For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ക്ക് മതമില്ല, സ്‌നേഹിക്കാനെ അറിയൂ, ചിലപ്പോള്‍ ഞങ്ങള്‍ തോറ്റുപോയേക്കാം, പക്ഷേ...ബാലയുടെ വീഡിയോ

  |

  നടന്‍ ബാലയുടെയും ഭാര്യ എലിസബത്തിന്‌റെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏട്ട് വര്‍ഷത്തിന് ശേഷമാണ് ബാല വീണ്ടും വിവാഹിതനായത്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഇത്രയും കാലം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു നടന്‍. ഈ സമയങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. അതേസമയം വിവാഹ ശേഷം കുടുംബത്തിനൊപ്പമുളള വീഡിയോസുമായി ബാല എപ്പോഴും എത്താറുണ്ട്. അടുത്തിടെയാണ് എലിസബത്തിന്‌റെ പിറന്നാള്‍ ആഘോഷ വീഡിയോ ബാല പോസ്റ്റ് ചെയ്തത്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  പിറന്നാളിന് ബാലയുടെ അമ്മ എലിസബത്തിന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരുന്നു. അതേസമയം രണ്ടാം വിവാഹത്തിന് പിന്നാലെ നിരവധി നെഗറ്റീവ് കമന്റുകളാണ് ബാലയ്ക്കും കുടുംബത്തിനും എതിരെ വന്നത്. ബാലയുടെയും എലിസബത്തിന്‌റെയും മതത്തെ കുറിച്ച് പറഞ്ഞാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.

  ഇത്തരം കമന്റുകള്‍ക്ക് ബാല നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. 'എന്നെ കുറിച്ച് പറഞ്ഞാല്‍ സഹിക്കും, എന്നാല്‍ ഭാര്യയെ കുറിച്ച് മോശം പറയുന്നത് കേട്ടുനില്‍ക്കാനാവില്ല, ഫേക്ക് ഐഡിയയില്‍ നിന്ന് പറയാതെ നേരില്‍ വാ എന്നാണ് ബാല കമന്റിട്ട ആളുകളോട് പറഞ്ഞത്. അതേസമയം നെഗറ്റീവ് പറയുന്നവര്‍ക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ബാല. ഇത്തവണയും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാല സംസാരിച്ചത്.

  തന്നെ പോലെ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുളള ആളാണ് എലിസബത്തെന്ന് ബാല പറയുന്നു. ഞങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസുകൊണ്ടാണ്. നാല് പേര്‍ക്ക് നന്മ ചെയ്യണമെന്ന മനസുകൊണ്ടാണ്. പത്ത് ദിവസത്തിനുളളില്‍ ഒരു കുഞ്ഞിന് വേണ്ടിയുളള ഓപ്പറേഷനുണ്ട്. അപ്പോ ഈ നെഗറ്റീവ് അടിക്കുന്ന ആളുകള്‍ക്ക് പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് കൊടുക്കാന്‍ പറ്റുമോ, അങ്ങനെ നന്മ ചെയ്യുമോ, ബാല ചോദിക്കുന്നു.

  നീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് എടുത്തുകൊടുക്ക്. എന്നിട്ട് നമുക്ക് സംസാരിക്കാം. അതായിരിക്കും നല്ലത്. എത്ര എളുപ്പമാണല്ലെ എന്റെ കുടുംബത്തെ കുറിച്ച് മോശം സംസാരിക്കാന്‍. ആദ്യം നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്‌റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുണ്ട്. അതൊന്നും വേണ്ട, പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുന്ന ആളാണ് ഞാന്‍, ബാല പറയുന്നു.

  സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  എന്നെ വിളിച്ച് ഭയങ്കരമായിട്ട് ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്താ മതം എന്ന് ചോദിച്ച് എന്നെ വിളിക്കുകയാണ്. നിങ്ങള്‍ മതം മാറുമോ അല്ലെങ്കില്‍ എലിസബത്ത് മതം മാറുമോ എന്നൊക്കെ ചോദിക്കുന്നു. ഞങ്ങള്‍ രണ്ട് പേര്‍ക്കും മതമില്ല എന്ന് സ്‌റ്റേജില്‍ വെച്ച് പറഞ്ഞതാണ്. മതമില്ല, ആളുകളെ സ്‌നേഹിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അറിയുളളൂ. ചിലപ്പോള്‍ ഞങ്ങള്‍ തോറ്റുപോവും. പക്ഷേ ഞങ്ങളുടെ സ്‌നേഹം ജയിച്ചിരിക്കും. ഏട്ട് വര്‍ഷമായിട്ട് വരാത്ത ഒരാള് വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്താണ്. ആരാണ് മതമൊക്കെ തരുന്നത് എന്നുമാണ് ബാല വീഡിയോയിലൂടെ ചോദിച്ചത്.

  മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ്‌

  അവസാന മുന്നറിയിപ്പുമായി അമൃത

  അതേസമയം വിവാഹം കഴിഞ്ഞ ശേഷമാണ് ബാലയും എലിസബത്തും ഒന്നായ വിവരം എല്ലാവരും അറിഞ്ഞത്. വിവാഹ റിസപ്ഷനില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. റിസപ്ഷന്‍ ദിവസം എലിസബത്തിന് ബാല നല്‍കിയ സര്‍പ്രൈസ് സമ്മാനം ശ്രദ്ധേയമായിരുന്നു. വില കൂടിയ ഒരു കാറാണ് ഭാര്യക്ക് നടന്‍ സമ്മാനിച്ചത്. മലയാളത്തിലും തമിഴിലുമായി ഇപ്പോഴും സിനിമകളില്‍ സജീവമാണ് ബാല. രജനീകാന്തിന്‌റെ അണ്ണാത്തെയാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

  Read more about: bala
  English summary
  actor bala's reaction on negative comments after his second marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X