For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു ദീപാവലി ആശംസയിലൂടെ ഞാൻ നടനായി മാറി', ആസിഫ് അലി പറയുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ മുന്നിലാണ് നടൻ ആസിഫ് അലിയുടെ പേര്. സിനിമാലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെ കരുത്തുള്ള പേരായി ആസിഫ് അലി മാറിക്കഴിഞ്ഞു. മലയാള സിനിമയിലെ നിറസാന്നിധ്യമായ ആസിഫ് അലി ഓരോ സിനിമ കഴിയുംതോറും തന്നിലെ നടനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. താരത്തിന്റെ ഓരോ സിനിമ കഴിയുമ്പോഴും ഈ നടനെ കുറിച്ചുള്ള കാണികളുടെ പ്രതീക്ഷകളും വളർന്ന് കൊണ്ടിരിക്കുകയാണ്. സപ്തമശ്രീയിലെ ശബാബും, അപ്പോത്തിക്കിരിയിലെ പ്രതാപനും, സ്ലീവാച്ചനും എല്ലാം സിനിമാപ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

  Also Read: മടങ്ങിവരവിന് ഒരുങ്ങി ഷഹ്നാസ് ​ഗിൽ, 'തളർന്നിരിക്കില്ല അവൾ പെൺസിംഹ'മാണെന്ന് ആരാധകർ

  ആദ്യകാലങ്ങളെ അപേക്ഷിച്ച് തന്നിലെ നടനെ ഉപയോഗിക്കാൻ പറ്റുന്ന തിരക്കഥകൾ തെരഞ്ഞെടുക്കുന്ന തരത്തിലേക്ക് പ്രതിഭയെ വളർത്താനും ആസിഫ് അലി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സൂചിപ്പിക്കുന്നത്. നിഷാനും റീമ കല്ലിങ്കലിനുമൊപ്പം ശ്യാമ പ്രസാദ് ഒരുക്കിയ ഋതുവിലൂടെയായിരുന്നു ആസിഫിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 12 വർഷമായി ആസിഫ് അലി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ഇപ്പോൾ കാൻ ചാനൽ മീഡിയയ്ക്ക് ആസിഫ് അലി നൽകിയ അഭിമുഖം വൈറലാവുകയാണ്.

  Also Read: 'ടൊവിനോ'യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ പറഞ്ഞ് കുടുംബവിളക്ക് താരം

  കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക്ക്, സാള്‍ട്ട് & പെപ്പര്‍, ഇന്ത്യൻ റുപ്പി, ഓര്‍ഡിനറി, ഒഴിമുറി, ഹണീ ബീ, ബൈസൈക്കിള്‍ തീവ്സ്, അപ്പോത്തിക്കിരി, അനുരാഗ കരിക്കിൻവെള്ളം, ടേക്ക് ഓഫ്, സൺഡേ ഹോളിഡേ, കാറ്റ്, ബിടെക്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഉയരെ, വൈറസ്, ഉണ്ട, കെട്ടിയോളാണ് എന്‍റെ മാലാഖ തുടങ്ങി ഇതിനകം താരം ചെയ്തത് 65ഓളം സിനിമകളാണ്. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും സിനിമാ അനുഭവങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ആസിഫ് അലി. നാൽപത് പേർ ഓഡീഷന് എത്തിയതിൽ നിന്നും ഋതുവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണെന്നും ആസിഫ് അലി വിവരിക്കുന്നുണ്ട്.

  ഋതുവിന്റെ പാക്കപ്പ് പാർട്ടിയിൽ പങ്കെടുത്തപ്പോഴാണ് താൻ എങ്ങനെ സിനിമയിലേക്ക് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് സംവിധായകൻ ശ്യാമപ്രസാദിനോട് ചോദിച്ചതെന്നും അദ്ദേഹത്തിന്റെ മറുപടി അത്ഭുതപ്പെടുത്തിയെന്നും ആസിഫ് അലി പറയുന്നു. 'ഋതുവിന്റെ പാക്കപ്പ് പാർട്ടി ശ്യാം സാറിന്റെ വീട്ടിലായിരുന്നു. പാർട്ടിക്കിടെയാണ് എന്നെ എന്ത് മാനദണ്ഡത്തിലാണ് എടുത്തത് എന്ന് ശ്യാം സാറിനോട് ചോദിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞ്... ഇങ്ങനെയായിരുന്നു. അന്ന് ഒരു ദീപാവലി ദിവസമായിരുന്നു. ഓഡീഷനിൽ പങ്കെടുക്കാൻ ഞാൻ അടക്കം നാൽപത് പേർ വന്നിരുന്നു. എന്നാൽ അതിൽ ഞാൻ മാത്രമാണ് അവരെ ദീപാവലി വിഷ് ചെയ്തത് എന്നായിരുന്നു. അതിനാലാണ് അവർ എന്നെ സെലക്ട് ചെയ്തത്' ആസിഫ് അലി പറഞ്ഞു.

  മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam

  ഞാൻ സിനിമയിലെത്തിയ സമയത്ത് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നും പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ വേണ്ടയെന്ന് വെക്കുന്ന സിനിമകളെല്ലാം താൻ ചെയ്തിരുന്നുവെന്നും ആസിഫ് അലി പറയുന്നു. തുടക്കത്തിൽ ഭയങ്കര ആകാംഷയായിരുന്നുവെന്നും അതിനാൽ തിരക്കഥകൾ വായിക്കുകപോലും ചെയ്യാതെ അണിയറക്കാർ പറയുന്ന വൺലൈൻ മാത്രം വെച്ച് സിനിമകൾ ചെയ്തിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എനിക്ക് ശേഷം പിന്നീട് നിവിൻ പോളി, ദുൽഖർ തുടങ്ങിയവർ സിനിമയിലേക്ക് എത്തിയപ്പോൾ ഞാൻ തിരക്കഥകൾ സെലക്ട് ചെയ്ത് അഭിനയിക്കാൻ തുടങ്ങിയെന്നും ഞങ്ങൾക്കിടയിൽ അന്ന് ഒരു ഹെൽത്തി കോമ്പറ്റീഷൻ ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. സിനിമാമോഹവുമായി എറണാകുളത്ത് കഴിഞ്ഞിരുന്ന നാളുകളിൽ ​ഗേൾഫ്രണ്ട്സ് ഒരുപാട് സാഹയിച്ചിട്ടുണ്ടെന്നും പലരുടെയും പിന്തുണ തന്നെയാണ് എന്നും ബലമായിരുന്നതെന്നും ആസിഫ് അലി പറയുന്നു. തിയേറ്റർ എക്സ്പീരിയൻസ് എന്നും ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സിനിമകൾ ഒടിടിയിലേക്ക് പോകുമ്പോൾ വിഷമം തോന്നാറുണ്ടെന്നും ആസിഫ് അലി പറയുന്നു. അടുത്തിടെ ആസിഫ് അലിക്കും യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു.

  English summary
  actor asif ali open up about first movie rithu audition experience, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X