Don't Miss!
- News
ഭക്ഷ്യസാധനങ്ങള്‍ തീരുന്നു; അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Lifestyle
ആര്‍ത്തവ വിരാമം 40-ന് മുന്പെങ്കില് അപകടം: കാരണവും ലക്ഷണങ്ങളും
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
അവളുടെ സ്നേഹം യാഥാര്‍ത്ഥ്യമായിരുന്നു.. ശാരീരിക സുഖമായിരുന്നു എന്റെ ലക്ഷ്യം!
ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലില്‍ സിനിമാലോകവും ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരത്തിന് ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
രാമനുണ്ണിയുടെ ലീല തമിഴിലേക്ക് മാറ്റിയാല്‍ നായകനായി ആരെത്തണം.. ആരാധകര്‍ക്കും പറയാനുണ്ട്!
തിരക്കഥയുമായെത്തിയ ഷാജോണിനോട് പൃഥ്വിരാജ് പറഞ്ഞത്.. പൃഥ്വിയുടെ വാക്കിന്റെ ശക്തി!
എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?
തന്റെ വ്യക്തി ജീവിതത്തിലെ കുറ്റങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമുള്ള തുറന്നു പറച്ചിലുകളാണ് ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തുറന്നു പറച്ചിലില്‍ സിനിമാലോകവും ആരാധകരും ആകെ ഞെട്ടിയിരിക്കുകയാണ്.

നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നു
മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ആത്മകഥയിലെ ഒരധ്യായത്തിലൂടെയാണ് ഈ തുറന്നു പറച്ചില്.

വഴിവിട്ട ബന്ധമായിരുന്നുവെന്ന കുറ്റസമ്മതം
സംവിധായകന് അനുരാഗ് കശ്യപ് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചിലുകളുമായി താരവും എത്തിയത്. നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചത്
ഒരു ദിവസം നൃത്തരഗം ചിത്രീകരിക്കുന്നതിനിടയിലാണ് നിഹാരികയ്ക്ക് വല്ലായ്മ തോന്നിയത്. ഇത് മനസ്സിലാക്കിയ സംവിധായകന് കട്ട് പറഞ്ഞു. ഒന്നും പറയാതെ അവര്‍ നേരെ കാരവാനിലേക്ക് പോയി.

അകലാന്‍ തുടങ്ങി
എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ ശ്രമിച്ചപ്പോഴൊക്കെയും പിടി തരാതെ നീങ്ങുകയായിരുന്നു അവര്‍. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു.

പഴയത് പോലെ ആക്കാനുള്ള ശ്രമം
നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.

വീട്ടിലേക്ക് ക്ഷണിച്ചു
താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം സ്വീകരിച്ചു
നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായി. അതൊരു തുടക്കമായിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന ബന്ധം തുടങ്ങിയത് അവിടെ വെച്ചായിരുന്നു.

അവളുടെ സ്നേഹം യഥാര്‍ത്ഥ്യമായിരുന്നു
പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്. ആത്മാര്‍ത്ഥമായ സ്നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്രെ ലക്ഷ്യം മറ്റൊന്നായിരുന്നു.

സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് പ്രാധാന്യം
അവളുടെ വീട്ടില്‍ പോവുന്നത് ശാരീരിക സുഖം നേടാനായിരുന്നു. തന്റെ താല്പര്യങ്ങള്ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള് പിന്നീടാണ് മനസ്സിലാക്കിയത്.

എല്ലാവരുടേയും പരാതി
താനുമായി ബന്ധമുള്ള എല്ലാ പെണ്‍കുട്ടികളും കണ്ടെത്തിയിട്ടുള്ള കാര്യം തന്നെയായിരുന്നു ഇത്. താന്‍ ഒരു സ്വാര്‍ത്ഥനാണെന്ന് പലരും തന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്.

അവസാനിപ്പിക്കാന്‍ തീരുമാനിച്ചു
പിന്നീട് ഒരു തവണ അവളുടെ വീട്ടിലെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് അവള് പറയുകയും ചെയ്തുവെന്ന ്നവാസുദ്ദീന് സിദ്ദിഖി കുറിച്ചിട്ടുണ്ട്.

നന്നാവാമെന്ന് പറഞ്ഞു
തന്റെ തെറ്റ് മനസ്സിലാക്കിയ താന്‍ നന്നാവാമെന്നും ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുവെങ്കിലും അതൊന്നും വിലപ്പോവില്ലായിരുന്നു ഉറച്ച തീരുമാനത്തിലായിരുന്നു അവള്.

അവള് വല്ലാതെ വേദനിച്ചു
താനുമായുണ്ടായിരുന്ന ബന്ധത്തില്‍ അവള് വല്ലാതെ വേദനിച്ചിരുന്നു. അങ്ങനെയാണ് ഒന്നര വര്‍ഷം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.
-
ടിനിയോട് കുറെ ദിവസം മിണ്ടിയില്ല, ആകെ ഭയപ്പെട്ട് കരഞ്ഞു പോയി, ആ സംഭവം പറഞ്ഞ് തെസ്നി ഖാന്
-
മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക
-
'ഒരു വീട്ടമ്മ എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെടുകയായിരുന്നു'; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത