twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിണറായിയുടെ ജീവിതം സിനിമയാകുന്നു

    By Lakshmi
    |

    ഇടതുരാഷ്ട്രീയം വിഷയമാവുകയും ഇടതുരാഷ്ട്രീയ ചായവ്, പ്രബലരായ നേതാക്കളുടെ ജീവിതകഥ പറയുകയും ചെയ്തിട്ടുള്ള ചെയ്തിട്ടുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവയിലെല്ലാം ഇന്നത്തെ കേരള ഇടതുരാഷ്ട്രീയത്തിലെ പ്രബലവ്യക്തിത്വങ്ങളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും സമാനരായ കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വീണ്ടുമൊരു ചിത്രം തയ്യാറാവുകയാണ്.

    ഇത് ഇടതുരാഷ്ട്രീയം വിഷയമാക്കുന്നതിലുപരി ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് പിണറായി വിജയന്റെ ജീവിതമാണ് വിഷയമാക്കുന്നത്. രഞ്ജിത്ത് പെരേര, ബാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജീവിതം ചലച്ചിത്രമാക്കുന്നത്.

    A Film on Pinarayi Vijayan

    അടിയന്തരാവസ്ഥക്കാലത്തെ പിണറായിയുടെ രാഷ്ട്രീയജീവിതമാണ് ചിത്രം കാര്യമായി വിഷയമാക്കുന്നത്. ഇരുണ്ട ജീവിതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാസില്‍ ആണ് നായകനായി എത്തുന്നത്.

    സിനിമാ കമ്പനി, കര്‍മ്മ യോദ്ധ, സയലന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബാസില്‍. പിണറായി വിജയനെപ്പോലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടെങ്കിലും ഈ അവസരം ഒരു ഭാഗ്യമായി കരുതുന്നുവെന്നാണ് ബാസില്‍ പറയുന്നത്.

    കോളെജ് കാലത്തും അതുകഴിഞ്ഞും താന്‍ ഗൗരമായി ഒരിക്കലും രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും കണ്ടിട്ടില്ലെന്നും ബാസില്‍ പറയുന്നു. അതുകൊണ്ടുതന്നെ പിണറായിയായി അഭിനയിക്കാന്‍ താന്‍ കേരള രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങുകയാണെന്നും താരം പറയുന്നു. പ്രത്യേകിച്ചും പിണറായി വിജയനെക്കുറിച്ചും ഇന്നോളമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിവു ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ബാസില്‍.

    English summary
    CPM State Secretary Pinarayi Vijayan's life is being made into a film by Ranjit Perera
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X