»   » ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ ആഷിഖ് അബുവിന്റെ പപ്പായ ഏറ്റെടുത്തു! നല്ല സിനിമക്കായി കാത്തിരിക്കാം..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ ആഷിഖ് അബുവിന്റെ പപ്പായ ഏറ്റെടുത്തു! നല്ല സിനിമക്കായി കാത്തിരിക്കാം..

Written By:
Subscribe to Filmibeat Malayalam
ലിജോ മാജിക്ക് എന്താകുമെന്ന് വാനോളം പ്രതീക്ഷ | filmibeat Malayalam

ചിലരുടെ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ റിലീസിന് വേണ്ടി കാത്തിരിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിന് വേണ്ടി നിരവധി സിനിമാ പ്രേമികളാണ് കാത്തിരിക്കുന്നത്. സിനിമയില്‍ നിന്നും വന്ന ടീസറും പോസ്റ്ററുകളുമായിരുന്നു ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയത്. മുന്‍പ് രണ്ട് പ്രാവിശ്യം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റി വെക്കുകയായിരുന്നു.

പുലിമുരുകന് ശേഷം മമ്മൂട്ടിയുടെ സിനിമ, പിന്നെ നിവിന്‍ പോളിയുടെയും! വൈശാഖിന്റെ അടുത്ത 100 കോടി ഉടന്‍!

ഒടുവില്‍ മേയ് നാലിന് സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇക്കാര്യം ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുകയാണ്. സിനിമ ഏറ്റെടുത്തിരിക്കുന്നത് ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ലിജോയുടെ 'ഈ മ യൗ' ഞങ്ങള്‍ ഏറ്റെടുക്കുന്ന വിവരം അറിയിക്കട്ടെ. അടുത്ത മാസം 4 ന് ചിത്രം നിങ്ങളിലേക്കെത്തും. എത്തുമെന്നുമായിരുന്നു ആഷിക് അബു പറഞ്ഞത്.


aashiq-abu

ലിജോയുടെ സംവിധാനത്തിലെത്തുന്ന സിനിമയാണെന്നുള്ളതും, വെറും പതിനെട്ട് ദിവസം കൊണ്ടായിരുന്നു ഈ മ യൗ വിന്റെ ചിത്രീകരണം നടത്തിയത്.. തുടങ്ങി നിരവധി വിശേഷങ്ങള്‍ സിനിമയ്ക്കുണ്ട്. റിലീസ് ചെയ്യുന്നതിന് മുന്‍പ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് അവാര്‍ഡുകള്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു.


ലിജോ പെല്ലിശ്ശേരിയുടെ ബ്രില്ല്യണ്‍സ് ഉടനെത്തും! റിലീസിന് മുന്‍പ് ഹിറ്റായ ഈമയൗ റിലീസ് പ്രഖ്യാപിച്ചു!!


ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാക്കിയുള്ള താരങ്ങളെല്ലാം തന്നെ സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയവരായിരുന്നു. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈമയൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.


English summary
Aashiq Abu about Lijo Jose Pellissery's Ee Ma Yau

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X