twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി മിന്നിച്ചു! അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ദിനം ഞെട്ടിച്ചു, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

    By Desk
    |

    കേരളക്കരയെ ഇന്നലെ മുതല്‍ മമ്മൂട്ടി കൈയിലെടുത്തിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികളുമായെത്തി മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ സമ്മാനിക്കന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുകയാണ്. റിലീസ് ദിവസം കേരളം മുഴുവന്‍ മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

    abrahaminte-santhathikal

    നവാഗത സംവിധായകന്മാരുടെ ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികളെയും എഴുതി ചേര്‍ക്കാം. ഈ വര്‍ഷം മമ്മൂട്ടിയുടെ മൂന്ന് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും കാര്യമായ വിജയം നേടാന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ ഒറ്റ ദിവസം കൊണ്ട് ഞെട്ടിച്ചത് എങ്ങനെയാണെന്ന് അറിയാമോ?

     അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    ഷാജി പാടൂര്‍ എന്ന പുതുമുഖ സംവിധായകനെ കുറിച്ചേ എല്ലാവര്‍ക്കും അറിയുകയുള്ളു. എന്നാല്‍ പത്ത് ഇരുപത് കൊല്ലത്തോളം മലയാളത്തിലെ മുന്നണി സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിക്കുന്ന ഷാജി സിനിമാവൃത്തങ്ങളില്‍ ഒരു ചെറിയ പേരല്ല. ഷാജി സംവിധായകനായി ചെയ്ത കന്നിചിത്രം അടി, ഇടി, വെടി, തുടങ്ങി പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഇമേഷണല്‍ ത്രില്ലര്‍ സിനിമയായിരുന്നു. മമ്മൂട്ടി ചിത്രമാണ് എന്നൊരു പ്രത്യേകത കൂടെയുള്ളതിനാല്‍ അബ്രഹാമിന്റെ സന്തതികള്‍ തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിനെത്തിയപ്പോള്‍ പ്രതീക്ഷകള്‍ക്കും അപ്പുറമായി മാറി എന്നും പറയാം.

     വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വലിയ താരനിര തന്നെയുണ്ടായിരുന്നു. എല്ലാവരും മോശമില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

      കേരളത്തിലെ റിലീസ്

    കേരളത്തിലെ റിലീസ്

    റിലീസിനെത്തിയ ആദ്യദിനം കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു അബ്രഹാമിന് കിട്ടിയത്. ഫസ്റ്റ് ഷോ മുതല്‍ ബാക്കി എല്ലാം ഹൗസ് ഫുള്‍ ആയിരുന്നു എന്നതാണ് സത്യം. സെക്കന്റ് ഷോ യ്ക്ക് ശേഷം 60-ഓളം സ്‌പെഷ്യല്‍ ഷോ കളും കളിച്ചിരുന്നു. പലയിടങ്ങളിലും സെക്കന്‍ഡ് ഷോ യുടെ തിരക്ക് കണ്ടതോടെയാണ് കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ആലപ്പുഴയില്‍ പുലര്‍ച്ചെ മൂന്നിനും സ്‌പെഷ്യല്‍ ഷോ ഉണ്ടായിരുന്നു. ഇതോടെ മമ്മൂട്ടി ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഒന്നും വേണ്ട.

    കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തരംഗം...

    കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തരംഗം...

    കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വന്‍ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ദിവസം 20 പ്രദര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പതിനാല് എണ്ണവും ഹൗസ് ഫുള്‍ ആയിരുന്നു. അതില്‍ നിന്നും 7.46 ലക്ഷമാണ് ചിത്രം നേടിയത്. ഇതോടെ ഈ വര്‍ഷം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറി. പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ കളക്ഷനെയാണ് ചിത്രം മറികടന്നിരിക്കുന്നത്. ആദിയ്ക്ക് റിലീസ് ദിനം 7.12 ലക്ഷമായിരുന്നു ലഭിച്ചിരുന്നത്.

     രണ്ടാം ദിവസവും തകര്‍ക്കും..

    രണ്ടാം ദിവസവും തകര്‍ക്കും..

    ആദ്യ ദിവസം നേടിയ വിജയത്തെക്കാള്‍ രണ്ടാം ദിവസം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുക്ക് മൈ ഷോയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാം ദിനം 95 ശതമാനത്തോളം ടിക്കറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്ന് മുതല്‍ പതിനഞ്ചോളം സ്‌ക്രീനുകളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങളും ഉണ്ടാവും. അതേ സമയം തിരുവനന്തപുരം ഏരിയപ്ലെക്‌സില്‍ 4 ഷോ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ നിന്നും 3.45 ലക്ഷമാണ് സിനിമ അവിടെ നിന്നും ആദ്യ ദിവസം സ്വന്തമാക്കിയിരിക്കുന്നത്. 1733 സീറ്റുള്ള തിരുവനന്തപുരത്തെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 3.02 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

     പ്രചവനം സത്യമാവും..

    പ്രചവനം സത്യമാവും..

    സിനിമയുടെ കളക്ഷനെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടന്നിരുന്നു. അതിനെക്കാള്‍ മുകളില്‍ സിനിമ നേടുമെന്നാണ് സൂചന. ആദ്യദിനം നാല് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് കൂട്ടല്‍. അവധിദിനവും ഞായറാഴ്ചയും കിട്ടിയത് തുടക്കത്തില്‍ തന്നെ സിനിമയ്ക്ക് വലിയൊരു അനുഗ്രഹമായി. കുടുംബ പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് പൂര്‍ണ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്.

    English summary
    Abrahaminte Santhathikal movie first day collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X