For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, പക്ഷെ അടിത്തറ തോണ്ടാന്‍ നോക്കരുത്; പാര്‍വതിയോട് ബാബുരാജ്

  |

  മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് അമ്മ. പലപ്പോഴും അമ്മ വിവാദങ്ങളുടെ വേദിയായി മാറാറുണ്ട്. ഈയ്യടുത്ത് അമ്മ വിവാദത്തില്‍ പെട്ടത് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ പേരിലായിരുന്നു. ചടങ്ങില്‍ വേദിയില്‍ നടിമാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. പിന്നാലെ അമ്മയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

  സാരിയില്‍ സ്റ്റൈലിഷ് ആയി അതിഥി രവി; പുത്തന്‍ ചിത്രങ്ങളിതാ

  അമ്മയുടെ നിലപാടിനെതിരെ നടി പാര്‍വതി തിരുവോത്തും പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രചന നാരായണന്‍കുട്ടി നല്‍കിയ വിശദീകരണവും വാര്‍ത്തയായിരുന്നു. ആരാണ് ഈ പാര്‍വതി എന്ന രചനയുടെ ചോദ്യം വലിയ തോതിലുള്ള എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ താരങ്ങളായ ഷമ്മി തിലകന്‍, ഹരീഷ് പേരടി തുടങ്ങിയവര്‍ പാര്‍വതിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്.

  കൗമുദി ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ബാബുരാജ് എന്നാല്‍ എല്ലാത്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തരുതെന്നും അമ്മയുടെ അടിത്തറ തകര്‍ക്കരുതെന്നും പറഞ്ഞു. എപ്പോഴും കുറ്റം മാത്രം പറയരുതെന്നും നല്ലതും പറയണമെന്നും ബാബുരാജ് പറഞ്ഞു. ബാബുരാജിന്റെ വാക്കുകളിലേക്ക്,

  ''കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണം. ഞാന്‍ പാര്‍വതിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ളയാളാണ്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. രാജിവച്ച് പോയപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞയാളാണ് ഞാന്‍.പക്ഷെ ഇതെന്താണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്ത്രീകള്‍ അടങ്ങുന്ന എക്‌സ്‌ക്യൂട്ടിവ് കമ്മിറ്റിയെടുത്ത തീരുമാനമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മാത്രം സ്‌റ്റേജില്‍ കയറി ഇരുന്നാല്‍ മതിയെന്ന്'' ബാബുരാജ് പറയുന്നു.

  ''രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്റെ സൈഡില്‍ നില്‍ക്കുന്ന ചിത്രം വരാന്‍ കാരണം. പിന്നെ നമ്മുടെ വീട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ നമുക്ക് സ്‌റ്റേജില്‍ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ. ഞാനൊന്നും വേദിയില്‍ എന്നല്ല ആ മുറിയില്‍ തന്നെയില്ലായിരുന്നു. നമുക്ക് നമ്മുടേതായ പല കാര്യങ്ങളുമുണ്ടാകും''.

  ''കുറ്റം കാണണമെന്ന് കരുതിയാല്‍ നമുക്ക് ഏത് കാര്യത്തിലും കുറ്റം കണ്ടുപിടിക്കാം. ഞാന്‍ പറഞ്ഞില്ലേ, കുറ്റമുണ്ടെങ്കില്‍ പറയണം. പക്ഷെ കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്. രാജിവച്ചപ്പോള്‍ അത് ശരിയല്ലെന്നും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു''. അദ്ദേഹം പറയുന്നു.

  Recommended Video

  AMMAക്കാർ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി

  കോടതിയില്‍ ഒരു ജഡ്ജി ഇരിക്കുന്നത് സ്‌റ്റേജിലാണ്. അതിന്റെ താഴെയാണ് ടൈപ്പിസ്റ്റ് ഇരിക്കുന്നത്. എന്നുകരുതി അവരെ ഒരേപോലെ കണ്ടില്ലെന്ന് പറയുമോ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്നത് പോലെയാണത്. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് തന്നെയാണ് പറയുന്നു. എന്നാല്‍ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്. പ്രത്യേകിച്ച് അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയാകുമ്പോഴെന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: parvathy baburaj amma
  English summary
  Actor Baburaj Finally Opens Up About Amma Association And Parvathy Thiruvothu, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X