twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിക്ക് മുന്നില്‍ കാലിടറാതെ ജൂഡ്, പ്രണവിന്റെ കുതിപ്പിനൊപ്പമെത്താന്‍ നിവിന്‍ പോളിയും ത്രിഷയും!

    By Nimisha
    |

    ജനുവരിയിലെ ബിഗ് റിലീസുകളിലൊന്നായിരുന്നു ആദി. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ വാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാപ്രവര്‍ത്തകരും ആരാധകരമുള്‍പ്പടെ നിരവധി പേരാണ് ആദി കണ്ടതിനെക്കുറിച്ച് പ്രതികരിച്ചത്.

    ആദി ആദ്യവാരം പിന്നിട്ടു, 11 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, റെക്കോര്‍ഡ് തുകയാണ് നേടിയത്!ആദി ആദ്യവാരം പിന്നിട്ടു, 11 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, റെക്കോര്‍ഡ് തുകയാണ് നേടിയത്!

    തിയേറ്ററുകളില്‍ ആദി നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് മറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫെബ്രുവരിയിലെ ആദ്യ റിലീസായെത്തിയ നിവിന്‍ പോളിയുടെ ഹേയ് ജൂഡ് മികച്ച പ്രതികരണമാണ് നേടിയത്. ബോക്‌സോഫീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സിനിമകളുടെ സ്ഥാനത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.

    അജയ്യനായി ആദി

    അജയ്യനായി ആദി

    ജനുവരി 26നാണ് റിലീസ് ചെയ്തതെങ്കിലും ഇപ്പോഴും ഒന്നാം സ്ഥാനത്താണ് ആദി. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ.

    ത്രിഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡ്

    ത്രിഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡ്

    തെന്നിന്ത്യന്‍ താരം ത്രിഷ ആദ്യമായി അഭിനയിച്ച മലയാള ചിത്രമായ ഹേയ് ജൂഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ റിലീസായിരുന്നു ഇത്. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വിജയകരമായി മുന്നേറുകയാണ്.

    മെഗാസ്റ്റാറിന്റെ സ്ട്രീറ്റ് ലൈറ്റ്സ്

    മെഗാസ്റ്റാറിന്റെ സ്ട്രീറ്റ് ലൈറ്റ്സ്

    സ്ട്രീറ്റ്‌ലൈറ്റ്‌സ് മികച്ച സിനിമയായിരുന്നിട്ട് പോലും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുകയാണ് ചെയ്തതെന്ന് ആരാധകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് ചിത്രത്തിന് കാലിടറുന്ന കാഴ്ചയാണ് കണ്ടത്.

    വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത പദ്മാവത്

    വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത പദ്മാവത്

    റിലീസ് ചെയ്യുന്നതിന് മുന്‍പേ വിവാദത്തിലായ പദ്മാവതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേരളത്തിലുള്‍പ്പടെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ സിനിമ.

    കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു

    കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു

    ബിഗ് ബജറ്റ് റിലീസുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയാണ് കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു. എന്റര്‍ടൈയിന്‍മെന്റ് സിനിമയായിരുന്നിട്ട് കൂടി ബോക്‌സോഫീസില്‍ കാലിടറി വീഴാനായിരുന്നു ചിത്രത്തിന്റെ യോഗം.

    കാര്‍ബണിനെ കാണാനില്ല

    കാര്‍ബണിനെ കാണാനില്ല

    മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്ത കാര്‍ബണിന് മികച്ച പ്രതികരണമായിരുന്നു തുടക്കത്തില്‍ ലഭിച്ചതെങ്കിലും ബിഗ് റിലീസിനിടയില്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

    English summary
    Box Office Chart(Jan 29 - Feb 04): Aadhi Is Super Strong; Hey Jude Enters The Scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X