For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉചിതമായ സമയത്ത് തീരുമാനങ്ങള്‍ എടുത്ത മഞ്ജുവും റിമിയുമൊക്കെ ഇന്ന് സുഖമായി ജീവിക്കുന്നു', കുറിപ്പ്

  |

  സ്ത്രീധനത്തെ ചൊല്ലിയുളള ഉപദ്രഹങ്ങള്‍ക്കിടെ ജീവിതം അവസാനിപ്പിച്ച വിസ്മയയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. സംഭവത്തിന് പിന്നാലെ സ്ത്രീധനം എന്ന സമ്പ്രദായത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. സ്ത്രീധനം എത്ര തരുമെന്ന് ചോദിക്കുന്നവരെ അപ്പോ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിടണം എന്ന് പലരും പറയുന്നു. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് അത് തുറന്നുപറയാന്‍ മടിക്കരുതെന്നും കമന്‌റുകള്‍ വന്നു.

  ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

  വിസ്മയയുടെ വിയോഗത്തിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി സെലിബ്രിറ്റികള്‍ അടക്കമുളളവരും രംഗത്തെത്തുന്നുണ്ട്. അതേസമയം 'മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തവരാണ്, അതിനാല്‍ അവര്‍ ഇന്ന് സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹരിനാരായണന്‍ എന്ന ആളുടെ എഴുത്താണ് ശ്രദ്ധ നേടുന്നത്.

  'കഴിഞ്ഞ വര്‍ഷം ഉത്രജ, ഇന്ന് വിസ്മയ, മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ലാത്ത സമാന സംഭവങ്ങള്‍. "സ്ത്രീ-ധന" പീഡനം. ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്‌റെ മാതാപിതാക്കള്‍ അറിയുന്നത് ഞങ്ങളുടെ മാളു ഈ ലോകത്തുനിന്നു യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രെ; ഭര്‍തൃ വീട്ടില്‍ അടിക്കുമായിരുന്നു എന്ന് മാത്രം. പക്ഷേ മുഖത്ത് ചവിട്ടുന്നതും തൊഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളെ ഇന്നും ഇത്തരം ടോക്‌സിക്ക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നത്', കുറിപ്പില്‍ പറയുന്നു.

  'കഥാനായകന്‍ ഉയര്‍ന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പളളി സര്‍ക്കിളിലുളള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ എസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയില്‍ അസ്വാരസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. കൈയ്യിലും മുഖത്തും മര്‍ദ്ദിച്ചത് ചിത്രത്തില്‍ വ്യക്തമാണ്. മകള്‍ വിവാഹം കഴിച്ചുപോയാലും അവള്‍ക്ക് വീട്ടില്‍ ഒരു മുറി ഉണ്ടായിരിക്കണം'.

  'അവള്‍ക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്പര്യവും ബന്ധു ജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാല്‍ ഇതേപോലെ സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ നഷ്ടമാകും. ഒരു വിവാഹ ജീവിതമാകുമ്പോള്‍ അങ്ങനെയൊക്കെയാണ് മോളെ എന്ന് പറയുന്ന മാതാപിതാക്കള്‍ യാഥാര്‍ത്ഥ്യത്തില്‍ അവര്‍ പോലും അറിയാതെ സ്വന്തം മകളെ മരണത്തിലേക്ക് വലിച്ചെറിയുകയാണ്. സഹിക്കാവുന്നതിന്‌റെ പരാമവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോള്‍ ഇത്തരം ആശ്വാസപ്പെടുത്തലുകള്‍ നല്‍കാതിരിക്കുക,' ഹരിനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

  'വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനമെന്നും' ഇദ്ദേഹം കുറിച്ചു. 'ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം. ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം. അതിപ്പോള്‍ എത്ര വര്‍ഷം നീണ്ടുനിന്ന പ്രണയം ആണെങ്കില്‍പ്പോലും മഞ്ജു വാര്യരും റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്. അവര്‍ക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവര്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തു. അതുകൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു'.

  'ഒത്തുപോകാന്‍ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം അല്ലെങ്കില്‍ ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടായേക്കാം' എന്നും കുറിപ്പില്‍ ഹരിനാരായണന്‍ പറഞ്ഞു. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കള്‍ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്‌റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ. പിറകിലേക്കൊന്ന് ഓര്‍ത്ത് നോക്കൂ. നിങ്ങള്‍ അച്ഛനും അമ്മയുമായപ്പോഴുളള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും കുടുംബ പാരമ്പര്യവും'.

  English summary
  a write-up about the happy life of manju warrier and rimi tomy after kollam incident goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X