For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ രോഗം വന്നപ്പോള്‍ തീര്‍ന്നെന്ന് കരുതിയതാണ്! ആ ദൈവദൂതനാണ് രക്ഷിച്ചത്! ദേവന്‍റെ കുറിപ്പ് വൈറല്‍!

  |

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചായിരുന്നു ദേവന്‍റെ കുറിപ്പ് തുടങ്ങുന്നത്. ഡോക്ടേഴ്സ് ദിനത്തിലായിരുന്നു അദ്ദേഹം മരണമുഖത്ത് നിന്നും രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നെഴുതിയത്. ദൈവത്തെ കണ്ടിട്ടുണ്ടെന്നു ഞാൻ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു. എന്റെ അച്ഛനും അമ്മയും ഞാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടർ ആണ്.. Dr. Sunny. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ' ഡിഫ്ത്തീരിയ'. തൊണ്ടയിൽ പഴുപ്പ വന്നു, അത് വളര്‍ന്ന് തൊണ്ടമുഴുവനും ബ്ലോക്ക്‌ ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി

  "എന്റെ മോനെ ആർക്കും വിട്ടുകൊടുക്കില്ല " എന്നാ മനസ്സുമായി... വേദനകൊണ്ടു പുളയുമ്പോൾ അമ്മ ചോദിക്കും. എന്താ മോനെ വേദന ഉണ്ടോ" എന്ന്.. " ഇല്ലമ്മേ ഒന്നുല്ല്യ " ഞാൻ നുണ പറയും. പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും Dr. സണ്ണി എന്നും വന്നു എന്നെ നോക്കും. എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുക എന്നതാണ് ഉദ്ദേശം... ഒരു ഡോക്ടറുടെ മറ്റൊരു കടമ..

  ഒരു ദിവസ്സം Dr. സണ്ണി വന്നു പറഞ്ഞു.. " ഒരു പുതിയ ഇൻജെക്ഷൻ വന്നിട്ടുണ്ട്.. ഇതൊന്നു പരീക്ഷിക്കാം നമുക്ക് "... കുത്തിവെച്ചിട്ടു "എന്തെങ്കിലും reactions ഉണ്ടെങ്കിൽ ഉടനെ എന്നെ വിളിക്കണം " എന്ന് പറഞ്ഞു പോയി. പിറ്റേ ദിവസ്സം രാവിലെ ചുമച്ചു ചുമച്ചു ഞാൻ ഛർദിച്ചു. എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു. ഇതു കണ്ടു അലറിനിലവിളിച്ചു അമ്മ. ചെറു നാവിന്റെ ആകൃതിയിൽ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിക്കുന്നു.. ഡോക്ടറെ വിളിക്കാൻ അച്ഛൻ ഓടുന്നു. ഡോക്ടർ വന്നു നോക്കി സന്തോഷത്തോടെ "രക്ഷപെട്ടാഡോ ശ്രീനിവാസാ തന്റെ മോൻ. തൊണ്ടയിൽ കെട്ടിക്കിടന്ന പഴുപ്പ് പുറത്തുചാടിയിരിക്കുന്നു.

  Devan
  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  എത്രയും ദിവസ്സം എന്നെ ചുമന്ന അമ്മ, അമ്മയുടെ നിഴൽപോലെ ഒപ്പമുണ്ടായിരുന്ന എന്റെ അച്ഛൻ... അമ്മയും അച്ഛനും ദൈവമാണെങ്കിൽ Dr. സണ്ണി ഉം ദൈവമല്ലേ ? ഞാൻ കണ്ട മൂന്നാമത്തെ ദൈവമാണദ്ദേഹം, Dr. Sunny.. ഞാൻ ജനിച്ചു വീഴുന്നതുതന്നെ ഒരു ആയുർവേദ വൈദ്യകുടുംബത്തിലാണ്. അച്ചാച്ചന്റെ അത്ഭുദകരമായ ചികിത്സ പാടവം എന്നും എന്റെ മനസ്സിൽ മായാതെ നില്കുന്നു. രോഗം മാറി തിരിച്ചുപോകുമ്പോൾ ആൾകാർ പറയുന്ന കേൾകാറുണ്ട് " വൈദ്യരെ, ഇങ്ങള് ഞങ്ങടെ ദൈവാ ട്ടോ "..

  കൊവിഡ് 19 ല്‍ നിന്നും നമ്മളെ രക്ഷിക്കാൻ ജീവൻ വരെ കൊടുത്തു ഓടി പണിയെടുക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരായ ഡോക്ടർസ് നെയും അവരെ സഹായിക്കുന്ന ഹെൽത്ത്‌ സർവീസ് സ്റ്റാഫ്‌നെയും കേരളം നിലനിൽക്കുന്നിടത്തോളം മലയാളികൾ മറക്കില്ല.. ദൈവങ്ങളാണ് നിങ്ങളെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

  Read more about: devan ദേവന്‍
  English summary
  Actor Devan shares about most painful incident of his life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X