twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് പൈസയുടെ ജനാധിപത്യം പോലുമില്ലാത്ത താരസംഘടന; അതിശയിക്കേണ്ടെന്ന് ആഷിഖ് അബു

    പീഡനത്തിനിരയായ നടിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അലസമായ പ്രതികരണവും, അതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന നടന് ശക്തമായ പിന്തുണയും

    By Rohini
    |

    നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. പീഡനത്തിനിരയായ നടിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അലസമായ പ്രതികരണവും, അതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന നടന് ശക്തമായ പിന്തുണയും അറിയിച്ച അമ്മയുടെ വാര്‍ഷിക യോഗത്തിനെതിരെ ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

    <em>ഈ ബഹളമൊക്കെ നടക്കുമ്പോള്‍ ദിലീപിന്റെ എക്‌സ്പ്രഷന്‍ ദേ ദിങ്ങനെ; എല്ലാം കഴിഞ്ഞിട്ട് പറയണേ...</em>ഈ ബഹളമൊക്കെ നടക്കുമ്പോള്‍ ദിലീപിന്റെ എക്‌സ്പ്രഷന്‍ ദേ ദിങ്ങനെ; എല്ലാം കഴിഞ്ഞിട്ട് പറയണേ...

    നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയ്ക്ക് എടുത്തിട്ടുവെങ്കിലും പ്രതികരണം ഉണ്ടായില്ല എന്ന് റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലും വിഷയം ദിലീപ് മാത്രമായിരുന്നു. നടിയുടെ കേസ് പൊലീസിന്റെ പരിഗണനയിലാണെന്നും നടിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞ താരസംഘടന ദിലീപിനൊപ്പം 'കട്ടയ്ക്ക്' നിന്നു.

    aashiq-abu

    ജോയ് മാത്യു, സുജ സൂസന്‍ തുടങ്ങിയവരൊക്കെ അമ്മയുടെ ഈ നിലപാടിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകന്‍ ആഷിഖ് അബുവും, അഞ്ച് പൈസയുടെ ജനാധിപത്യം പോലും താരസംഘടനയ്ക്കില്ല എന്ന് ആഷിഖ് ഫേസബുക്കില്‍ എഴുതി.

    <em>ദിലീപിനൊപ്പം ഞങ്ങളുണ്ടാവും, തള്ളിപ്പറയില്ല; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് മുകേഷ്</em>ദിലീപിനൊപ്പം ഞങ്ങളുണ്ടാവും, തള്ളിപ്പറയില്ല; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് മുകേഷ്

    ''സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചു പൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !'' എന്നാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    English summary
    Aashiq Abu's facebook post against film association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X