twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ മാസ്! ഗള്‍ഫിലും മിന്നുന്ന പ്രകടനം, 50 കോടി ക്ലബ്ബിലേക്ക് അബ്രഹാമിന്റെ സന്തതികള്‍..!

    |

    Recommended Video

    യുഎഇ/ജിസിസി ആദ്യ മൂന്ന് ദിനത്തില്‍ കോടികൾ കടന്ന് അബ്രഹാം

    ഈ വര്‍ഷം പകുതി കഴിയുമ്പോഴെക്കും ഒത്തിരിയധികം നല്ല സിനിമകള്‍ പിറന്ന് കഴിഞ്ഞു. എന്നാല്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടും ബോക്‌സോഫീസില്‍ പിന്നോട്ട് പോയ ചിത്രങ്ങളാണ് കൂടുതലും. അക്കാര്യത്തില്‍ മമ്മൂട്ടിയും അബ്രഹാമിന്റെ സന്തതികളും ഞെട്ടിച്ചിരിക്കുകയാണ്. റിലീസിനെത്തി രണ്ടാഴ്ച പിന്നീടുമ്പോള്‍ കോടികള്‍ പെട്ടിയിലാക്കി ജൈത്രയാത്ര തുടരുകയാണ്.

    ഈദിന് മുന്നോടിയായി ജൂണ്‍ പതിനാറിനായിരുന്നു ഷാജി പാടൂര്‍ മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയത്. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയ്ക്ക് തുടക്കം മുതല്‍ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ജൂണ്‍ 21 ന് യുഎഇ/ജിസിസി മേഖലകളിലേക്ക് കൂടി റിലീസിനെത്തിയ സിനിമ ഞെട്ടിക്കുന്ന കളക്ഷന്‍ നേടിയിരിക്കുകയാണ്.

    ജൈത്രയാത്ര തുടരുന്നു

    ജൈത്രയാത്ര തുടരുന്നു

    ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും സിനിമയ്ക്ക് കിട്ടുന്ന പിന്തുണയില്‍ മാറ്റമില്ല. ഇപ്പോഴും സിനിമ കാണാന്‍ വന്‍ തിരക്ക് തന്നെയാണ് പലയിടങ്ങളിലും. ഇതോടെ ബോക്‌സോഫീസില്‍ റെക്കോര്‍ഡ് തുക സിനിമ നേടിയെന്ന് കണക്ക് കൂട്ടാം. കൊച്ചി മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം ഏരിയപ്ലെക്‌സ് എന്നിവിടങ്ങളില്‍ തരംഗമാവുന്നതിനൊപ്പമായിരുന്നു ഗള്‍ഫിലേക്കും സിനിമ എത്തിയത്. അവിടെ നിന്നും മൂന്ന് ദിവസം കൊണ്ട് സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍ ഞെട്ടിക്കുന്നതാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

    റെക്കോര്‍ഡ് കളക്ഷന്‍

    റെക്കോര്‍ഡ് കളക്ഷന്‍

    136 തിയറ്ററുകളില്‍ നിന്നും ആദ്യദിവസം 3 കോടിയ്ക്ക് മുകളില്‍ കിട്ടുമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ പ്രചവനം. എന്നാല്‍ റിലീസ് ദിവസം പ്രതീക്ഷിച്ചതിലും വലിയ കളക്ഷന്‍ കിട്ടിയിട്ടുണ്ടാവും. സിനിമ കാണാന്‍ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 സ്‌പെഷ്യല്‍ ഷോ കളും റിലീസ് ദിവസം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലെ സ്ഥിതിയും അത് തന്നെയായിരുന്നു. ഇതോടെ അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി തിയറ്ററുകളുടെ എണ്ണം കൂട്ടിയിരുന്നു. എല്ലായിടത്തും ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടന്നിരുന്നതിനാല്‍ റെക്കോര്‍ഡ് കളക്ഷനായിരിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ സംശയമില്ല.

     പത്ത് കോടി

    പത്ത് കോടി

    ആദ്യദിനങ്ങളില്‍ ഓരോ ദിവസവും 3 കോടിയ്ക്ക് മുകളില്‍ കിട്ടുമെന്ന് ഉറപ്പിച്ചതോടെ നാല് ദിവസം കൊണ്ട് പത്ത് കോടി അബ്രഹാമിന്റെ സന്തതികള്‍ അതിവേഗം മറികടന്നു. കേരള ബോക്‌സോഫീസിലെ മാത്രം കണക്കാണിത്. അതേ സമയം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ആദ്യ ദിനം 7 ലക്ഷം ലഭിച്ച സിനിമ ഒന്‍പത് ദിവസം കൊണ്ട് 50 ലക്ഷം മറി കടന്നിരുന്നു. ഇപ്പോഴും ഓരോ ദിവസം 22 പ്രദര്‍ശനങ്ങള്‍ വീതമാണ് സിനിമയ്ക്ക് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം ഏരിയപ്ലെക്‌സില്‍ നാല് പ്രദര്‍ശനങ്ങള്‍ മാത്രമേ അബ്രഹാമിനുള്ളു. അതില്‍ നിന്നും 9 ദിവസം കൊണ്ട് 23.52 നേടിയിരിക്കുകയാണ്. ഫോറം കേരളയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയധികം കാശ് വാരിക്കൂട്ടിയ സിനിമയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

    ഗള്‍ഫിലെ വിജയം

    ഗള്‍ഫിലെ വിജയം

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ അടുത്ത അമ്പത് കോടി ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ നിന്നും പതിനേഴ് കോടിയ്ക്കടുത്ത് നേടിയ ചിത്രം ഗള്‍ഫിലേക്ക് കൂടി എത്തിയതോടെയാണ് വീണ്ടും കളക്ഷനില്‍ ഞെട്ടിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് യുഎഇ യില്‍ നിന്നും 3.55 കോടിയുംം മറ്റ് ജിസിസി സെന്ററുകളില്‍ നിന്നും 1.95 കോടിയുമാണ് സിനിമ നേടിയിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണ് അബ്രഹാമിന്റെ സന്തതികള്‍ കാഴ്ച വെച്ചിരിക്കുന്നത്.

     50 കോടിയിലേക്ക്

    50 കോടിയിലേക്ക്

    കേരളത്തില്‍ ഇപ്പോള്‍ 150 തിയറ്ററുകളിലും ചിലയിടങ്ങളില്‍ എക്‌സ്ട്രാ ഷോ കളും നടത്തുന്നുണ്ട്. റെസ്റ്റ് ഓഫ് ഇന്ത്യ സെന്ററുകളിലും ഈ വീക്കെന്‍ഡില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. കേരളത്തിന് പുറത്ത് ചെന്നൈ, ബാംഗ്ലൂര്‍, എന്നിവിടങ്ങളിലും തുടക്കം മോശമായിട്ടില്ല. വേള്‍ഡ് വൈഡ് കളക്ഷനില്‍ 25 കോടി മറികടന്ന അബ്രഹാമിന്റെ സന്തതികള്‍ അതിവേഗം അമ്പത് കോടിയിലേക്കുള്ള യാത്രയിലാണ്. ഇതും മറികടന്ന് എത്ര ദൂരം പോകുമെന്ന് അറിയനാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

    English summary
    Abrahaminte Santhathikal Box Office Records in UAE/GCC region
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X