For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാപ്റ്റന്‍ വന്നാലും ഷാജിയേട്ടന്‍ ഇന്നും മാസാണ്! ആട് 2 100 ദിനമായി, കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

    By Ambili
    |

    ജയസൂര്യയുടെ 2017 ലെ അവസാന സിനിമയായിരുന്നു ആട് 2. 2015 ലുണ്ടായ നഷ്ടം നികത്താന്‍ ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും വലിയൊരു വെല്ലുവിളി ഏറ്റെടുത്തായിരുന്നു ആട് 2 വുമായി വന്നത്. തുടക്കം തന്നെ തിളക്കമാര്‍ന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്.

    ഡിസംബര്‍ 22 ന് തിയറ്ററുകളിലേക്കെത്തിയ സിനിമ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കാര്യം ഇത്തിരി നേരത്തെയാണെന്ന് പറഞ്ഞ് സംവിധായകന്‍ മിഥുന്‍ തന്നെയാണ് വ്യക്തമാക്കിയത്. അല്‍പ്പം നേരത്തേ പോസ്റ്റുന്നു...) ആട് നൂറാം ദിവസത്തിലേക്ക്..:) ആടിനെ മേയ്ക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.. !! മലയാള പ്രേക്ഷകര്‍ക്ക് നന്ദി.. എന്നുമാണ് മിഥുന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

     ആട്

    ആട്

    മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ. റിലീസിനെത്തിയ സിനിമയെ എല്ലാവരും കൂവി തോല്‍പ്പിക്കുകയായിരുന്നു. ശേഷം ടോറന്റ് സൈറ്റുകളിലൂടെ സിനിമ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

    ആട് 2

    ആട് 2

    ആടിന്റെ രണ്ടാം ഭാഗമായി ഡിസംബര്‍ 22 നായിരുന്നു ആട് 2 എത്തിയത്. ക്രിസ്തുമസ് സീസണിലെ സൂപ്പര്‍ഹിറ്റ് സിനിമയായി തന്നെ ആട് 2 മാറി. റിലീസിനെത്തിയിട്ട് 100 ദിവസമായിട്ടും ആടിന്റെ പ്രദര്‍ശനം നടക്കുന്നുണ്ട്. ആ സന്തോഷമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

    മിഥുന്റെ പോസ്റ്റ്

    അല്‍പ്പം നേരത്തേ പോസ്റ്റുന്നു...) ആട് നൂറാം ദിവസത്തിലേക്ക്..:) ആടിനെ മേയ്ക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.. !! മലയാള പ്രേക്ഷകര്‍ക്ക് നന്ദി.. എന്നുമാണ് മിഥുന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ പറയുന്നത്.

     ആടിന്റെ വിജയം

    ആടിന്റെ വിജയം

    ജയസൂര്യയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു ആട് 2. ഷാജി പാപ്പനായി ജയസൂര്യ യുവാക്കളെ കൈയിലെടുത്തിരുന്നു. കേരളം മുഴുവന്‍ ഷാജി പാപ്പന്‍ തരംഗമായിരുന്നു. എന്നാല്‍ സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച് ഇനിയും കൃത്യമായ കണക്കുകള്‍ വന്നിട്ടില്ല.

     സിനിമയിലെ താരങ്ങള്‍

    സിനിമയിലെ താരങ്ങള്‍

    ജയസൂര്യ ഷാജി പാപ്പനായപ്പോള്‍ കട്ടയ്ക്ക് കൂടെ നിന്ന താരങ്ങളെല്ലാം തകര്‍ത്തഭിനയിച്ചിരുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി, സാജു കുറുപ്പ്, വിജയ് ബാബു, വിനീത് മോഹന്‍, ഭഗത് മാനുവല്‍, വിനായകന്‍, സണ്ണി വെയിന്‍ എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ആട് 3 വരുന്നു?

    ആട് 3 വരുന്നു?

    ആട് 2 ഹിറ്റായതോടെ സിനിമയുടെ മൂന്നാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിതികരിച്ചിട്ടില്ലായിരുന്നു. അങ്ങനെ ഒരു ഭാഗം കൂടി വരികയാണെങ്കില്‍ അത് ത്രിഡി എഫക്ട്‌സില്‍ ആയിരിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

    ജയറാമിനെ ജനപ്രിയനാക്കിയതിന്റെ കാരണം അറിയാമോ? അറിയില്ലെങ്കില്‍ ഇത് നോക്കിയാല്‍ മനസിലാവും..

    സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെ്ളക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!

    മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? അങ്ങനെ തീരുമാനമായാല്‍ ആരാധകര്‍ പിന്തുണയ്ക്കുമോ?

    English summary
    Aadu 2 completed 100 days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X