For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാം പ്രതികരിച്ചത് പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്ക്; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് സുരേഷ് ഗോപി

  |

  സ്ത്രീധന വിഷയത്തില്‍ കേരളം ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും സ്ത്രീധനത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പുകളും അനുഭവങ്ങളുടെ പങ്കുവെക്കലുമൊക്കെയാണ്. ഇതിനിടെ താരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് രംഗത്ത് എത്തി. മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

  ചിരിച്ച് മയക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

  ഇതിനിടെ നടന്‍ ജയറാമിന്റെ നിലപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. സ്ത്രീധനത്തിനെതിരെ സംസാരിച്ച ജയറാം സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോഴിതാ ജയറാമിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്.

  ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ജയറാമിന് അതിന് അവകാശമില്ലേയെന്നും സുരേഷ് ഗോപി ചോദിക്കുന്നു. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ എന്നും സുരേഷ് ഗോപി ചോദിക്കുന്നു. മരിച്ച വിസ്മയയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

  വിപണ ഉത്പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ എന്നും സുരേഷ് ഗോപി ചോദിക്കുന്നു. കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വളരെ വൈകാരികമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ പോലീസ് സ്‌റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടുന്നുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

  സ്ത്രീധന വിഷയത്തില്‍ പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ വിസ്മയയുടെ സഹോദരനെ വിളിച്ചിരുന്നുവെന്നും എത്രയോ പേര്‍ തന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിയ്ക്ക് തലേദിവസം തന്നെ വിളിച്ചു കൂടായിരുന്നോ എന്ന് താന്‍ ചോദിച്ചു പോയെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ ഒന്നു വിളിച്ച് ആ കുട്ടി പറഞ്ഞിരുന്നുവെങ്കില്‍ കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ എന്നും അതിന് ശേഷം വരുന്നതൊക്കെ താന്‍ നോക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.

  വിസ്മയ നടൻ കാളിദാസനായി എഴുതിയ പ്രണയ ലേഖനം കണ്ടോ

  നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യാമാണ് ഇപ്പോള്‍. നിയമം നിര്‍മിച്ചു വരുന്നതില്‍ ഇനിയും ശക്തി കൈവരിക്കണം. പോലീസിന് എന്തുകൊണ്ട് ശക്തമായ നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടിയുടെ ഭാഗത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കില്‍ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. പുരോഗമ സമൂഹത്തെ പിന്നോട്ട് നടത്തുന്ന, സ്ത്രീയുടെ ആത്മാഭിമാനത്തിന് വിലയിടുന്ന ഈ പ്രവണ എല്ലാ അര്‍ത്ഥത്തിലും ചെറുക്കപ്പെടേണ്ടതാണ്. അതിനായി സമൂഹം ഒരുമിച്ച് നില്‍ക്കണം. സ്ത്രീധനത്തെ പടിയ്ക്ക് പുറത്ത് നിര്‍ത്താന്‍ നാം ശീലിക്കണം.

  Read more about: suresh gopi jayaram
  English summary
  Actor And MP Suresh Gopi Comes In Support Of Jayaram In His Post About Dowry, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X