലന് സ്വന്തം

    2012ല്‍ മായാമോഹിനിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ജോസ് തോമസ് ശൃംഗാരവേലനിലൂടെ വീണ്ടും സൂപ്പര്‍സംവിധായകനായി മാറിയിരിക്കുകയാണ്. ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഏറ്റവും മുന്നിലെത്തുക ശൃഗാരവേലന്‍ തന്നെയായിരിക്കുമെന്നാണ് സൂചന.

    നോര്‍ത്ത് 24 കാതം ഗംഭീരം

    ഓണം ശൃംഗാരവേലന് സ്വന്തം

    അടുത്തകാലത്തിറങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാതെ പോയത് ഫഹദ് ഫാസിലിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. എന്നാല്‍ അതിന്റെ കേടു തീര്‍ക്കുന്നതാണ് ഈ ചിത്രം.

    വ്യത്യസ്തമായ വിഷയം

    ഓണം ശൃംഗാരവേലന് സ്വന്തം

    വളരെ വ്യത്യസ്തമായ വിഷയം മനോഹരമായി അവതരിപ്പിച്ചുവെന്നതു തന്നെയാണ് നോര്‍ത്ത് 24 കാതത്തെക്കുറിച്ച് എടുത്തുപറയേണ്ടുന്ന വസ്തുത. ഫഹദിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ സ്വാതി, നെടുമുടി വേണും എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

    ബന്ദ് ദിനത്തിലെ യാത്ര

    ഓണം ശൃംഗാരവേലന് സ്വന്തം

    ഒരു ബന്ദ് ദിനത്തില്‍ മൂന്നുപേര്‍ നടത്തുന്ന സാഹസികമായ യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നത്. നവാഗതനായ അനില്‍ രാധാകൃഷ്ണമേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ശ്രീനാഥ് ഭാസിയും പ്രേംജി അമരനും കസറി

    ഓണം ശൃംഗാരവേലന് സ്വന്തം

    സഹനടന്മാരായി എത്തിയ ശ്രീനാഥ് ഭാസിയുടെയും പ്രേംജി അമരന്റെയും പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.

    മമ്മൂട്ടിയുടെ ലുക്കാണ് താരം

    ഓണം ശൃംഗാരവേലന് സ്വന്തം

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റശില്‍ കഥയേക്കാളും മികച്ചു നില്‍ക്കുന്നത് മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളാണ്. ഏറ്റവും മനോഹരമായ രംഗമായി വിലയിരുത്തപ്പെടുന്നത് കുരിശിലേറ്റുന്ന രംഗങ്ങളാണ്.

    പുതുമയില്ലാത്ത തിരക്കഥ വില്ലനാകുന്നു

    ഓണം ശൃംഗാരവേലന് സ്വന്തം

    ബെന്നി പി നായരമ്പലമാണ് ക്ലീറ്റസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമയൊട്ടും തോന്നിയ്ക്കാത്ത തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രശ്‌നം.

    English summary
    Dileep's Sringaravelan had won this Onam with nonstop Comedy, at the same time Fahad Fazil's North 24 Katham also getting good reports.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X