For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധാരണക്കുറവ് മൂലം സംഭവിച്ച പിഴവാണത്! വൈറസിലെ 'മാപിന്' ക്ഷമ ചോദിച്ച് സംവിധായകന്‍ ആഷിക് അബു!

|

നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് വൈറസ്. ഇക്കൊല്ലത്തെ ഈദിന് മുന്നോടിയായി ജൂണ്‍ ആദ്യ ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇരുപതോളം ആളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത വൈറസ് കേരളത്തെ ആകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ആ സമയത്തെ സാധാരണക്കാരുടെ നേര്‍ചിത്രം വിളിച്ചോതിയാണ് സിനിമ ഒരുക്കിയത്.

യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമ കാസ്റ്റിംഗിന്റെ കാര്യത്തില്‍ നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നു. റിയല്‍ ക്യാരക്ടേഴ്സിനെ അതുപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞതോടെ ആഷിക് അബുവിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസില്‍ അഭിനയിച്ചു. സിനിമയില്‍ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് കൊടുത്തിരുന്നു. എന്നാല്‍ അത് നിര്‍മ്മിച്ച ആള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ വിട്ട് പോയിരുന്നു. ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 ആഷിക് അബുവിന്റെ വാക്കുകളിലേക്ക്

ആഷിക് അബുവിന്റെ വാക്കുകളിലേക്ക്

അറിയിപ്പ്!

വൈറസ് സിനിമയില്‍ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സെഗ്മെന്റില്‍ കാണിക്കുന്നുണ്ട്. പ്രസ്തുത മാപ്, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ശ്രീ ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയത് ഉപയോഗിച്ചാണ് സിനിമക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്ത ടീം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എന്നാല്‍ ആ ചിത്രത്തിന്റെ ക്രെഡിറ്റ് ശ്രീ ജൈസണ്‍ നെടുമ്പാലക്കാണെന്ന് സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല. വിക്കിമീഡീയ കോമണ്‍സിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍മ്മിച്ചത് എന്നത് ശ്രദ്ധിക്കാഞ്ഞതിനാലും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണക്കുറവ് മൂലമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്. ആയതിന് ശ്രീ ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും, ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകനും വിക്കിപ്പീഡിയനുമായ ശ്രീ ജൈസണ്‍ നെടുമ്പാല ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. പ്രശംസനീയമായ നിരവധി സംഭാവനകള്‍ മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗത്തും നല്‍കിയിട്ടുള്ള ശ്രീ ജൈസണ്‍ 2018 ഡിസംബറില്‍ കമ്യൂണിറ്റി പങ്കാളിത്തത്തോടെ നടത്തിയ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപടനിര്‍മ്മാണം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം നിര്‍മ്മിച്ച മേല്‍പറഞ്ഞ കോഴിക്കോട് ജില്ലയുടെ മാപ്പ് വളരെ കൃത്യമായതും സമഗ്രമായതുമാണ്. കോഴിക്കോട് ജില്ലയിലെ ലോക്കല്‍ അതോറിറ്റികളുടെ അതിരുകളും, നിയമസഭാമണ്ഡലങ്ങളും അപ്റ്റുഡേറ്റായും കൃത്യമായും വരച്ചു ചേര്‍ത്തിട്ടുള്ള ഇന്നും ലഭ്യമായ ഒരേയൊരു ഭൂപടം അതേയുള്ളൂ. പ്രസ്തുത ചിത്രം ഇവിടെ കാണാം: https://commons.wikimedia.org/.../File:Kozhikode-district-map...

സ്വതന്ത്രമായ ഭൂപടങ്ങളുടേയും ചിത്രങ്ങളുടേയും മറ്റ് മീഡിയകളുടേയും സംഭരണിയായ വിക്കിമീഡിയ കോമണ്‍സ്, വിക്കിപ്പീഡിയ അടക്കമുള്ള മറ്റ് അനുബന്ധ വിക്കിമീഡിയ സംരഭങ്ങള്‍ എന്നിവയോടും, കാലങ്ങളായി അതിലേക്ക് സ്വതന്ത്ര വിവരങ്ങള്‍ ചേര്‍ത്ത് നമ്മുടെ അറിവിനേയും കലയേയും സംരക്ഷിക്കുന്ന ജൈസനടക്കമുള്ള അനേകായിരം സന്നദ്ധപ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം അശ്രദ്ധയും പിഴവുകളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ പൂര്‍ണ്ണമായും ശ്രമിക്കുമെന്നും ഞങ്ങള്‍ എല്ലാ ഓപ്പണ്‍ ആക്‌സസ് പ്രവര്‍ത്തകര്‍ക്കും ഉറപ്പ് നല്‍കുന്നു.

കോഴിക്കോട്ട് നിപ്പ പടര്‍ന്നു പിടിച്ച അവസരത്തിലും നിപ്പയെ തടഞ്ഞുനിര്‍ത്തുന്നതിനായി മറ്റ് ഏതൊരു സര്‍ക്കാര്‍ സംവിധാനവുമെന്നപോലെ പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച നിരവധി പേരില്‍ ഒരാള്‍കൂടിയായ ജൈസനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും ആശംസകളും ഞങ്ങള്‍ അറിയിക്കുന്നു.

English summary
Aashiq Abu opens about Virus movie map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more