twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റഹ്മാന്‍ മാജിക്ക് വീണ്ടും! ദേശീയ അവാര്‍ഡുകളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി സംഗീത മാന്ത്രികന്‍

    By Midhun
    |

    Recommended Video

    വീണ്ടും റഹ്മാന്‍ മാജിക്ക് | filmibeat Malayalam

    അറുപത്തഞ്ചാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന പുരസ്‌കാരമായിരുന്നു മികച്ച സംഗീത സംവിധായകനുളളത്. മണി രത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിലൂടെ എ.ആര്‍ റഹ്മാനാണ് ഇത്തവണ മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം നേടിയത്. ഇത്തവണ രണ്ടു പുരസ്‌കാരങ്ങളാണ് സംഗീത വിസ്മയത്തിന് ലഭിച്ചിരിക്കുന്നത്.അഞ്ചാം തവണയാണ് എ.ആര്‍ റഹ്മാന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

    Fahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമFahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമ

    1992ല്‍ മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിന്റെ സംഗീതത്തിനായിരുന്നു റഹ്മാന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. തുടര്‍ന്ന് മിന്‍സാര കനവ്. ലഗാന്‍, കന്നത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ മികച്ച സംഗീതത്തിനു പുറമേ മികച്ച പശ്ചാത്തല സംഗീതത്തിനുമുളള പുരസ്‌കാരവും നേടിയിരിക്കുകയാണ് എ.ആര്‍ റഹ്മാന്‍

    ഒരേയൊരു റഹ്മാന്‍

    ഒരേയൊരു റഹ്മാന്‍

    1992ല്‍ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സിനിമാ ലോകത്ത് എത്തിയത്. അരവിന്ദ് സ്വാമിയും മധുബാലയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്. മണിരത്‌നത്തിന്റെ സംവിധാനവും റഹ്മാന്റെ സംഗീതവുമായിരുന്നു ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. ആറ് പാട്ടുകളായിരുന്നു ചിത്രത്തിന് വേണ്ടി റഹ്മാന്‍ ഒരുക്കിയിരുന്നത്. ഈ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയയായിരുന്നു. ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ കാതല്‍ റോജാവേ എന്ന ഗാനം വലിയ രീതയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഹ്മാന്റെതടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ റോജ നേടിയിരുന്നു. പ്രമേയവും അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുെം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

    തുടര്‍ന്നും നിരവധി ചിത്രങ്ങള്‍

    തുടര്‍ന്നും നിരവധി ചിത്രങ്ങള്‍

    റോജയ്ക്കു ശേഷവും റഹ്മാന്റെ സംഗീതത്തില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബോംബൈ എന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിനായി ഹരിഹരനും കെ.എസ് ചിത്രയും ചേര്‍ന്ന് പാടിയ ഉയിരെ എന്ന ഗാനമാണ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നത്. ഈ പാട്ട് ചിത്രത്തെ വെറോരു ലെവലിലെത്തിച്ച ഗാനമായിരുന്നു. ഏട്ട് പാട്ടുകളായിരുന്നു ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിരുന്നത്. കാതല്‍ ദേശം,മിന്‍സാര കനവ്, പടയപ്പ, അലൈപായുതെ തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്ഥ സംഗീതമൊരുക്കി റഹ്മാന്‍ സംഗീതാസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. 2009ല്‍ സ്ലംഡോഗ് മില്ല്യനെയറിലൂടെ നേടിയ ഓസ്‌ക്കര്‍ പുരസ്‌കാര നേട്ടം അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു.മികച്ച ഗാനത്തിനും പശ്ചാത്തല സംഗീതത്തിനുമായിട്ടാണ് റഹ്മാന് അവാര്‍ഡ് ലഭിച്ചിരുന്നത്. തമിഴിനു പുറമെ ഹിന്ദി,തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം സജീവ സാന്നിധ്യമാകാറുണ്ട്.

    കാട്രു വെളിയിടെയിലെ റഹ്മാന്‍ മാജിക്ക്

    കാട്രു വെളിയിടെയിലെ റഹ്മാന്‍ മാജിക്ക്

    മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കാട്രു വെളിയിടെ. കാര്‍ത്തിയും അതിഥി റാവു ഹൈദരിയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയിരുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചത് റഹ്മാന്‍ തന്നെയായിരുന്നു. ആറ് പാട്ടുകളാണ് ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയിരുന്നത്. വൈരമുത്തു.മദന്‍ കര്‍ക്കി,ഷെല്ലി തുടങ്ങിയവരെഴുതിയ വരികള്‍ക്ക് മികച്ച സംഗീമായിരുന്നു റഹ്മാന്‍ നല്‍കിയിരുന്നത്. ചിത്രത്തിനു വേണ്ടി റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. കാട്രു വെളിയിടെയിലെ മനോഹര സംഗീതമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ കൈകളിലെത്തിച്ചത്.

    മോമിലെ പശ്ചാത്തല സംഗീതം

    മോമിലെ പശ്ചാത്തല സംഗീതം

    രവി ഉദയവാര്‍ സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്ന മോം. മണ്‍മറഞ്ഞ താരസുന്ദരി ശ്രീദേവിയായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. ചിത്രത്തിനു വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് എ.ആര്‍ റഹ്മാനായിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ റഹ്മാന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട ജൂറി ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് നടി ശ്രീദേവിക്കാണ് മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിനായി എഴ് പാട്ടുകളായിരുന്നു റഹ്മാന്‍ ഒരുക്കിയിരുന്നത്. പശ്ചാത്തല സംഗീതത്തിനു പുറമേ ചിത്രത്തിലെ പാട്ടുകളൊരുക്കിതിനും റഹ്മാന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

    മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!

    രണ്ട് സിനിമകളെടുത്തു, രണ്ടിനും ദേശീയ പുരസ്‌കാരം! പോത്തേട്ടന്‍സ് ബ്രില്ല്യണ്‍സ് ചുമ്മാതല്ല..രണ്ട് സിനിമകളെടുത്തു, രണ്ടിനും ദേശീയ പുരസ്‌കാരം! പോത്തേട്ടന്‍സ് ബ്രില്ല്യണ്‍സ് ചുമ്മാതല്ല..

    English summary
    A.R Rahman bags two awards at National Film Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X