twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളം ഉപേക്ഷിച്ച് അജ്മല്‍ അന്യഭാഷകളിലേക്ക് പോകുന്നു, എന്തുക്കൊണ്ട് ?

    |

    രഞ്ജിത്ത് സംവിധാനം ചെയ്ത പ്രണയക്കാലം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയതാണ് അജ്മല്‍ അമീര്‍. പിന്നീട് മാടമ്പി എന്ന ചിത്രത്തിലൂടെ മോഹലാലിന്റെ സഹോദര വേഷവും അജ്മല്‍ അവതരിപ്പിച്ചു. അതിന് ശേഷം അതിര്‍ത്തി കടന്ന് അന്യഭാഷകളില്‍ തിളങ്ങുന്ന അജ്്മലിനെയാണ് നമ്മള്‍ കാണുന്നത്.

    തമിഴിലും തെലുങ്കിലുമാണ് തന്നെ കൂടുതല്‍ പേര്‍ക്ക് അറിയുന്നത്. അതുക്കൊണ്ട് തന്നെയാണ് അന്യഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങളും തന്നെ തേടി എത്തുന്നത്. അജ്മല്‍ അമീര്‍ പറയുന്നു. ഒരു മലയാളിയായിട്ടും അന്യഭാഷകളിലേക്ക് ക്ഷണിക്കുമ്പോള്‍ അതിന് കൂടുതല്‍ പരിഗണന കൊടുക്കണമെന്നാണ് താരം പറയുന്നത്.

    ajmal-ameer

    മലയാള സിനിമയെ പരിഗണിക്കാതെ താന്‍ അന്യഭാഷ തേടി പോകുന്നത് പ്രതിഫലത്തെ മുന്നില്‍ കണ്ടുക്കൊണ്ടാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുനണ്ട്. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണ്. തനിക്ക് ഇഷ്ടപ്പെടുന്ന വേഷങ്ങള്‍ മലയാളത്തിലുണ്ടെങ്കില്‍ താന്‍ മലയാളത്തിലും അഭിനയിക്കും. ഇപ്പോള്‍ തന്നെ ബാല്യകാല സഖിയുടെ നിര്‍മ്മാതാവ് എം ബി മുഹ്‌സിന്റെ അടുത്ത ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ട്. ഒരു പക്ഷേ ആ ചിത്രം തന്നെ മലയാളത്തില്‍ സജീവമാക്കിയേക്കുമെന്നും അജ്മല്‍ പറഞ്ഞു.

    രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലോഹത്തില്‍ തനിക്ക് ചെറിയ റോളായിരുന്നുവെങ്കിലും നന്നായി ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നെയായിരുന്നു. അഴകര്‍ പെരുമാള്‍ എന്ന കഥാപാത്രത്തെയാണ് അജ്മല്‍ അവതരിപ്പിച്ചത്. എന്നാല്‍ രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ചിത്രമായതുക്കൊണ്ടാണ് ചെറിയ വേഷമായിരിന്നിട്ടും ലോഹം താന്‍ സ്വീകരിച്ചതെന്നും അജ്മല്‍ പറഞ്ഞു.

    English summary
    Ajmal Ameer is an Indian film actor, who works in the Malayalam, Tamil, and Telugu film industries.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X