For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളും ഞാനും പെട്ടുവെന്ന് ചെമ്പന്‍ വിനോദ്! മകന്‍റെ രണ്ടാം വിവാഹത്തിന് അപ്പന്‍റെ മാസ് ഡയലോഗ് ഇത്

  |

  വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരങ്ങളിലൊരാളാണ് ചെമ്പന്‍ വിനോദ് ജോസ്. വില്ലന്‍ വേഷം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. നായകനോ വില്ലനോ ആവാതെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഡോക്ടര്‍ മറിയം തോമസ് എത്തിയത്.

  ലോക് ഡൗണ്‍ സമയത്തെ വിവാഹമായിരുന്നതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നത്. താരങ്ങളുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായാണ് വിവാഹം നടത്തിയത്. ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വിവാഹിതനായെന്ന് വ്യക്തമാക്കി താരമെത്തിയത്. ഭാര്യയുടെ പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞായിരുന്നു ഒരുവിഭാഗം താരത്തിനെ വിമര്‍ശിച്ചത്. വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ചെമ്പന്‍ വിനോദ്.

  രണ്ടാം വിവാഹം

  രണ്ടാം വിവാഹം

  ആദ്യ വിവാഹത്തില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ചെമ്പന്‍ വിനോദ് രണ്ടാം വിവാഹം നടത്തിയത്. സൈക്കോളജിസ്റ്റും സൂംമ്പ ട്രെയിനറുമാണ് മറിയം തോമസ്. 45 വയസ്സുള്ള ചെമ്പന്‍ വിനോദും 25 കാരിയായ മറിയവും തമ്മിലുള്ള വിവാഹത്തെ വിമര്‍ശിച്ച് ചിലരെത്തിയിരുന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞായിരുന്നു ചിലര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത്ര ചെറിയ പെണ്ണിനെ ആണോ താൻ കല്യാണം കഴിക്കുന്നതെന്നായിരുന്നു പലരും താരത്തോട് ചോദിച്ചത്.

  വമ്പന്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് മികച്ച നടനായി ചെമ്പന്‍ വിനോദ് | Filmibeat Malayalam
  പൈങ്കിളി പ്രണയമായിരുന്നില്ല

  പൈങ്കിളി പ്രണയമായിരുന്നില്ല

  വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു.

  ആദ്യം പ്രണയം പറഞ്ഞത്

  ആദ്യം പ്രണയം പറഞ്ഞത്

  കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിർത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യമെന്നും അദ്ദേഹം പറയുന്നു. എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്നു തീരുമാനം മാറ്റാൻ ശ്രമിച്ചവരുണ്ട്.

  അപ്പനും അമ്മയും പറഞ്ഞത്

  അപ്പനും അമ്മയും പറഞ്ഞത്

  ഇത്ര ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശെരിയാണോ" എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് " എത്രകാലം അവൻ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ "എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല. പക്ഷെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെയെന്നും ചെമ്പൻ വിനോദ് പറയുന്നു.

  English summary
  Actor Chemban Vinod jose about his wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X