twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയവും തിരക്കഥാരചനയും; അഹമ്മദ് തിരക്കിലാണ്

    By Super
    |

    Ahmed Sidhique
    കെ ടി മിറാഷ് എന്ന പേര് ആരും മറന്നിരിക്കാനിടയില്ല, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക്ക് അബു ചിത്രത്തിലെ കണ്ണാടിവച്ച പഠിപ്പിസ്റ്റിന്റെ രൂപം അത്രപെട്ടെന്ന് ആരുടെയും മനസ്സില്‍ നിന്നും മറവിയിലേയ്ക്ക് ഇറങ്ങിപ്പോകില്ല. ഒരു മുഴുനീള റോള്‍ ആയിരുന്നില്ലെങ്കിലും ചിത്രത്തില്‍ മിറാഷ് കസറിയെന്നകാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. മിറാഷിനെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖിന് ഒരിക്കലും ഒരു പഠിപ്പിസ്റ്റിന്റെ മുഖമേയല്ല, സിനിമ തലയ്ക്കുപിടിച്ച ഈ ചെറുപ്പക്കാരന്‍ അഭിനയവും തിരക്കഥാരാചനയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ്.

    സാള്‍ട്ട് ആന്റെ പെപ്പറിലും പിന്നീട് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലും അഭിനയിച്ച അഹമ്മദ് സിദ്ദിഖ് ഇപ്പോള്‍ ആഷിക് അബുവിന്റെ ഗ്യാംങ്‌സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ഈ കഥാക്കാരന്‍ തന്റെ പ്രതിഭയുടെ തിളക്കം തെളിയിച്ചതാണ്. മൃത്യുഞ്ജയത്തിന് വേണ്ടിയാണ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതിയത്.

    തിരക്കഥതയ്യാറാക്കുന്ന തിരക്കിനിടയിലും ഇടയ്ക്ക് അഭിനയിക്കാനുള്ള സമയവും ഈ കലാകാരന്‍ കണ്ടെത്തുന്നുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ജേസണ്‍ ഒന്ന കഥാപാത്രത്തെ അഹമ്മദ് അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഞാന്‍ വ്യത്യസ്തമായ ഒരു റോള്‍ ആണ് ചെയ്യുന്നത്. പെണ്ണുങ്ങളോട് വാതോരതെ സംസാരിച്ചുനടക്കുന്ന എന്നാല്‍ കുശാഗ്രബുദ്ധിക്കാരനായ ഒരു കഥാപാത്രമാണിത്. റോള്‍ പരമാവധി നന്നാക്കാനായി അനില്‍ കുമാര്‍ അരവിന്ദ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തന്നിട്ടുണ്ട്- അഹമ്മദ് പറയുന്നു.

    മിറാഷിനെ അവതരിപ്പിച്ചതോടെ അഹമ്മദിന് നാലുപാടുനിന്നും അഭിനയിക്കാന്‍ ക്ഷണം വരുന്നുണ്ട്, പക്ഷേ ഇദ്ദേഹം പറയുന്നത് ചിലര്‍ക്കൊപ്പം മാത്രമേ നമുക്ക് ജോലിചെയ്യാന്‍ കഴിയൂയെന്നാണ്, ഇതിന് കാരണമായി പറയുന്നതാവട്ടെ ചിലടീമിനൊപ്പം ജോലിചെയ്യുന്നത് വളരെ ആസ്വദിക്കാന്‍ കഴിയുമെന്നും അസ്വസ്ഥതയൊന്നും തോന്നുകയേയുള്ളുവെന്നാണ്. ഇത്തരം ഫീലുള്ള ടീമില്‍ നിന്നുലഭിയ്ക്കുന്ന ക്ഷണം മാത്രമേ അഹമ്മദ് സ്വീകരിക്കുന്നുള്ളു. എന്തൊക്കെആയാലും ഇപ്പോള്‍ തിരക്കഥാരചനയിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അഭിനയത്തിന്റെ കാര്യത്തില്‍ അത്രവലിയ മോഹങ്ങളൊന്നും തനിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

    ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുവരുന്ന ന്യൂ ജനറേഷന്‍ സിനിമയെന്ന പ്രയോഗത്തോട് തനിയ്ക്ക് യോജിപ്പില്ലെന്ന് അഹമ്മദ് പറയുന്നു. ഇത്തരമൊരു സംഗതിയുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല, പുതിയ ആളുകള്‍ വരുന്നുണ്ടെന്ന് കരുതി എങ്ങനെ സിനിമ ന്യൂ ജനറേഷന്‍ ആകുമെന്നാണ് അഹമ്മദ് ചോദിക്കുന്നത്. പല സംവിധായകരും തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ന്യൂ ജനറേഷന്‍ ടാഗ് ഉപയോഗിക്കുന്നുണ്ട്, നായികമാര്‍ അല്‍വസ്ത്രം ധരിക്കുകയും നായകനും നായികയ്ക്കും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ചിത്രം എന്നതാണോ ന്യൂ ജനറേഷന്‍ സനിമയെന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷന്‍ എന്നും പറഞ്ഞ് വരുന്നവയെല്ലാം അത്തരം ചിത്രങ്ങളാണ്- അഹമ്മദ് പറയുന്നു.

    English summary
    A cinema aficionado, Ahmed Sidhique is busy penning down the script for Aashiq Abu’s Gangster. He juggles his roles as an actor and scriptwriter, and says he loves being part of the world of cinema. Mrityunjayam, for Kerala Café, was his debut outing as a scriptwriter. Ahmed’s roles in Salt N’ Pepper as K.T. Mirash and Thattathin Marayathu as Musthafa were appreciated.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X