twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക എന്ത് മാജിക്ക് ആണാവോ കാണിച്ചത്? അബ്രഹാമിന്റെ സന്തതികള്‍ ഇനിയൊരു ചരിത്രമാവും...!

    |

    Recommended Video

    മമ്മൂക്ക എന്ത് മാജിക്ക് ആണാവോ കാണിച്ചത്?

    മമ്മൂട്ടിയുടെ മൂന്ന് സിനിമകളായിരുന്നു കാര്യമായി വിജയം നേടാതെ തിയറ്ററുകളിലേക്ക് എത്തിയത്. നല്ല പ്രതികരണം ലഭിച്ച സിനിമകളായിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കാന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ കുറവുകളെല്ലാം അബ്രഹാമിന്റെ സന്തതികള്‍ എന്ന ഒറ്റ സിനിമയിലൂടെ തീര്‍ത്തിരിക്കുകയാണ്.

    ജൂറാസിക് വേള്‍ഡ് ഹിറ്റായപ്പോള്‍ മമ്മൂക്കയുടെ ഡെറിക് അബ്രഹാം ബ്ലോക്ബസ്റ്റര്‍ ആക്കി! ഇതാണ് മാസ്..ജൂറാസിക് വേള്‍ഡ് ഹിറ്റായപ്പോള്‍ മമ്മൂക്കയുടെ ഡെറിക് അബ്രഹാം ബ്ലോക്ബസ്റ്റര്‍ ആക്കി! ഇതാണ് മാസ്..

    സിനിമ വലിയ ബജറ്റിലൊരുക്കിയ സിനിമ അല്ലെങ്കിലും കാശ് വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞിരുന്നത്. ശേഷം ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കിയ സിനിമ ഓരോ ദിവസം കഴിയുംതോറും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

    മമ്മൂക്കയുടെ മാസ്! ഗള്‍ഫിലും മിന്നുന്ന പ്രകടനം, 50 കോടി ക്ലബ്ബിലേക്ക് അബ്രഹാമിന്റെ സന്തതികള്‍..!മമ്മൂക്കയുടെ മാസ്! ഗള്‍ഫിലും മിന്നുന്ന പ്രകടനം, 50 കോടി ക്ലബ്ബിലേക്ക് അബ്രഹാമിന്റെ സന്തതികള്‍..!

     ബ്ലോക്ബസ്റ്റര്‍

    ബ്ലോക്ബസ്റ്റര്‍

    ഷാജി പാടൂരിന്റെ സംവിധാനത്തില്‍ പിറന്ന അബ്രഹാമിന്റെ സന്തതികള്‍ക്ക് 136 തിയറ്ററുകളിലായിരുന്നു ആദ്യദിവസം കിട്ടിയത്. ഫസ്റ്റ് ഷോ മുതല്‍ സെക്കന്‍ഡ് ഷോ വരെ ഹൗസ് ഫുള്‍ ആയിട്ടാണ് സിനിമ പ്രദര്‍ശനം നടത്തിയത്. മാത്രമല്ല ടിക്കറ്റ് കിട്ടാതെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടി വരികയും ചെയ്തിരുന്നു. ഇതോടെ റിലീസ് ദിവസം സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 പ്രത്യേക പ്രദര്‍ശനം കൂടി നടത്തേണ്ടി വന്നിരുന്നു. കേരളത്തില്‍ എല്ലായിടത്തും സിനിമയ്ക്ക് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. റിലീസിനെത്തി രണ്ടാഴ്ച പിന്നിടുമ്പോള്‍ 150 തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം സിനിമ പ്രദര്‍ശനം നടക്കുന്നത്.

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

    മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നിലവില്‍ 22 പ്രദര്‍ശനങ്ങളോളം പ്രതിദിനം സിനിമയക്ക്് അവിടെ നിന്നും ലഭിക്കുന്നുണ്ട്. ഇത്രയും പ്രദര്‍ശനം കിട്ടുന്നത് തന്നെ സിനിമയുടെ വിജയത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഹൗസ് ഫുള്‍ ഷോ കൂടി കിട്ടിയതോടെ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകളിലേക്ക് ഉയരുകയാണ്. ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഈ വര്‍ഷത്തെ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ സിനിമ പതിനൊന്ന് ദിവസം കൊണ്ട് 62.38 ലക്ഷം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

    പുതിയ റെക്കോര്‍ഡ്

    പുതിയ റെക്കോര്‍ഡ്

    അബ്രഹാമിന്റെ സന്തതികള്‍ കേരളത്തില്‍ നിന്ന് മാത്രം അയ്യായിരം പ്രദര്‍ശനം കഴിഞ്ഞിരിക്കുകയാണ്. ഇതും വെറും ഒന്‍പത് ദിവസം കൊണ്ടാണെന്നുള്ളതാണ് ശ്രദ്ധേയമായത്. രണ്ടാം ആഴ്ചയിലേക്ക് കടന്നിട്ടും പ്രദര്‍ശനങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ അതില്‍ ഒരു കുറവും ഇനിയും അനുഭവപ്പെട്ടിട്ടില്ല. ഇപ്പോഴും അബ്രഹാമിന്റെ സന്തതികള്‍ ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടത്തുന്നതാണ് പലയിടങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നത്.

    കോടികള്‍

    കോടികള്‍

    റിലീസ് ദിവസം മുതലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യദിനം 3 കോടിയ്ക്ക് മുകളില്‍ സിനിമ നേടിയുണ്ടാവും. നാല് ദിവസം കൊണ്ട് പത്ത് കോടി മറികടന്ന സിനിമ നിലവില്‍ 25 കോടിയോളം സ്വന്തമാക്കിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കേരള ബോക്സോഫീസിലെ മാത്രം കണക്കാണിത്. അതേ സമയം കൊച്ചി മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം ഏരിയപ്ലെക്‌സിലും വലിയ വിജയം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതേ രീതിയിലാണ് മുന്നോട്ടുള്ള യാത്രയെങ്കില്‍ അബ്രഹാം മലയാളക്കരയില്‍ മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഗള്‍ഫിലും ഗംഭീര സ്വീകരണം

    ഗള്‍ഫിലും ഗംഭീര സ്വീകരണം

    ജൂണ്‍ 21 നായിരുന്നു ഗള്‍ഫിലേക്ക് കൂടി സിനിമ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് യുഎഇ യില്‍ നിന്നും 3.55 കോടിയുംം മറ്റ് ജിസിസി സെന്ററുകളില്‍ നിന്നും 1.95 കോടിയുമാണ് സിനിമ നേടിയിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണ് അബ്രഹാമിന്റെ സന്തതികള്‍ കാഴ്ച വെച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് ചെന്നൈ, ബാംഗ്ലൂര്‍, എന്നിവിടങ്ങളിലും സിനിമയുടെ തുടക്കം മോശമായിട്ടില്ല. വരും ദിവസങ്ങളില്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    English summary
    Abrahaminte Santhathikal Collection Report: The Mammootty Starrer Crosses A New Milestone!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X