»   » ഷാജി പാപ്പന് സ്റ്റെല്ല ചേച്ചിയോട് ഡിങ്കോള്‍ഫി??? ആട് 2 ല്‍ നിന്നും ഒഴിവാക്കിയ രംഗം വൈറല്‍! കാണൂ!

ഷാജി പാപ്പന് സ്റ്റെല്ല ചേച്ചിയോട് ഡിങ്കോള്‍ഫി??? ആട് 2 ല്‍ നിന്നും ഒഴിവാക്കിയ രംഗം വൈറല്‍! കാണൂ!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ആട് 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ അണിറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന്‍ പറഞ്ഞതോ?

ഷാജി പാപ്പന്റെ വീട്ടില്‍ നടക്കുന്ന തമാശ രംഗങ്ങളാണ് ഇപ്പോള്‍ യൂട്യൂബിലൂടെ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ട്രെയിലറെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ രംഗം പുറത്തുവിട്ടത്.

ഒഴിവാക്കിയ രംഗങ്ങള്‍ പുറത്തുവിട്ടു

ആട് 2 ല്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആ രംഗങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാജി പാപ്പന്റെ വീട്ടിലെ രംഗം

ഷാജി പാപ്പന്റെ വീട്ടില്‍ നടക്കുന്ന തമാശ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. സ്റ്റെല്ലയെ വായി നോക്കി നില്‍ക്കുന്ന പാപ്പന്‍ വീട്ടിലെ കുട്ടി ചോദിക്കാതെ നില്‍ക്കുന്ന രംഗമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടാം ഭാഗത്തിലൂടെ തിരിച്ചെത്തി

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പരാജയപ്പെട്ട ചിത്രമായിരുന്നിട്ട് കൂടി രണ്ടാം ഭാഗവുമായി വരാന്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും തയ്യാറാവുകയായിരുന്നു. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്.

ക്രിസ്മസ് റിലീസായെത്തി

ക്രിസ്മസ് റിലീസുകളോടൊപ്പമാണ് ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിലേക്ക് എത്തിയത്. ഡിസംബര്‍ 22നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഒന്നാം ഭാഗമായ ആട് ഒരു ഭീകരജീവിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കലക്ഷനിലും മോശമല്ല

ബോക്‌സോഫീസില്‍ മികച്ച ചലനമാണ് ആട് 2 സൃഷ്ടിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കുടുംബസമേതമെത്തുന്ന പ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കുന്നത്. മള്‍ട്ടിപ്ലക്‌സിലും സിംഗിള്‍ സ്‌ക്രീനിലും ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിച്ചത്.

രംഗം കാണൂ

ആട് 2 ല്‍ നിന്നും ഡീലിറ്റ് ചെയ്ത രംഗമാണിത്. കാണൂ.

English summary
Aadu 2 deleted scene getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X