twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം!

    By Jince K Benny
    |

    മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. നായകനായും പ്രതിനായകനായും അതിഥി താരമായും പ്രേക്ഷകരെ രസിപ്പിച്ച ആസിഫിനെ സിനിമ ലോകത്തിന് സമ്മാനിച്ചത് ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി എത്തിയ ആസിഫ് പിന്നീട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്...കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്...

    50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

    ഇപ്പോഴിതാ ആസിഫ് തന്റെ എട്ട് വര്‍ഷത്തെ സിനിമ ജീവിതത്തിലെ ആദ്യമായി ഒരു സ്വപ്‌ന നേട്ടത്തോട് അടുക്കുകയാണ്. ആസിഫ് നായകനായി എത്തിയ സണ്‍ഡേ ഹോളിഡേ നൂറാം ദിവസത്തിലേക്ക് എത്തുകയാണ്.

    നൂറ് ദിനം പിന്നിട്ട ആദ്യ ചിത്രം

    നൂറ് ദിനം പിന്നിട്ട ആദ്യ ചിത്രം

    എട്ട് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആസിഫ് നായകനായി എത്തിയ ഒരു സിനിമ നൂറാം ദിവസത്തിലേക്ക് കടക്കുന്നത് ആദ്യമാണ്. കൊച്ചി ലുലു മാളിലെ പിവിആര്‍ തിയറ്ററിലാണ് സണ്‍ഡേ ഹോളിഡേയുടെ പ്രദര്‍ശനം ഇപ്പോഴുമുള്ളത്.

    സണ്‍ഡേ ഹോളിഡേ

    സണ്‍ഡേ ഹോളിഡേ

    ഈ വര്‍ഷം ജൂലൈ 14ന് തിയറ്ററിലെത്തിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക.

    മികച്ച അഭിപ്രായം

    മികച്ച അഭിപ്രായം

    അടുത്ത കാലത്ത് തിയറ്ററിലെത്തിയ ആസിഫ് അലി ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ അതിന് ഒരു അപവാദമായിരുന്നു സണ്‍ഡേ ഹോളിഡേ. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്.

    കളക്ഷനിലും മുന്നില്‍

    കളക്ഷനിലും മുന്നില്‍

    ഒരു സാധരാണ ചിത്രമായി തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകര്‍ വര്‍ദ്ധിച്ചു. മൗത്ത് പബ്ലിസിറ്റിയിലായിരുന്നു ചിത്രത്തിന്റെ വിജയം. ആസിഫ് അലി, അപര്‍ണ ബാലമുരളി ജോഡിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

    ആഘോഷം ഉറപ്പ്

    ആഘോഷം ഉറപ്പ്

    കാറ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ആസിഫ് അലി സണ്‍ഡേ ഹോളിഡേയുടെ ഈ നേട്ടത്തേക്കുറിച്ച് സൂചന നല്‍കിയിരുന്നു. നൂറാം ദിനത്തിന്റെ ആഘോഷം ഉണ്ടാകുമെന്നും താരം സൂചന നല്‍കിയിരുന്നു.

    ശ്രീനിവാസനും ലാല്‍ ജോസും

    ശ്രീനിവാസനും ലാല്‍ ജോസും

    ചിത്രത്തിലെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത് ശ്രീനിവാസനും ലാല്‍ ജോസുമാണ്. സംവിധായകനായിട്ടാണ് ലാല്‍ ജോസ് അവതരിപ്പിക്കുന്നത്. ലാല്‍ ജോസിനോട് കഥ പറയാനെത്തുന്ന ശ്രീനിവാസന്‍ അദ്ദേഹത്തോട് പറയുന്ന സിനിമ കഥയാണ് സണ്‍ഡേ ഹോളിഡേ.

    പുതിയ ചിത്രം

    പുതിയ ചിത്രം

    അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന കാറ്റ് ആണ് ആസിഫിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന പുതിയ സിനിമ. വികെ പ്രകാശിന്റെ അസോസിയേറ്റ് ആയിരുന്ന മൃദുല്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബിടെക് ആണ് പുതിയ സിനിമ.

    Recommended Video

    Asif Ali's Call For his Brother | Filmibeat Malayalam

    English summary
    Asif Ali got a new record for the first time in his career. Sunday Holiday near to 100 days successful running.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X