twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ ക്യാപ്റ്റനും വിടവാങ്ങി! അന്ത്യം കൊച്ചിയിലെ വസതിയിൽ നിന്നും!

    |

    Recommended Video

    ക്യാപ്റ്റന്‍ രാജു അന്തരിച്ചു | filmibeat Malayalam

    മലയാളത്തിന്റെ പ്രിയനടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. ജൂണില്‍ ഭാര്യയ്ക്കും മകനുമൊപ്പം ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ താരത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.

    ശേഷം വിമാനമിറക്കി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മസ്തിഷ്‌കാഘാതം ഉണ്ടാവുകയായിരുന്നു. നാളുകളായി ഇതിന്റെ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാള സിനിമ ലോകത്തെയും കേരളക്കരയെയും ഞെട്ടിച്ച് കൊണ്ടാണ് ക്യാപ്റ്റന്‍ രാജുവിന്റെ മരണ വാര്‍ത്ത എത്തിയത്.

    ക്യാപ്റ്റന്‍ രാജുവിന്റെ മരണം

    ക്യാപ്റ്റന്‍ രാജുവിന്റെ മരണം

    കഴിഞ്ഞ മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പം ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ നിന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. അടിയന്തരമായി വിമാനം ഇറക്കി വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ മസ്‌കറ്റിലെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ അന്തരിക്കുയായിരുന്നു.

    ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാ ജീവിതം

    ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാ ജീവിതം

    മിലിറ്ററി ഓഫീസറായിരുന്നതിനാലാണ് ക്യാപ്റ്റന്‍ രാജു എന്ന പേര് അദ്ദേഹത്തിന് വന്നത്. പത്തനംതിട്ടയിലെ ഓമല്ലൂരായിരുന്നു രാജു ജനിച്ചത്. 21-ാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പട്ടാള ജീവിതത്തിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1981 ല്‍ റിലീസിനെത്തിയ രക്തം എന്ന സിനിമയിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജു ആദ്യമായി സിനിമയിലഭിനയിച്ചത്.

    അഞ്ഞൂറിലധികം സിനിമകള്‍

    അഞ്ഞൂറിലധികം സിനിമകള്‍

    വില്ലനായും സഹനടനായും അഭിനയിച്ച ക്യാപ്റ്റന്‍ രാജു അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഭിനയിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. 1999 ല്‍ കോട്ടന്‍ മേരി എന്ന ചിത്രത്തിലൂടെയാണ് ഇംഗ്ലീഷ് സിനിമയില്‍ അദ്ദേഹം അഭിനയിച്ചത്. തെലുങ്കില്‍ 9 ഓളം ചിത്രങ്ങളിലും തമിഴില്‍ 20 ന് അടുത്ത് സിനിമകളിലും അഭിനയിച്ചിരുന്നു. 2011 ല്‍ റിലീസിനെത്തിയ കഷ്മകാശ് എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദിയിലഭിനയിച്ചത്.

    മലയാളത്തില്‍ സജീവം

    മലയാളത്തില്‍ സജീവം

    1981 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ക്യാപ്റ്റന്‍ രാജു 2017 ല്‍ റിലീസിനെത്തിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒരുപാട് സിനിമകളില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു. സിനിമയ്ക്ക് പുറമേ മലയാളത്തില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു.

    പവനായി

    പവനായി

    ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ പവനായി. പ്രൊഫഷണല്‍ കില്ലറായി എത്തുന്ന പവനായി ശവമായി എന്ന ഡയലോഗിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. ഇതേ പേരില്‍ പില്‍ക്കാലത്ത് ക്യാപ്റ്റന്‍ രാജു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. മിസ്റ്റര്‍ പവനായി 99.99 സ്റ്റോറി എന്ന പേരില്‍ ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ തന്നെയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 1997 ല്‍ 'ഇതാ ഒരു സ്‌നേഹഘാത' എന്നൊരു ചിത്രവും ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്തിരുന്നു.

    അഭിനയ കുലപതി

    അഭിനയ കുലപതി

    ക്യാപ്റ്റന്‍ രാജുവിനെ അഭിനയ കുലപതി എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. സീരിയസ് കഥാപാത്രങ്ങളും വില്ലത്തരവും ഹാസ്യവും ഒരുപോലെ വഴങ്ങുന്ന താരമായിരുന്നു ക്യാപ്റ്റന്‍ രാജു. മമ്മൂട്ടിയ്‌ക്കൊപ്പം ആവനാവിഴിലെ വില്ലന്‍ വേഷം വളരെയധികം ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ആഗസ്റ്റ് 1 എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തോടെ മലയാളത്തിലെ മികച്ച വില്ലന്മാരുടെ പട്ടികയിലേക്ക് ക്യാപ്റ്റന്‍ രാജുവിനെ എത്തിച്ചിരുന്നു.
    ഡിറ്റക്ടീവ് കരണ്‍ചന്ദ്, കില്ലര്‍ പവനായി നായകനെ കടത്തിവെട്ടുന്ന വില്ലന്‍മാരായി അടക്കം നൂറുകണക്കിന് വേഷങ്ങളില്‍ തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍ രാജു എന്ന പേര് കേട്ടാല്‍ സിഐഡി മൂസയിലേയും നാടോടിക്കാറ്റിലേയും പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളാണ് ആദ്യം പ്രേക്ഷകരുടെ മനസില്‍ എത്തുക.

    English summary
    Actor Captain Raju passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X