For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സിനിമ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകരാണ്, നടന്മാരല്ല; കമല്‍

    |

    ഷെയിന്‍ നിഗത്തിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. വിഷയത്തില്‍ ഷെയിനിനെ വിമര്‍ശിക്കുന്നവരും പിന്തുണയ്ക്കുന്നവരുമുണ്ട്. വിലക്കുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍ സംവിധായകന്‍ കമല്‍ വിഷയത്തോട് പ്രതികരിയ്ക്കുന്നു.

    ഇന്റസ്ട്രിയിലുള്ളവരും ഇന്റസ്ട്രിയ്ക്ക് പുറത്തുള്ളവരും ആദ്യം മനസ്സിലാക്കേണ്ട സത്യം, എന്ത് തന്നെയായാലും ഒരു സിനിമയുടെ അവസാന വാക്ക് സംവിധായകന്റേതാണ് എന്ന് കമല്‍ പറയുന്നു. നിര്‍മാതാക്കള്‍ക്ക് ഒരു സിനിമ സെറ്റിലുള്ള ഉത്തരവാദിത്വത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിയ്ക്കുന്നു. പക്ഷെ സിനിമ കാണുന്നത് സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ്. സംവിധായകനാണ് സിനിമയുടെ കപ്പിത്താന്‍.

    kamal-shane

    ആ മാറ്റം വേദനയുള്ളതായിരുന്നു, അതിലും സുഖമുണ്ടായിരുന്നു എന്ന് അന്ന ബെന്‍

    സംവിധായകന്‍ ഒരു സീന്‍ എടുക്കാന്‍ തീരുമാനിച്ചാല്‍ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം. എന്നാല്‍ അഭിനേതാക്കളാണ് സിനിമയുടെ ജീവന്‍ എന്ന തെറ്റിദ്ധാരണ അറിഞ്ഞോ അറിയാതെയോ പബ്ലിക്കിന് ഉണ്ട്. അതിന് സോഷ്യല്‍ മീഡിയയുടെ പിന്തുണയും ലഭിയ്ക്കുന്നു. അതാണ് ഈ വിഷയത്തില്‍ ഷെയിന്‍ നിഗത്തിനും ലഭിയ്ക്കുന്നത്.

    ഷെയിന്‍ നിഗത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് രണ്ട് കൂട്ടരുടെയും പെട്ടന്നുള്ള വികാരത്തില്‍ എടുത്ത തീരുമാനമാണ്. ക്ഷമയോടെ ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. എനിക്ക് തോന്നുന്നു ഈ വിഷയത്തില്‍ കുറച്ചുകൂടെ പ്രൊഫഷണിലിസവും അച്ചടക്കവും വേണമെന്ന്. സിനിമ ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഒരു സിനിമ എങ്ങനെയായിരിക്കണം എന്നത് സംവിധായകന്റെ തീരുമാനമാണ്, നടന്മാരുടേതല്ല- കമല്‍ പറഞ്ഞു.

    English summary
    A movie is the art of a director and everyone should abide by him: Kamal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more