For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരരൈ പോട്രു പരാജയമെന്ന് നിരൂപകന്‍, വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  |

  നടിപ്പിന്‍ നായകന്‍ സൂര്യയുടെ സുരരൈ പോട്രു മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് എല്ലാവരും നല്‍കിയത്. ഇരുതി സുട്രിന് ശേഷം സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവെച്ചിരുന്നത്.

  കട്ടക്കലിപ്പില്‍ സൂര്യ ആരാധകര്‍ | Filmibeat Malayalam

  വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് സുരൈ പോട്രിലൂടെ കണ്ടതെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായി സൂര്യ അഭിനയിച്ച ചിത്രത്തില്‍ ഭാര്യ സുന്ദരി ബൊമ്മി നെടുമാരന്‍ ആയാണ് അപര്‍ണ അഭിനയിച്ചത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് സൂര്യയുടെ സുരരൈ പോട്രു കണ്ടിരിക്കുന്നത്.

  റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ടീസറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സൂര്യയ്ക്കും അപര്‍ണയ്ക്കുമൊപ്പം ഉര്‍വ്വശി, പരേഷ് റാവല്‍, മോഹന്‍ ബാബു, കാളി വെങ്കട്, കരുണാസ്, കൃഷ്ണകുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അതേസമയം ബ്ലോക്ക്ബസ്റ്ററായി വിലയിരുത്തപ്പെട്ട ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുളള ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  വ്‌ളോഗര്‍ മല്ലു അനലിസ്റ്റിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സുരരൈ പോട്രിലെ സൂര്യയുടെ പ്രകടനത്തെയും ഛായാഗ്രഹണത്തെയുമെല്ലാം വീഡിയോയില്‍ പ്രശംസിക്കുന്നുണ്ടെങ്കിലും, സിനിമയുടെ ക്ലീഷേ സ്വഭാവത്തെയും പ്രവചനീയതെയും അദ്ദേഹം വിമര്‍ശിക്കുന്നു. ക്ലീഷേ കഥയാണെന്നും അതിനാടകീയതയാണെന്നുമാണ് പ്രധാന വിമര്‍ശനം.

  സിനിമയുടെ നല്ല വശങ്ങളും മോശം വശങ്ങളും പറഞ്ഞുകൊണ്ടുളള വീഡിയോ ആയിരുന്നു പുറത്തുവന്നത്. കഥയിലെ സര്‍പ്രൈസ് എലമെന്റിന്റെ കുറവ് തരണം ചെയ്യുന്ന സീനുകളൊന്നും സിനിമയിലില്ലെന്നും ഇദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. അതേസമയം മല്ലു അനലിസ്റ്റിന്റെ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.

  ഇത്രയ്ക്ക് മോശം പറയാന്‍ മാത്രം സിനിമയില്‍ ഒന്നുമില്ലെന്നും ആളാകാനുളള അടവ് മാത്രമാണ് ഇതെന്നുമാണ് ചിലരുടെ കമന്റുകള്‍. മരണക്കിടക്കയില്‍ കിടക്കുന്ന അച്ഛനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോകുന്ന മാരന് അതിന് വേണ്ടിയുളള പണം തികയാതെ വരുമ്പോള്‍ എയര്‍പോര്‍ട്ടിലുളള മറ്റുളളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നത് ഇമോഷണല്‍ ഡ്രാമയായി മാത്രമേ കാണാനാവൂ എന്നാണ് യുവാവ് പറയുന്നത്. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയ മകനോട് അമ്മ പറയുന്നതും ഇതേരീതിയില്‍ ആയിപ്പോയെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റു സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സുരരൈ പോട്രു നിര്‍മ്മിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

  Read more about: suriya
  English summary
  a review video about suriya's soorai potru movie trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X