For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് അംബരീഷ്!! പ്രേക്ഷകർ കാണാത്ത അദ്ദേഹത്തിന്റെ മറ്റൊരു മുഖം, ഇങ്ങനെ...

  |

  ഇന്ത്യൻ സിനിമ പ്രേമികളുടെ ഏക്കാലത്തേയും പ്രിയപ്പെട്ട നടനാണ് അംബരീഷ്. എൺപത് കാലഘട്ടങ്ങളിൽ കന്നട സിനിമ ലോകത്ത് കിരീടം വച്ച് വാണിരുന്ന താരമായിരുന്നു ഇദ്ദേഹം. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സിനിമ ലോകത്തിന് പ്രിയപ്പെട്ട നടനെയാണ് നഷ്ടപ്പെട്ടതെങ്കിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന താരം, ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ.

  പണ്ട് ഞാൻ ഇങ്ങനെയായിരുന്നു!! കോളേജുകാലത്തെ ചിത്രം കുത്തിപ്പൊക്കി ജയചന്ദ്രൻ

  ഒരു നടൻ എന്നതിലുപരി ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. അത് പലപ്രവാശ്യം തെളിയിച്ചതുമാണ്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി അവരിലൊരാളായി പ്രവർത്തിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രിയപ്പെട്ട നേതാവായി വാഴ്ത്തപ്പെടാൻ കാരണം. അംബരീഷിന്റെ മരണത്തെ തുടർന്ന് ആശുപത്രിയ്ക്ക് ചുറ്റും കനത്ത പേലീസ് സുരക്ഷ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ മാനസികാവസ്ഥ കണക്കിലെടുത്താണിത്. തെന്നിന്ത്യൻ സിനിമ നടൻ എന്നതിലുപരി ആരാണ് അംബരീഷ്... തുടർന്ന് വായിക്കു..

  ദീപികയുടെ പിൻ കഴുത്തിലെ ആർകെ ടാറ്റു? ബോളിവുഡിൽ വീണ്ടും ടാറ്റു ചർച്ച ചൂട് പിടിക്കുന്നു...

   കലാകുടുംബം

  കലാകുടുംബം

  1952 മെയ് 29 ന് മണ്ഡ്യയിലെ മദ്ദൂർ ദൊഡ്‌ഡരസിനക്കെരെയിൽ ജനിച്ചു. കലാ കുടുംബത്തിലായിരുന്നു താരം ജനിച്ചത്. പ്രശസ്ത വയലിൻ വിദ്വാൻ ടി ചൗഡയ്യയുടെ പേരമകനാണിദ്ദേഹം. പിന്നീട് എൺപതുകളിൽ കന്നട സിനിമയിലെ സജീവ സാന്നിധ്യമാകുകയായിരുന്നു. 1991ൽ മലയാള തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയപ്പെട്ട നായികയായിരുന്ന സുമതലയെ വിവാഹം കഴിക്കുകയായിരുന്നു. അഭിഷേക് ഗൗഡയാണ് മകൻ.

   രഷ്ട്രീയത്തിൽ പ്രവേശനം

  രഷ്ട്രീയത്തിൽ പ്രവേശന

  സിനിമയിൽ കത്തി നിൽക്കുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും.1994 ൽ കോൺഗ്രസുമായി ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 1996 ൽ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്. പിന്നീട് വീണ്ടും കോണ്‍ഗ്രസിൽ മടങ്ങിയെത്തുകയായിരുന്നു.

  വാർത്ത വിനിമയ സഹമന്ത്രി

  വാർത്ത വിനിമയ സഹമന്ത്രി

  ലോക്സഭയിൽ ജനതാദൾ എംപിയായിട്ടാണ് അംബരീഷ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2 തവണ കൂടി മണ്ഡ്യയിൽ നിന്ന് ലോകസഭയിൽ എത്തിയിരുന്നു. കൂടാതെ 2006 മൻമോഹൻസിങ് സർക്കാരിൽ വാർത്ത വിനിമയ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. കാവേരി ട്രിബ്യൂണലിന്‍റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് 2008 ൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു. അംബരീഷിന്റെ രാജി അന്ന് വലിയ ചർച്ച വിഷയമായിരുന്നു.

  കോൺഗ്രസ് സീറ്റ് നിഷേധിച്ചു

  കോൺഗ്രസ് സീറ്റ് നിഷേധിച്ചു

  തുടക്കകാലം മുതൽ രാഷ്ട്രീയത്തിൽ കൃത്യമായ നിലപാട് സൂക്ഷിക്കുകയും അത് പിന്തുടരുന്ന വ്യക്തിയായിരുന്നു അംബരഷ്. ജനപിന്തുണയുടെ കാര്യത്തിൽ അദ്ദേഹം ഏറെ മുന്നിലുമയിരുന്നു. കർണ്ണാട കോൺഗ്രസിലെ ശക്തമായ നേതാവായിരുന്നു അംബരീഷ് . കർണാടകയെ സംബന്ധച്ച് ഏറെ നിർണ്ണായകമായ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്. ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉന്നയിച്ച് അദ്ദേഹം നിരസിക്കുകയായിരുന്നു.

  English summary
  actor ambareesh political career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X